സംരംഭകർക്കും, സംരംഭം തുടങ്ങാനിരിക്കുന്നവർക്കും സ്പാർക്കുണ്ടാവാൻ ഈ 3.49 മിനിറ്റ്‌ മതി | SPARK STORIES

Описание к видео സംരംഭകർക്കും, സംരംഭം തുടങ്ങാനിരിക്കുന്നവർക്കും സ്പാർക്കുണ്ടാവാൻ ഈ 3.49 മിനിറ്റ്‌ മതി | SPARK STORIES

സംരംഭകർക്കും, സംരംഭം തുടങ്ങാനിരിക്കുന്നവർക്കും സ്പാർക്കുണ്ടാവാൻ ഈ 3.49 മിനിറ്റ്‌ മതി...!

ആദ്യ ചുവടില്‍ നിന്നാണ് എല്ലാ വലിയ യാത്രകളുടെയും ആരംഭം. സംരംഭക ജീവിതവും വ്യത്യസ്തമല്ല. പ്രതിസന്ധികളുടെ ആ ആദ്യ ചുവടില്‍ നിന്ന് തന്നെയാണ് ഓരോ സംരംഭകനും ജനിക്കുന്നതും വളരുന്നതും.

വീണും, എഴുന്നേറ്റും, അടി പതറിയും പ്രതിസന്ധികളോട് പടവെട്ടിയും തങ്ങളുടെ ജീവിതത്തിലെ സ്പാര്‍ക്ക് കണ്ടെത്തിയ നിരവധി സംരംഭകരുണ്ട് നമുക്കിടയില്‍. വലിയ വീഴ്ചകളുടെയും വലിയ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെയും കഥ എന്നും എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്. പറഞ്ഞു തീരാത്ത ആ യാത്രകളുടെ കഥ പറയുന്ന പ്ലാറ്റ്‌ഫോമാണ് സ്പാര്‍ക്ക് സ്റ്റോറീസ്. ചെറിയ കാലം കൊണ്ട് ജന മനസുകളില്‍ വലിയ തീപ്പൊരിയായി മാറിയ സ്പാര്‍ക്കിന്റെ യാത്ര തുടരുകയാണ്....

സംരംഭം നടത്തുന്നവർക്കും, തുടങ്ങാനിരിക്കുന്നവർക്കും പ്രചോദനവും, വഴികാട്ടിയുമാവാൻ സ്പാർക്കിന് കഴിയുന്നുണ്ട് എന്ന് നിങ്ങളുടെ പ്രോഹത്സാഹനങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. സമൂഹത്തിൽ ആരും അറിയാതെ പോകുമായിരുന്ന ഇത്തരം സ്പാർക്കുള്ള സംരംഭകരുടെ കഥകളുമായി നിങ്ങളോടൊപ്പം എന്നും ഞങ്ങളുണ്ടാകുമെന്ന് ഉറപ്പുതരുന്നു. ഇതുവരെ കണ്ടും, കേട്ടും നാമറിഞ്ഞ ചില കഥകളും, നമ്മുടെ നെഞ്ചിൽ തട്ടിയ അവരുടെ വാക്കുകളും സ്പാർക്കിന്റെ എഡിറ്റർ ലിന്റോ കുര്യൻ ചെയ്ത ഒരു മാഷപ്പിലൂടെ നിങ്ങളിലെത്തിക്കുകയാണ് ഞങ്ങൾ.

ടീം സ്പാർക്
Spark - Coffee with Shamim
#sparkstories #shamimrafeek #lintokurian

Комментарии

Информация по комментариям в разработке