കിച്ചൻ ബിൻ എങ്ങനെ ഉപയോഗിക്കാം? how to deal with food waste?

Описание к видео കിച്ചൻ ബിൻ എങ്ങനെ ഉപയോഗിക്കാം? how to deal with food waste?

വികേന്ദ്രീകൃത മാലിന്യ സംസ്കരണമാണല്ലോ കേരള സർക്കാരിന്റെ നയം. ഇതിനായി തിരുവനന്തപുരം നഗരസഭ തുടങ്ങിവച്ച ഉറവിട മാലിന്യ സംസ്കരണ സംവിധാനമായ കിച്ചൻ ബിൻ അടുക്കളയുടെ നനയാത്ത ഒരു വശത്ത് ഒതുക്കി വച്ച് സൗകര്യപൂർവ്വം ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്. ഇനോക്കുലം എന്ന മിശ്രിതത്തിന്റെ സഹായത്തോടെ ഭക്ഷ്യ മാലിന്യം കമ്പോസ്റ്റ് (വളം) ആയി മാറുന്ന ഈ സംവിധാനം ഉപയോഗിക്കുന്നതോടെ ഗാർഹിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ജൈവ മാലിന്യതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നു.
ജൈവമായ എന്തും കിച്ചൻ ബിന്നിൽ ഇട്ട് വളമാക്കാം. വലുപ്പമുള്ള ജൈവ വസ്തുക്കൾ (മത്തൻ തോട്, ചക്ക മടൽ, വാഴയില... എന്നിവ ) ചെറുതായി അരിഞ്ഞിട്ടാൽ പ്രക്രിയയുടെ വേഗത കൂടും. ഇനോക്കുലവും കുറച്ച് ഉപയോഗിച്ചാൽ മതിയാകും.


ചിരട്ട, തൊണ്ട് എന്നിവ ഇടാതിരിക്കുക. മാസം തോറും നഗരസഭ നടത്തുന്ന കളക്ഷൻ ഡ്രൈവിൽ ഇവ എടുക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
9446677838 (ശുചിത്വ പരിപാലന സമിതി, തിരു. നഗരസഭ)

Комментарии

Информация по комментариям в разработке