തിരുവനന്തപുരം, പള്ളിപ്പുറം മേജർ ശ്രീ തോന്നൽ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ചു 2019 ഡിസംബർ പത്താം
(10 ) തീയതി നാമഘോഷ പ്രജാപതി കോഴിക്കോട് ശ്രീ പ്രശാന്ത് വർമ്മ നയിച്ച മാനസജപലഹരി
SPECIAL VIDEO COURTESY: VINOD PALLIPPURAM
AMBADI WEDDING MEDIA
+919895284605
CREDITS - SUNARI VFX
just download and use for your graphics need. Background loop, graphics loop, animated background,free to use.
Subscribe Our Channel For Upcoming Background : / @sunarivfx
Sunari VFX is a Free motion backgrounds channel
Providing Free Motion Backgrounds, Backdrops, Animated Wallpapers,Wedding Background,Loop,Jumbacks
For Cool Use For Editing , Compositing, VFX, Led Wall, Green Scree
Download And Enjoy!!!
https://www.facebook.com/permalink.ph...
TEMPLE HISTORY
പള്ളിപ്പുറം ശ്രീ തോന്നൽ ദേവി ക്ഷേത്രം.
തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള മേജർ ക്ഷേത്രമാണ് പള്ളിപ്പുറം ശ്രീ തോന്നൽ ദേവി ക്ഷേത്രം. ഏകദേശം 500 വർഷങ്ങൾക്ക് മുൻപ് തിരുവതാംകൂർ രാജകുടുംബം നിർമിച്ചതാണ് ഈ ദേവി ക്ഷേത്രം. ആറ്റിങ്ങൽ തിരുവാറാട്ടുക്കാവിൽ "അരിയിട്ടുവാഴ്ച്ച" എന്നാ ചടങ്ങിന് പങ്കുയെടുക്കാൻ എല്ലാ വർഷവും രാജകുടുംബഗങ്ങൾ ഇതു വഴിയായിരുന്നു പോയിരുന്നത്. ഒരു നാൾ രാജകുടുംബഗങ്ങളുടെ കുതിരവണ്ടികൾ ഈ പ്രദേശത്ത് വെച്ച് തകരാറിലായി. കാടുപിടിച്ച് കിടന്ന ഈ സ്ഥലത്ത് ഒരു കാവ് ഉള്ളത് പോലെ മനസിലായി.അന്ന് രാത്രിയിൽ മഹാരാജാവിന് സ്വ്പനദർശനം ഉണ്ടാവുകയും ഈ സ്ഥലത്ത് ഒരു ക്ഷേത്രം പണിയണമെന്ന് "തോന്നൽ" ഉണ്ടാക്കുകയും ചെയുതു.അങ്ങനെയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിർമിക്കപ്പെട്ടത്യെന്നാണ് ചരിത്രം.
അത്യഅപൂർവമായ "കടുശർക്കരയോഗത്തിലുള്ള" മൂലവിഗ്രഹം ഈ ക്ഷേത്രത്തിന്റെ ഏറ്റവും വിശിഷ്ടമായ ഒന്നാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തിലുള്ള വിഗ്രഹമാണ്. 10 അടിയോള്ളം ഉയരമുള്ള ഈ മൂലവിഗ്രഹം മഹിഷാസുര മർദിനിയുടെതാണ്. ഈ വിഗ്രഹം നനഞ്ഞാൽ അലിയുമെന്നതിനാൽ പഞ്ചലോഹ വിഗ്രഹത്തിനുള്ളിലായി വെച്ചാണ് നിത്യപൂജകൾ നടത്തുന്നത്. ഈ അത്യാപ്പൂർവ്വാ പ്രതിഷ്ഠയുടെ അതിശക്തിയുള്ള ചൈതന്യമാണ് ഭക്തരുടെ ഏതു പ്രാർഥനകളും അത്ഭുതകരമായ ഫലസിദ്ധി ഉടൻ ലഭിക്കുനത്ത്.
ഭാരതത്തിലെ മറ്റുള്ള ക്ഷേത്രങ്ങളിൽ കാണാൻ കഴിയാത്ത ആരിലും അതിശയമുളവാക്കുന്ന ഒരു മഹാ പൂജയാണ് ശ്രീതോന്നൽ ദേവി ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്.
രാവിലെ 9.30ന് ഭക്തരുടെ വഴുപാടായി നടത്തുന്ന "മഞ്ഞക്കാപ്പ്" എന്ന മഹാപൂജ ഏതൊരു ഈശ്വര വിശ്വാസിക്കും പറഞ്ഞറിയിക്കാൻ ആവാത്ത ആത്മീയ അനുഭവമായിരിക്കും. ഇഷ്ടാകാര്യസിദ്ധിക്കായി നടത്തുന്ന ഈ പൂജ മഹഷി നിഗ്രഹം കഴിഞ്ഞ നേരം സന്തോഷം പൂണ്ട ദേവസ്ത്രികൾ ശ്രീ ഭഗവതിയെ ജല അഭിഷേകവും, ഫലമൂലാദികളും, മധുരപാനീയങ്ങളും, പുഷ്പവർഷവും കൊണ്ടുമെക്കെ പ്രീതിപ്പെടുത്തിയതിന്റെ രൂപത്തിൽ നടത്തുന്ന പൂജയാണ് "മഞ്ഞക്കാപ്പ്" പൂജ.
