എതിർത്തു നിൽക്കാൻ ആവുന്നില്ല.... അനുസരിച്ചു പോകുന്നു....

Описание к видео എതിർത്തു നിൽക്കാൻ ആവുന്നില്ല.... അനുസരിച്ചു പോകുന്നു....

ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...

തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..

എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....

അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....

. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?

മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്

❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair

Комментарии

Информация по комментариям в разработке