Uravappara Temple Thodupuzha | Uravappara Views Point By Jithin Hridayaragam | ഉറവപ്പാറ

Описание к видео Uravappara Temple Thodupuzha | Uravappara Views Point By Jithin Hridayaragam | ഉറവപ്പാറ

Uravappara Temple Thodupuzha | Uravappara Views Point By Jithin Hridayaragam | ഉറവപ്പാറ

8078189318

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ ഒളമറ്റം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ബാലസുബ്രഹ്മണ്യൻ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് മീറ്റർ ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു.


വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് ഐതിഹ്യം. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി. പ്രധാന പ്രതിഷ്ഠ ആയ ബാലമുരുകൻ നിലത്തു പാറയിൽ ആണ് നിൽക്കുന്നത്. പഞ്ച പാണ്ഡവർ ഉപയോഗിച്ച അടുപ്പ് എന്ന് കരുതപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു.ചേന എന്ന് വിശ്വസിക്കുന്ന ഏതാനും കൂറ്റൻ പാറകളും സമീപം ഉണ്ട്. ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു.

Sree Subramanya Swami Temple, also known by the name 'Malayala Palani' (Palani of Kerala), is located in Olamattom near Thodupuzha in Idukki district in the Indian state of Kerala. It is situated at a height of 500 ft (150 m) above mean sea level. Lord Muruga presides there in the form 'Bala Subramanya'.

Комментарии

Информация по комментариям в разработке