ഇതിനായി ശ്രീക്കോവിലിൽ നിന്നും അതിശക്തിയുള്ള ഭാരമേറിയ ദേവിയുടെ പഞ്ചലോഹ വിഗ്രഹം ശ്രീക്കോവിലിൽ നിന്നും പുറത്തുയെടുത്ത് ഭക്തരുടെ മുന്നിൽ വെച്ച് പൂജ ചെയ്യുന്ന ഏകാ ക്ഷേത്രം കുടിയാണിത്. സാധാരണയായി ശീവേലി വിഗ്രഹങ്ങൾ മാത്രമേ ശ്രീക്കോവിലിൽ നിന്നും പുറത്തേക്ക് എടുക്കാറുള്ളൂ. അഷ്ടബന്ധം ഉറപ്പിക്കാതെ വിഗ്രഹം സ്ഥാപ്പിച്ചട്ടുള്ള ഏകാ ക്ഷേത്രം കുടിയാണിത്. ഭക്തന്റെ പൂജ സ്വികരിക്കാൻ ദേവി ഭക്തന്റെ അടുത്തേക്ക് വരുന്നു എന്നാണ് ഈ പൂജയുടെ സങ്കൽപം. പൂർവികരയായ താന്ത്രികചാര്യന്മാർ നടത്തിവന്ന മഹാപൂജ ഇന്നും അതുപോലെ തുടരുന്നു.വഴുപാടു നേരുന്നവർക്ക് ഇതു ജന്മസാഫല്യമാണ്. ദേവി വിഗ്രഹം തന്റെ പൂജയ് ക്കായി പുറത്തുയെടുക്കുന്നതും,ദേവി വിഗ്രഹം അടുത്തു കണ്ടു പ്രാർഥിക്കുവാനും അത്യാപൂർവമായ ഭാഗ്യം ലഭിക്കുന്നു.
ദേവിയുടെ പഞ്ചലോഹ വിഗ്രഹം ആദ്യം സ് നാനപീഠത്തിൽ വെയുക്കും. മണിനാദം, ശംഖുനാദം, പാണി, നാഗസ്വരം,കതിനാവെടി തുടങ്ങി ശ്രീക്കോവിലിനെ ദേവലോക തുല്യമാക്കി ആദ്യം ജലാഭിഷേകം നടത്തും. ഇഞ്ച കൊണ്ട് വിഗ്രഹം തേയച്ചു മിനുക്കും. തുടർന്ന് പാൽ, പനനീർ, ഇളനീർ,തേൻ, നെയ്യ്, തൈര്, നല്ലെണ്ണ, മാതളനീർ, ഭസ്മമം തുടങിയ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തും.വിണ്ടും ജലാഭിഷേകം കഴിഞ്ഞ് പൂമാലയണിഞ്ഞു ,പട്ടുവസ്ത്രമണിഞ്ഞ് മഞ്ഞൾപൊടി അഭിഷേകം നടത്തി ദീപാരാധന കഴിക്കും. മഞ്ഞനിവേദ്യമാണ് അടുതത്ത്. കുരുമുളക്ക്, ഉപ്പ്,മഞ്ഞൾപൊടി,പയർപൊടി, കറിവേപ്പില, ഇഞ്ചി, അരി എന്നിവ കൊണ്ട് തയാറാക്കുന്ന " മഞ്ഞപൊങ്കൽ" പോലെയുള്ള നിവേദ്യം സമർപ്പിക്കും. തുടർന്ന് ശ്രീകോവിലേക്ക് ദേവി വിഗ്രഹം തിരിച്ചുടുത്തു നട അടച്ച ശേഷം പൂജ പൂർത്തിയാക്കി നട തുറക്കുന്ന സമയത്തെ ദർശനം മറക്കാനാവാതെ ആത്മീയഅനുഭവം നൽക്കുന്നു. "മഞ്ഞക്കാപ്പ്" പൂജയിൽ സംത്രിപ്തയായ ശ്രീ ഭഗവതി ഭക്തന്റെ ഏത് പ്രാർഥനയിലും അതാതു ഫലവും നൽക്കുന്നുവെന്നതിനാൽ നാടിൻറെ നാനദേശത്തുനിന്നും ഈ മഹാപൂജയ് ക്കായി ആയിരങ്ങൾ എത്തുന്നത്. ഈ ജന്മത്തിൽ ഒരു ദേവി ഭക്തൻ ഈ മഹാപൂജ കണ്ടിരിക്കേണ്ടത്തുയാണ്. കലിയുഗത്തിലെ കഷ്ടതകൾക്കും ആപത്തുകൾക്കും ഇല്ലാതാക്കുവാൻ അത്യാപൂർവമായ "കടുശർക്കര പ്രതിഷ്ടയും, മഞ്ഞക്കാപ്പും തൊഴുതു ദേവി കൃപയാൽ മഹാഭാഗ്യങ്ങൾ നേടി ധന്യരയായി തിരുക.
ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം കൊല്ലം ദേശിയപാതയിൽ (തിരുവനന്തപുരത്ത് നിന്നും 19 KM വടക്കോട്ട് സഞ്ചരിച്ചാൽ )റോഡ് അരികിൽ ഇടത് വശത്ത് ക്ഷേത്രം കാണാൻ സാധിക്കുന്നതാണ്.
അനേഷ്വണങ്ങൾക്ക് : സെക്രെട്ടറി, ഉപദേശകസമതി ശ്രീ തോന്നൽ ദേവി ക്ഷേത്രം,
പള്ളിപുറം, കണിയപുരം പി.ഒ,
തിരുവനന്തപുരം.
പിൻ : 695301.
+919447702127
Информация по комментариям в разработке