Thiruvaranmula Darsanam (2022)| തിരുവാറന്മുള ദർശനം | Ganesh Sundaram | S K Aranmula | Devotional

Описание к видео Thiruvaranmula Darsanam (2022)| തിരുവാറന്മുള ദർശനം | Ganesh Sundaram | S K Aranmula | Devotional

"തിരുവാറന്മുള ദർശനം "
Lyrics & Music : S K Aranmula (Sreekumar Vettathu)
Singer : Ganesh Sundaram
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..
പതിനെട്ടു പടികേറി മതിലകത്തെത്തി ഞാൻ..
മഞ്ചാടി മണി കണ്ടു മനം കുളിർത്തു
പൊന്നിൻ കൊടിമരചുവട്ടിൽ
ഞാൻ നമസ്കരിച്ചു...
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..

ചുറ്റമ്പലം ചുറ്റി പ്രദിക്ഷണവും വെച്ച്
ശ്രീധർമശാസ്താവിൻ നടയിലെത്തി..(2)
നീരാജ്ഞനം കണ്ടു നിർവൃതി നേടി..
യക്ഷിയമ്മ നടയിലും വണങ്ങി നീങ്ങി..
ഞാൻ യക്ഷിയമ്മ നടയിലും വണങ്ങി നീങ്ങി..
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..

ദേവീമാഹാത്മ്യം ഉരുവിട്ടു കൊണ്ടു ഞാൻ
ഏറൻകാവ് ദേവീ നടയിൽ നിന്നു..(2)
അമ്മതൻ തിരുവുടൽ ദർശിച്ചു ഞാൻമെല്ലെ
കുഴിയമ്പലത്തിൻ പടിയിറങ്ങി..ഞാൻ
കുഴിയമ്പലത്തിൻ പടിയിറങ്ങി

വിഘ്ന വിനായകൻ നടയിൽ തൊഴുതുഞാൻ
ബലഭദ്രരാമന്റെ മുൻപിലെത്തി
തേജസ്വരൂപിയാം ദേവനെ ദർശിച്ചു
ശ്രീമഹാദേവന്റെ സന്നിധിയിൽ ..(2)
ശംഭോ മഹാദേവ സാംബ സദാശിവ
കൈലാസവാസ നമശിവായ..(2)
കൈലാസവാസ നമശിവായ

പഞ്ചാക്ഷരിമന്ത്രം നാവിലുരുവിട്ടു
നാഗരാജാവ് തൻ കാവിലെത്തി (2)
മഞ്ഞൾ പ്രസാദവും നെറ്റിയിൽ തൊട്ടു ഞാൻ
തിരുവാറന്മുളയപ്പൻ തൃക്കോവിലിൽ..(2)
തിരുവാറന്മുള തിരുദർശനം..
അടിയന്റെ ജന്മ സാഫല്യം..

പ്രദക്ഷിണം വെച്ചുഞാൻ കാണിക്കയർപ്പിച്ചു
കേശാദിപാദം വണങ്ങിനിന്നു..
അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസു ദേവം ഹരിം..
ഭഗവാന്റെ തിരുവുടൽ ദർശന ഭാഗ്യത്താൽ സാഫല്യം നേടി ഞാൻ പടിയിറങ്ങി..
തിരുവാറന്മുളക്ഷേത്ര നടയിറങ്ങി...🙏

#aranmula #aranmulatemple
#devotionalsongs #aranmulakannadi
#ganeshsundaram #audiogreendigitalstudio
#aranmulavallamkali
#music #pamba
‪@hindu_devotionalsongs‬
‪@hindudevotionalsongs2020‬
‪@sreeguruvayoorappan‬
‪@GuruvayurappaDhasan‬
‪@guruvayur_temple_online‬
‪@sreekrishna1956‬
‪@sreekrishna5379.‬
‪@devotionalbhaktisongs5186‬
‪@guruvayurlatest‬
‪@TemplesGuide‬
‪@MusicTemple4u‬
‪@ganeshsification‬
‪@Subhaskitchen686‬
‪@hindudevotionalsongs5438‬

Комментарии

Информация по комментариям в разработке