Indira Gandhi: The 'Iron Lady of India' | The Great Indian Heroes

Описание к видео Indira Gandhi: The 'Iron Lady of India' | The Great Indian Heroes

ഇന്ത്യകണ്ട ഏറ്റവും ആരാധ്യനായ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചാല്‍ നെഹ്രു എന്നായിരിക്കും ഉത്തരം. എന്നാല്‍, ഒരുപോലെ ആരാധിക്കപ്പെടുകയും വെറുക്കപ്പെടുക യും ചെയ്ത പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാല്‍ അതിനുത്തരം ഇന്ദിരാഗാന്ധി എന്നായിരിക്കും. പകരം വെക്കാന്‍ ഇല്ലാത്ത പേര്...

ഇന്ത്യയുടെ ഉരുക്ക് വനിത എന്നു വിശേഷിപ്പിക്ക പെടുന്ന ഒരേ ഒരു സ്ത്രീ, ഇന്ദിരാ ഗാന്ധി. വിശേഷണങ്ങള്‍ക്ക് അതീത. യഥാര്‍ത്ഥ പേര്, ഇന്ദിരാ പ്രിയദര്‍ശിനി നെഹ്രു ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികല്‍ ഒരാളായി കരുതപ്പെടുന്ന ഇവര്‍ ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകളായിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിര പ്രിയദര്‍ശിനിയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത് മുന്‍പന്തിയില്‍ ആയിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമല നെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19ന് ഇന്ദിര പ്രിയദര്‍ശിനി ജനിച്ചത്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം കൊച്ചുമകള്‍ക്ക് നല്‍കണം എന്നത് ആയിരുന്നു മോത്തിലാല്‍ നെഹ്രുവിന്റെ ആഗ്രഹം, അതിനായി ബ്രിട്ടീഷ് നേതൃത്വത്തില്‍ നടക്കുന്ന സെന്റ് സിസിലിയ എന്ന സ്‌കൂളിലാണ് ഇന്ദിരയെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ആയി ചേര്‍ത്തത്. എന്നാല്‍ കോണ്‍ഗ്രസ്സ് അനുഭാവികളുടെ മക്കള്‍ ബ്രിട്ടീഷ് രാജിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരാന്‍ പാടില്ല എന്നുള്ള കോണ്‍ഗ്രസ്സ് ഭരണഘടനാ നിയമം കാരണം ഇന്ദിരക്ക് അവിടെ വിദ്യാഭ്യാസം തുടരാന്‍ സാധിച്ചില്ല. 1933 ല്‍ പൂനെയിലെ പ്യൂപ്പിള്‍സ് ഓണ്‍ സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും, ഇന്ദിര പലസ്ഥലങ്ങളിലായി ഒന്നിലധികം സ്‌കൂളുകളില്‍ പഠിച്ചു കഴിഞ്ഞിരുന്നു. 1936ല്‍ ഇന്ദിര, ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്നു. ആയിടക്ക് കമലാ നെഹ്രുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആ വര്‍ഷം ഫെബ്രുവരി 28ന് അവര്‍ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരക്ക് ഒരു തിരിച്ചടിയായിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പരീക്ഷകളില്‍ ഇന്ദിര തുടര്‍ച്ചയായി പരാജയപ്പെട്ടു. അവരുടെ സ്വഭാവരൂപവത്കരണത്തില്‍ പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു. ഇത്തരം തിരിച്ചടികള്‍ നേരിട്ടുവെങ്കിലും, സര്‍വ്വകലാശാലാ വിദ്യാഭ്യാസം തുടരാന്‍ ഇന്ദിര തീരുമാനിച്ചു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രായക്കുറവിന്റെ കാരണത്താല്‍ അടക്കിവെക്കേണ്ടി വന്നു. എന്നാല്‍ സ്വാതന്ത്ര്യ സമരത്തെ തന്നെക്കൊണ്ടാവുന്ന പോലെ സഹായിക്കാന്‍ അവര്‍ ഉറച്ചു. ഇതിന്റെ ഭാഗമായി സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് തന്റെ മനസ്സിലുള്ള കുട്ടികളുടെ ഒരു സംഘം എന്ന പദ്ധതി ഇന്ദിര അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ചെറുസഹായങ്ങള്‍ ചെയ്യുക ആയിരുന്നു വാനരസേന എന്നറിയപ്പെട്ട ഈ സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ച് ഇരുന്നതും ഈ സേനയായിരുന്നു. കുട്ടികളിലൂടെ ഉള്ള പ്രവര്‍ത്തനം ബ്രിട്ടീഷുകാര്‍ക്കു സംശയമുണ്ടാക്കില്ലെന്നും, ഇത് ഒരു നല്ല മാര്‍ഗ്ഗമാണെന്നും അറിയാവുന്ന കോണ്‍ഗ്രസ്സിന്റെ തന്നെ ആശയം ആയിരുന്നു ഈ വാനരസേന എന്നും പറയപ്പെടുന്നു. പതാകകള്‍ തുന്നുക, പരക്കേറ്റ സ്വാതന്ത്ര്യസമര സേനാനികളെ ശുശ്രൂഷിക്കുക എന്ന ചില ജോലികള്‍കൂടി ഈ വാനര സേനയിലെ അംഗങ്ങള്‍ ചെയ്തിരുന്നു. പിന്നീട് 1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവര്‍ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതല്‍ 1964 വരെ അനൗദ്യോഗികം ആയി പിതാവിന്റെ ഉപദേശക സംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തില്‍ അവരുടെ സ്വാധീനം വളരെ പ്രകടം ആയിരുന്നു. 1959 ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണ ശേഷം ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരി ആയിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിന് തടയാന്‍ ആയിട്ടായിരുന്നു ഇന്ദിര നെഹ്രു മരണമടഞ്ഞ ഉടനെതന്നെ മന്ത്രിസഭയില്‍ ചേരുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു. ഇന്ദിരുടെ വിവാഹവും വലിയ സംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു പാഴ്സി യുവാവും ആയുള്ള വിവാഹം കശ്മീരി ബ്രാഹ്മണരായ നെഹ്റു കുടുംബത്തിന് അഭികാമ്യം ആയിരുന്നില്ല. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പ് കടുത്തപ്പോള്‍ നെഹ്റുവാണ് മകളുടെ തുണയ്‌ക്കെത്തിയത്. 1942 മാര്‍ച്ച് 26നായിരുന്നു ഇന്ദിരയുടെയും ഫിറോസിന്റെയും വിവാഹം. തന്റെ ജയില്‍ വാസത്തിനിടെ നെഹ്റു തന്നെ തുന്നി എടുത്ത നൂലാണ് വിവാഹ വസ്ത്രത്തിനായി ഉപയോഗിച്ചത്. നെഹ്റു പ്രധാന മന്ത്രിയായതിന് ശേഷം ഇന്ദിര കൂടുതല്‍ സമയവും അച്ഛനെ സഹായിക്കാനായി കൂടെയു ണ്ടായിരുന്നു. 1966 ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും ആയി ഇവര്‍ സ്ഥാനം ഏറ്റെടുത്തു.

Комментарии

Информация по комментариям в разработке