ബന്ധന പ്രാർത്ഥന : Fr. Starzon Kallikadan

Описание к видео ബന്ധന പ്രാർത്ഥന : Fr. Starzon Kallikadan

ബന്ധന പ്രാർത്ഥന

ഈശോയുടെ നാമത്തിൽ,
ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയിൽ,
ഈശോയുടെ കുരിശിന്റെ അടയാളത്തിൽ
എല്ലാ നരകീയ ശക്തികളെയും
പൈശാചിക സാന്നിദ്ധ്യങ്ങളെയും
യേശുവിൻ്റെ നാമത്തിൽ
ഞാൻ ബന്ധിക്കുന്നു.
നരകീയ ശക്തികളേ,
അന്ധകാരശക്തികളേ
നിങ്ങളോടു ഞാൻ കല്പിക്കുന്നു;
നസ്രായനായ യേശുവിന്റെ നാമത്തിൽ
എന്നെയും എൻ്റെ കുടുംബത്തെയും
(എൻ്റെ സ്ഥാപനത്തെയും) വിട്ടുപോകുക.
നിത്യനരകാഗ്നിയിലേക്കു പോകുക.
ഇനി ഒരിക്കലും മടങ്ങി വരരുതെന്ന്
ഈശോയുടെ തിരുനാമത്തിൽ ഞാൻ കല്പിക്കുന്നു.

യേശുവേ സ്തോത്രം, യേശുവേ നന്ദി.
ഹലേലൂയ്യാ, ഹലേലൂയ്യാ, ഹലേലൂയ്യാ

(അല്പസമയം സ്തുതിക്കുക)

   • ബന്ധന പ്രാർത്ഥന : Fr. Starzon Kallikadan  

contact : 9539787586


പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്‌ഷനായത്‌
( 1 യോഹ 3: 8)

സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു.
( ലൂക്കാ 10 : 18 )

അവന്‍ സാത്താനെ പിടിച്ച്‌ ആയിരം വര്‍ഷത്തേക്കു ബന്‌ധനത്തിലാക്കി.
( വെളി 20 : 2 )

അവന്‍ അശുദ്‌ധാത്‌മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു.
( മത്ത 8 : 16)

സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കി തകര്‍ത്തുകളയും.
( റോമാ 16 : 20 )

അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
( മര്‍ക്കോ 16 : 17 )

അന്‌ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന്‌ അവിടുന്നു നമ്മെവിമോചിപ്പിച്ചു.
( കൊളോ 1 : 13 )

കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍ കരിഞ്ഞ ചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
( ന്യായ 15 : 14 )

ഈ വചനങ്ങൾ ചേർത്ത് ബന്ധന പ്രാർത്ഥന ദിവസവും ഏഴ് പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക......

Комментарии

Информация по комментариям в разработке