ശ്വാസം വേണ്ടേ? അന്നം മാത്രം മതിയോ? |EY EMPLOYEE

Описание к видео ശ്വാസം വേണ്ടേ? അന്നം മാത്രം മതിയോ? |EY EMPLOYEE

മൂന്ന് മാസത്തിനപ്പുറം എൻ്റെ ടീമിൽ ആരും നിന്നിട്ടില്ല...' ഏണസ്റ്റ് ആൻഡ് യങ്ങിൽ (EY) കടുത്ത ജോലി സമ്മർദ്ദം മൂലം മരിച്ചതായി ആരോപിക്കപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ് 26 കാരിയായ അന്ന സെബാസ്റ്റ്യൻ തന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ബാല്യകാല സുഹൃത്തിനോട് പറഞ്ഞതാണീ വാക്കുകൾ. അവൾക്കു ടീമിൽ നിന്ന് മാറാമായിരുന്നു.. തന്റെ ജീവിതത്തിൽ നിന്നും ഇത്രവേ​ഗം മടങ്ങിപ്പോകണ്ടായിരുന്നു. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും പതിനെട്ട് മണിക്കൂർ വരെ ജോലി ചെയ്യുണ്ടിയിരുന്നത്രേ. സമയാസമയത്തെ ആഹാരം പോലും ഉപ്ക്ഷിച്ചുള്ള ജോലിയാകാം അവളുടെ ആരേ​ഗ്യത്തേയും ജീവനേയും കവർന്നത്. തന്നെയേൽപിച്ചിരുന്ന പ്രൊജക്റ്റ് പൂർത്തിയായതിന് ശേഷം ജൂലായ് അവസാനം മാതാപിതാക്കളെ കാണാനായി കേരളത്തിലേക്ക് മടങ്ങിവരാനായിരുന്നു അന്ന പദ്ധതിയിട്ടിരുന്നത്. . അസഹനീയമായ ജോലി സമ്മർദ്ദം കാരണം രാജിയെക്കുറിച്ച് ആലോചിക്കുകയാണെന്നും അന്ന വെളിപ്പെടുത്തിയിരുന്നു. ജൂലൈ 20 ന് നെഞ്ചുവേദനയെന്ന് അറിയിക്കുകയും കുറച്ചു നേരത്തിനുള്ളിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അന്നയ്ക്കു മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാലാണ് മരണം സംഭവിച്ചതെന്നാണ് കമ്പനിയുടെ വാദം. ഇ വൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ അയച്ച കത്ത് ഒരോർമ്മപ്പെടുത്തലാണ്.
പൂനെയിലെ സമ്മർദവും ഏകാന്തതയും നേരിടാൻ പാടുപെടുന്ന തനിക്ക് കൊച്ചിയിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ലഭിച്ചില്ലെങ്കിൽ ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അന്ന മാതാപിതാക്കളുമായും സുഹൃത്തുക്കളുമായും ചർച്ച നടത്തിയിരുന്നതായും അന്നയുടെ സുഹൃത്ത് അറിയിച്ചു. അന്നയുടെ മരണം കുടുംബത്തെ അറിയിക്കുകയോ, മരണാനന്തരചടങ്ങുകളിൽ കമ്പനിയിൽ നിന്നും ആരും എത്തിയിരുന്നില്ല എന്നും കുടുംബം പരാതിപ്പെട്ടിരുന്നു. അന്നയുടെ സഹപ്രവർത്തകരും കമ്പനിക്കെതിരെ ആരോപണങ്ങളുമായി രം​ഗത്തുവരുന്നുണ്ട്. അവധിപോലും അനുവദിക്കാതെ ജോലിസമ്മർദ്ദമായിരുന്നു എന്നാണ് വെളിപ്പെടുത്തലുകൾ. രാജ്യന്തരതലത്തിൽ അന്നയുടെ മരണം ചർച്ചയാകുമ്പോൾ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ വാക്കുകൾ ഇങ്ങനം, ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണം, കോളേജ് വിദ്യാർത്ഥികൾക്കു നൽകുന്ന ഉപദേശമാണ്. ഒരുപക്ഷേ ഒരമ്മയുടെ സ്ഥാനത്ത് നിന്നും ലഭിക്കേണ്ടുന്നപരി​ഗണന ജനങ്ങൾ ഒരിക്കലും പ്രതീക്ഷിക്കരുതെന്ന ധ്വനിയാണോ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഉച്ചത്തിൽ വിളിച്ചുപറയുന്നത്...'. യുവതയ്ക്ക് അ​ഗ്നിച്ചിറകുകൾ നൽകാൻ ആ​ഗ്രഹിച്ച ഒരു
രാഷ്ട്രപതി നമുക്കുണ്ടായിരുന്നു എന്നത് ആവർത്തിക്കാൻ ആ​ഗ്രഹിക്കാം. തൊഴിൽ ചൂഷണത്തിൽ കേന്ദ്രം സമ​ഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലെങ്കിലും സഭ്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഒരായിരം സ്വപ്നങ്ങളുമായി കഠിനപ്രയത്നത്തിലൂടെ മാത്രം ഉയരാൻ ആ​ഗ്രഹിച്ച ഒരു സാധു പെൺകുട്ടി. യുവതയോട് ഒന്നേ പറയാനുള്ളൂ. പൊലിഞ്ഞുപോകരുത.
#annasebastianperayil #annasebastian #eyindia #bhavnabarmi #kochi

Комментарии

Информация по комментариям в разработке