Myofasciitis | തലനീരിറക്കം | തീർച്ചയായും അറിഞ്ഞിരിക്കുക | Dr Jaquline Mathews BAMS

Описание к видео Myofasciitis | തലനീരിറക്കം | തീർച്ചയായും അറിഞ്ഞിരിക്കുക | Dr Jaquline Mathews BAMS

ആയുർവേദപ്രകാരം ശാരീരികരോഗങ്ങൾക്ക് ഒരു കാരണം ശോഫം (നീര്) ആണ്. കേരളീയ വൈദ്യന്മാർ ഇതിനെ നീരിറക്കം എന്നു പറയുന്നു. ഈ നീരിറക്കത്തെ അതിന്റെ പ്രാഥമിക അവസ്ഥയിൽ ചികിത്സിക്കാതിരുന്നാൽ ഈ നീര് ശരീരത്തിന്റെ ഏതു ഭാഗത്തു സഞ്ചിതമാകുന്നുവോ അതതു ഭാഗങ്ങളിൽ രോഗത്തെ ഉണ്ടാക്കുന്നു. തലനീരിറക്കം എന്ന പുരാതന പദം കേരളീയർക്ക് വളരെ സുപരിചിതമാണ്. ആയുർവേദ ചികിത്സാരീത്യാ ഈ പദത്തിന് ഒരു ശാസ്ത്രീയവശമുണ്ട്. ആയുർവേദ ചികിത്സാതത്വപ്രകാരം വാതപിത്തകഫങ്ങളുടെ സമമായിട്ടുള്ള അവസ്ഥ ആരോഗ്യവും, അവയുടെ ഏറ്റക്കുറച്ചിൽ രോഗത്തിനും കാരണമാകുന്നു. നീരിറക്കം സ്പർശഗ്രാഹ്യമായാൽ സാധാരണക്കാർ ഇതിനെ നീർക്കെട്ട് എന്നു വിളിക്കും. ഈ നീർക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് വരാനിരിക്കുന്ന രോഗങ്ങളെ തടയാനും സാധിക്കും.

for more,
Visit: https://drjaqulinemathews.com/

#myofasciitis
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Комментарии

Информация по комментариям в разработке