ഝാർഖണ്ഡിൽ ആര് വീഴും ആര് വാഴും? എക്സിറ്റ് പോളിലെ ബിജെപി തേരോട്ടം ഫലത്തിൽ പ്രതിഫലിക്കുമോ?

Описание к видео ഝാർഖണ്ഡിൽ ആര് വീഴും ആര് വാഴും? എക്സിറ്റ് പോളിലെ ബിജെപി തേരോട്ടം ഫലത്തിൽ പ്രതിഫലിക്കുമോ?

റാഞ്ചിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ തനിക്ക് മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങളെ നോക്കി ഹേമന്ത് സോറന്‍ വിളിച്ചുപറഞ്ഞു. ജെ.എം.എം. എന്നാല്‍ ഝാര്‍ഖണ്ഡിന്റെ വന്‍മതിലാണ്. അത് കടക്കാന്‍ ആര്‍ക്കും കഴിയില്ല, ആ വന്മതിലിന് മുകളില്‍ കയറാന്‍ ആര് ശ്രമിച്ചാലും അതവരുടെ അവസാനത്തിനാണ്'- പ്രസ്ഥാനത്തിന് വേണ്ടി മാത്രമല്ല തന്നെ അഴിമതിക്കാരനാക്കി ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളോടും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിയോടുമുള്ള വ്യക്തിപരമായപോരാട്ടം കൂടിയാണ് ഹേമന്ദ് സോറന് ഈ തിരഞ്ഞെടുപ്പ്. സഖ്യകക്ഷികളോടുള്ള ബന്ധം ഊട്ടിഉറപ്പിച്ചും, പ്രചാരണം കടുപ്പിച്ചും, ആപത്തില്‍ പാര്‍ട്ടിവിട്ടവരെ കുറിച്ച് ഓര്‍മ്മിപ്പിച്ചും അരയും തലയും മുറുക്കിയുള്ള പ്രചാരണം. വിജയത്തിനപ്പുറം മറ്റൊന്നും ഹേമന്ദ് സോറനോ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയടങ്ങുന്ന ഇന്ത്യസഖ്യമോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭരണം നിലനിര്‍ത്താന്‍ ഇന്ത്യ സഖ്യവും തിരിച്ചുപിടിക്കാന്‍ ബിജെപിയും ആവനാഴിയിലെ സര്‍വായുധങ്ങളും പുറത്തെടുത്ത പ്രചാരണത്തിനാണ് ത്സാര്‍ഖണ്ഡ് സാക്ഷ്യം വഹിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി എത്തിയതോടെ ബി.ജെ.പി. ക്യാമ്പിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഇനി അറിയേണ്ടത് അന്തിമ വിധിയില്‍ ത്സാര്‍ഖണ്ഡ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.



Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: https://www.mathrubhumi.com/
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#jharkhandassemblyelection2024

Комментарии

Информация по комментариям в разработке