DESIGNING പഠിക്കാൻ അന്ന് വിലക്കി; ഇന്ന് CELEBRITY DESIGNER | Shefeena K S | Josh Talks Malayalam

Описание к видео DESIGNING പഠിക്കാൻ അന്ന് വിലക്കി; ഇന്ന് CELEBRITY DESIGNER | Shefeena K S | Josh Talks Malayalam

#joshtalksmalayalam #designer #entrepreneur
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

കൊച്ചിയിൽ ജനിച്ചുവളർന്ന ഷെഫീന ഒരു സംരംഭകയും #celebrity #fashion #designer ആണ്. വളരെ യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ഷെഫീനയ്ക്ക് ഫാഷൻ ഡിസൈനിങ് എന്ന മേഖലയുടെ തലപ്പത്തെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഫാഷൻ ഡിസൈനിങ്ങിനോട് ഒരു അതിയായ ആഗ്രഹം ഷെഫീനയ്ക്കുണ്ടായിരുന്നു; എന്നാൽ വീട്ടിൽനിന്ന് സമ്മതം ഇല്ലാഞ്ഞതിനാൽ ഷെഫീനയ്ക്ക് തന്റെ സ്വപ്‌നങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വന്നു. ഡിഗ്രിയും പി.ജിയുമെല്ലാം ചെയ്യുമ്പോൾ തന്നെ അതിനോട് ചേർന്ന് ആരും അറിയാതെ ഷെഫീന കൂട്ടുകാർക്കും മറ്റുമായി ചെറിയ വർക്കുകൾ ചെയ്തുതുടങ്ങിയിരുന്നു. കല്യാണത്തിനുശേഷം ഒരുനാൾ ഭർത്താവിനൊപ്പമുള്ള ഒരു സംഭാഷണത്തിലാണ് ഷെഫീനയുടെ സ്വപ്നത്തിന് ചിറകുകൾ ഒന്നുകൂടി മുളയ്ക്കുന്നത്. ഭർത്താവിന്റെ പ്രോത്സാഹനവും കൂടി ലഭിച്ചപ്പോൾ ഷെഫീന ഡിസൈനിങ്ങിൽ തന്റെ കരിയർ ഉറപ്പിക്കാനായി ആത്മാർത്ഥമായി അദ്ധ്വാനിച്ചു. അവിടെനിന്ന് ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ ഇന്ന് ഷെഫീനയെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ആക്കി മാറ്റിയിരിക്കുകയാണ്. ഡിവാ വിമൻസ് ക്ലോത്തിങ് സ്റ്റോർ എന്ന ഓൺലൈൻ സ്റ്റോറും ഷെഫീനയ്ക്ക് സ്വന്തമായുണ്ട്.

നാം മനസ്സിനുള്ളിൽ ഇട്ട് താലോലിക്കുന്ന നമ്മുടെ സ്വപ്‌നങ്ങൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് മാറ്റിവയ്ക്കാനുള്ളതല്ല; കാരണം നാളെ നിങ്ങളെ ഈ ലോകം അറിയാൻ പോകുന്നത് ആ സ്വപ്നത്തിന്റെ ശക്തി കരണമായിരിക്കും. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങളോട് പറയുന്നതും അതുതന്നെയാണ്. ഈ ടോക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക.

Born and raised in Kochi, Shefeena is a celebrity #fashiondesigner and #entrepreneur . Born into a very conservative family, Shefeena has struggled to become a fashion designer. From a young age, Shefeena had a passion for fashion designing; But due to lack of consent from home, Shefeena had to postpone her dreams. While doing her degree and PG, Shefeena started doing small designing works for her friends without anyone knowing about it. On one day after her wedding, Shefeena's dream came true in a conversation with her husband. With the encouragement of her husband, Shefeena worked tirelessly to secure her career in designing. Some of the decisions she made in life from there have turned Shefeena into a known celebrity fashion #designer today. Shefeena also owns an online clothing store called Diva Women’s Clothing Store.

Our dreams that we nurture in our minds are not to be postponed according to the decisions of others; Because tomorrow this world is going to know you because of the power of that particular dream. Today's episode of Josh Talks Malayalam tells you the same thing. Like and share if you like this talk; Leave a comment in the comment box.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #fashiondesigning #housearrest

Комментарии

Информация по комментариям в разработке