പുതുമുഖ നായിക ദർശനയുടെ പുത്തൻ വിശേഷങ്ങൾ..]Darsana Nayika Nayakan

Описание к видео പുതുമുഖ നായിക ദർശനയുടെ പുത്തൻ വിശേഷങ്ങൾ..]Darsana Nayika Nayakan

#Darsana#NayikaNayakan#MazavilManorama
പുതുമുഖ നായിക ദർശനയുടെ പുത്തൻ വിശേഷങ്ങൾ..

'നായിക നായകൻ' എന്ന റിയാലിറ്റി ഷോ വിജയിയും, സംവിധായകൻ ലാൽ ജോസിന്റെ പുതിയ സിനിമയിലെ നായികയുമായ പൈക മല്ലികശ്ശേരി സ്വദേശിനി ദർശന എസ്. നായരും വർഷങ്ങൾക്കു മുൻപ് മിസ് കേരള സൗന്ദര്യ റാണി പട്ടം നേടിയ (1992) പ്രശസ്ത സാമൂഹിക പ്രവർത്തകയും ജോസ് കെ മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ മാണിയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ.. സിനിമയുടെ വെള്ളി വെളിച്ചത്തിലേയ്ക്കു നിറഞ്ഞ പ്രതീക്ഷകളോടെ കാൽ വയ്ക്കുന്ന ഗ്രാമീണതയും, ശാലീനതയും, നിഷ്കളങ്കതയും ഒത്തുചേർന്ന ദർശന എന്ന പുതുമുഖ നായികയ്ക്ക് മുൻ മിസ് കേരള നിഷ കൊടുത്ത വിലപ്പെട്ട ഉപദേശങ്ങളും, കൗണ്ടറുകളും നിറഞ്ഞ ഒരു അടിപൊളി കൂടിക്കാഴ്ചയുടെ വീഡിയോ ഇവിടെ കാണുക...
-------------------

പൈക മല്ലികശ്ശേരിയിലെ കാവുംകണ്ടത്തിൽ ഭവനത്തിൽ ആരവങ്ങൾ അവസാനിച്ചിട്ടില്ല .. മലയാള സിനിമയുടെ തിളക്കത്തിലേക്കു പൊരുതി നേടിയ നായിക പദവിയുമായി എത്തിയതിന്റെ സന്തോഷത്തിൽ ഒരു ചിത്രശലഭത്തെപ്പോലെ പാറി നടക്കുകയാണ് മലയാള സിനിമയിലെ പുതുമുഖ നായിക ദർശന എസ് നായർ. ഏതാനും മാസങ്ങൾക്കുള്ളിൽ ചിത്രീകരണം ആരംഭിക്കുന്ന, സംവിധായകൻ ലാൽ ജോസിന്റെ പുതിയ സിനിമയിലെ നായികയാണ് പൈക മല്ലികശേരി കാവുംകണ്ടത്തിൽ സുദർശനകുമാറിന്റെയും ലതയുടെയും മകളായ ദർശന. ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ നഴ്സിങ് ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി പഠനത്തിൽ മികവുതെളിയിച്ച ദർശന തന്റെ പുതിയ സംരഭത്തിലും മികവ് തെളിയിച്ചു കഴിഞ്ഞു..

സംവിധായകൻ ലാൽ ജോസിന്റെ ഏറ്റവും പുതിയ സിനിമയിലെ നായികയെയും നായകനെയും കണ്ടെത്താൻ മഴവിൽ മനോരമ ചാനൽ നടത്തിയ റിയാലിറ്റി ഷോയായ 'നായികാ നായകൻ' എന്ന പരിപാടിയുടെ വിജയിയാണ് ദർശന എസ് നായർ. 16 പേരാണു ഷോയിൽ പങ്കെടുത്തത്. ഗ്രാൻഡ് ഫിനാലെയിൽ 6 പേരാണു പങ്കെടുത്തത്. മുംബൈയിൽ ബിടെക് വിദ്യാർത്ഥിയായ ശംഭു മേനോൻ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ആശ്രാമം കാവടിപ്പുറം ശബരിയിൽ സുരേഷ് മേനോന്റെയും സിന്ധുവിന്റെയും മകനാണ് ശംഭു. ആഡിസ് ആന്റണി അക്കര, വിൻസി അലോഷ്യസ് എന്നിവർ രണ്ടാം സ്ഥാനവും മാളവിക കൃഷ്ണദാസ്, വി.ആർ. വിഷ്ണുദാസ് (വിശ്വ) എന്നിവർ മൂന്നാം സ്ഥാനവും നേടി.നടൻ കുഞ്ചാക്കോ ബോബനും നടി സംവൃത സുനിലും മാർഗനിർദേശങ്ങളുമായി മത്സരാർഥികൾക്കൊപ്പമുണ്ടായിരുന്നു. സംവിധായകൻ ലാൽജോസ് വിധികർത്താവായി.
അടുത്ത ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന പുതിയ സിനിമയിലേയ്ക്ക് നായികയായി ദർശന കരാറൊപ്പിട്ടു കഴിഞ്ഞു.

ദർശനയുടെ വിജയത്തിന്റെ സന്തോഷം പങ്കിടുവാൻ പ്രശസ്ത സാമൂഹിക പ്രവർത്തകയും ജോസ് കെ മാണി എം പി യുടെ ഭാര്യയുമായ നിഷ ജോസ് കെ മാണി ദർശനയുടെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു . 1991-92. ലെ മിസ് കേരള സൗന്ദര്യ റാണിപ്പട്ടം നേടിയിട്ടുള്ള നിഷ ജോസ് കെ മാണി ദർശനയ്ക്കു വിലപ്പെട്ട ഉപദേശങ്ങൾ നൽകി. അവർ തമ്മിലുള്ള കണ്ടുമുട്ടലിന്റെ വീഡിയോ ഇവിടെ കാണുക. നിഷയ്‌ക്കൊപ്പം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സീനിയർ സെക്രട്ടറി സാജൻ തൊടുക, തോമസ് കുട്ടി വട്ടയ്ക്കാട്ട്, ടോമി കപ്പലുമാക്കൽ, മനോജ് മറ്റമുണ്ടയിൽ, കുര്യാച്ചൻ നിരപ്പാറ ,ജോസ് കുന്നപ്പള്ളി എന്നിവരും സന്തോഷം പങ്കുവയ്ക്കുവാൻ ദർശയുടെ വീട്ടിൽ എത്തിയിരുന്നു.
for more videos and news, please log on to KanjirappallyNEWS.com

Комментарии

Информация по комментариям в разработке