ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രം 'കൊത്ത്' നാളെ റിലീസ് | KOTHU |

Описание к видео ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രം 'കൊത്ത്' നാളെ റിലീസ് | KOTHU |

ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രം 'കൊത്ത്' നാളെ റിലീസ്


റിപ്പോർട്ട് :- നിസാം പുതുക്കോട്

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം 'കൊത്ത്' സെപ്റ്റംബർ 16-ന് തീയേറ്ററുകളിലേക്ക് എത്തുന്നു.കണ്ണൂരിലെ രാഷ്ടീയ പശ്ചാത്തലം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമ ഏറെ നാളുകൾക്ക് ശേഷം സിബി മലയിൽ ഒരുക്കുന്ന സിനിമയാണ്.22 വർഷത്തിനുശേഷമാണ് സിബിമലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നത്. 1998ൽ റിലീസായ 'സമ്മർ ഇൻ ബെത്ലഹേം' എന്ന സിനിമയിലാണ് സിബി മലയിലും രഞ്ജിത്തും ഏറ്റവുമൊടുവിലായി ഒന്നിച്ചത്.ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്ലഹേം' പുറത്തിറങ്ങി.'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985-ൽ റിലീസായ 'മുത്താരംകുന്ന് പി.ഒ.'യാണ്. 2015-ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊത്ത്'.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ്, അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്,ഹേമന്ത് കുമാറാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ്, ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ ആതിര ദിൽജിത്ത്.

Комментарии

Информация по комментариям в разработке