സംസ്‌കൃതി കേരളോത്സവം 2021 ഗോത്ര നൃത്തംTRIBAL DANCE KERALOLSAVAM 2021

Описание к видео സംസ്‌കൃതി കേരളോത്സവം 2021 ഗോത്ര നൃത്തംTRIBAL DANCE KERALOLSAVAM 2021

ഗോത്ര നൃത്തം

ഇന്നലെയുടെ ശേഷിപ്പുകള്‍, അതൊരു കാലത്തിന്‍െറ കാഴ്ചയാണ്. ..
ഗോത്ര സംസ്കൃതിയുടെ മഹത്തായ പൈതൃകത്തിൻ്റെ അടയാളങ്ങൾ നാടെടുത്ത് പോകുന്ന പാപ കാലങ്ങളിൽ പച്ച മണ്ണിൻ്റെ മദഗന്ധം പേറുന്ന കാടിൻ്റെ മക്കൾ കൂടിയായ ആദിമ നിവാസികൾ കുറ്റിയറ്റ് പോകുന്ന സമൂഹമായി മാറിപ്പോകുകയാണ്.മുളങ്കൂട്ടങ്ങൾ ചേർന്നു നിന്നാടുന്നതുപോലെ ഒരു കൂട്ടം മനുഷ്യർ കൈത്താളം കൊട്ടി കാൽത്താളം ചാടി മനസ്സ് തുറന്ന് പാടുകയും മെയ് മറന്ന് ആടുകയും ചെയ്യുമ്പോൾ വെളിവാകുന്നത് ആദിവാസി സമൂഹത്തിൻ്റെ നിറഞ്ഞ നന്മയുടെയും നിഷ്കളങ്കതയുടെയും പ്രതിഫലനങ്ങളാണ് ,പണിയരുടെ കമ്പളനാട്ടി , വട്ടക്കളി , കാട്ടുനായ്ക്കരുടെ തൊട്ടികെട്ട , ഇരുളനൃത്തം ,കണ്യാർകളി,മുടിയാട്ടം തുടങ്ങിയ ഗോത്ര സമൂഹത്തിൻ്റെ ജീവിതാവസ്ഥകളെയും തൊഴിൽ പരമായ പ്രത്യേകതകളേയും വർണ്ണിച്ച് പാടുന്ന നിരവധി വായ് മൊഴി വഴക്കങ്ങൾ ഗോത്ര സംസ്കൃതിയുടെ കരുത്തും കാമ്പും വിളിച്ചോതുന്നവയാണ്. അധിക സന്തോഷവും, അധിക ദു:ഖവും പാട്ടായും ആട്ടമായും പ്രകടിപ്പിക്കുന്നവരാണ് ഗോത്ര സമൂഹം. വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും തനത് സ്വത്വം നിലനിർത്തുവാനും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഗോത്ര സമൂഹത്തിൻ്റെ ചടുലതാളങ്ങളും ഈണങ്ങളും, / ചീനിക്കുഴൽ.. ചെണ്ട കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ അകമ്പടിയേകുന്ന നേരിൻ്റെ മണമുള്ള പാട്ടുകളും ചേരുന്ന, കാടിൻ്റെ ആത്മ പ്രഹർഷമായി നിറയുന്ന, ഗോത്ര നൃത്തത്തിൻ്റെ ആസ്വാദനത്തിലേക്ക് ഏവർക്കും സ്വാഗതം..

വേദിയിൽ
ശരണ്യ ബിധിൻ ദാസ്
ഫാത്തിമ നൗഷാദ്
അനിത ശ്രീനാഥ്
ഇന്ദുലേഖ വാസന്തി
സിത്താര ബാലകൃഷ്ണൻ
രഹ്ന യൂനസ്
ശ്രീകല പ്രകാശൻ
ബിന്ദു കരുൺ
ശ്രുതി സുമീത്
സുധീർ ബാബു PK
സുമീത് മുരളീധരൻ
റജിൻ കുമാർ AC
വിനോദ് കുമാർ K

കോ ഓർഡിനേറ്റർ - ജിജേഷ് കൊടക്കൽ
നൃത്ത സംവിധാനം - സുധീർ ബാബു വയനാട്
അവതരണം- സംസ്കൃതി വക്ര യൂണിറ്റ്.

വിവരണം : ബിജു പി മംഗലം
ക്യാമറ: സുനിൽ രവികുമാർ

Комментарии

Информация по комментариям в разработке