SINGER:SALIH ANVARY POTTACHIRALYRICS:SHOUKATHALI RAHEEMI

Описание к видео SINGER:SALIH ANVARY POTTACHIRALYRICS:SHOUKATHALI RAHEEMI

നബിദിന സ്വാഗത ഗാനം - 2024
🎤🎤🎤🎤🎤🎤🎤🎤🎤🎤

✍️ ശൗഖത്തലി റഹീമി (ഹയാത്തുൽ ഇസ്ലാം HIM- മോളൂർ)
🌼 മാണിക്യാമലരായ പൂവീ...

പുണ്യ റബീഇൻ്റെ പെരുമാ...
പൂത്തു റസൂലെന്ന തനിമാ...
പുതുമയേറും പുണ്യനാളിൽ...
പാടിടാം മഹിമാ.....(2)
(പുണ്യ )
മഹതി ആമിനാചിരിച്ചു...
മണ്ണിൽ റസൂലും ജനിച്ചു....
അബ്ദുള്ളാതൻ മോൻ ജ്വലിച്ചു....
ആറ്റലുദിച്ചൂ....
ആറ്റലുദിച്ചൂ...

മദ്ഹ് പാടാനായ് നിരന്നു....
മാന്യ സദസ്സിൽ പകർന്നു...
മദ്റസ ഹയാത്തുൽ ഇസ്ലാം...
മർഹബാ നേർന്നൂ...
മർഹബാ നേർന്നൂ...

( പുണ്യ )


🌼 റസൂലൻ അമീനാ

അറീവിൻ്റെ താരം....
അദബിൻ്റെ തീരം...
അഭിമാന സാരം....
അരുളുന്നു ഹാരം...
(അറീവിൻ്റെ)
മനസ്സകം കുളിർപ്പിക്കും ഗുരുവരിൽ സദയം...
മഹിയിതിൽ ഇരുളിനെ തുരത്തിയ അഭയം... (2)
പാടിടുന്നൂ.... പാടിടുന്നൂ... (2)
സ്വാഗത ഗാനം....
സ്വാഗത ഗാനം...
(അറിവിൻ്റെ )

🌼 പരിമളം വീശുന്നൊരു റൗളാ

പറഞ്ഞിടാം പ്രിയ കമ്മിറ്റിക്കായ്...
പാവന വഴി നേതാക്കൾക്കായ്...
പാടിടാം മികവിൻ തിരു വാക്കായ്...
പാരിടം നിറയും യുവതക്കായ്... (2)

അർക്കനായ് ഉദിച്ചു നിന്ന് ...
അഞ്ജത തുടച്ചു അന്ന്...
അംബിയ റസൂലിൻ തിരു പിറ സുദിനം...

പറയാം ഹയാത്തിൻ മക്കൾ...
പാടുന്നു നേരിൻ പൂക്കൾ...


ياَزَيْنَ الْاَنْبِياءِ اَنْتَ مَعْشُوقِي.......دَوْماً
ياَاَصْفَ الْاَصْفِيَاءِ خُذْبِي يَاشَوْقِي...... (2)
( യാസൈനൽ അമ്പിയാ അൻത മഹ്ശൂഖീ... ദൗമാ
യാ അസ്ഫൽ അസ്ഫിയാ ഹുദ്ബീയാ ശൗഖീ....2. )
(പറഞ്ഞിടാം )
തഖ് വയിൽ പൂത്തുള്ള മലര്....
താജൊളി അറിവിൻ്റെ കുളിര്..... (2)

താരിളം പ്രഭ ചൂടി കതിര്...
താരകം മദ്റസ ഉയിര്...

ഉമ്മാക്കും പെങ്ങൾക്കൊന്നായ്.... ഉപ്പാക്കും ഉഷിരിൽ നന്നായ്...
ഉരയട്ടെ സ്വാഗമേറെ പറഞ്ഞീടട്ടേ....

ഒരുമയാൽ നേർന്നീടട്ടെ...
OSF ൽ ചാർത്തട്ടെ...
ഒത്തിരി ഹാരം അന്യമതസ്തരിലേകട്ടേ...

ലൈലിനെ നൂറിലാക്കും....
ലൈറ്റിലും സൗണ്ടിലോതാം....

മദ്ഹിൻ്റെ മാലയാലേ....
മർഹബ ഗീതം പാടാം....


ياَزَيْنَ الْاَنْبِياءِ اَنْتَ مَعْشُوقِي.......دَوْماً
ياَاَصْفَ الْاَصْفِيَاءِ خُذْبِي يَاشَوْقِي...... (2)
( യാസൈനൽ അമ്പിയാ അൻത മഹ്ശൂഖീ... ദൗമാ
യാ അസ്ഫൽ അസ്ഫിയാ ഹുദ്ബീയാ ശൗഖീ....2. )

(പറഞ്ഞിടാം )

ശുഭം
🤝🤝🤝🤝🤝🤝🤝🤝🤝🤝
NB :- മദ്റസയുടെ പേര് തിരുത്തി ഉപയോഗിക്കുക.

Комментарии

Информация по комментариям в разработке