കൊടുങ്ങല്ലൂർ ഭരണി /KODUNGALLUR BHARANI /പിലാപിള്ളി തറവാട്ടിൽ നിന്നും അവകാശ തറയിലേക്ക്

Описание к видео കൊടുങ്ങല്ലൂർ ഭരണി /KODUNGALLUR BHARANI /പിലാപിള്ളി തറവാട്ടിൽ നിന്നും അവകാശ തറയിലേക്ക്

പിലാപിള്ളി തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ രാജൻ പണിക്കരുടെ അനുഗ്രഹം വാങ്ങി ഉത്രട്ടാതി ദിനം ആൽത്തറയിലേക്ക് സംഘം പുറപ്പെടുന്നു. പിന്നീടങ്ങോട്ട് ആൽത്തറയിലും തറവാട്ടിലും ആയി വരുന്ന ഭക്തസഹസ്രങ്ങൾക്ക് അമ്മയെ മുൻനിർത്തി അനുഗ്രഹം നൽകി ആവലാതികൾ തീർക്കുന്നു. ഉത്രട്ടാതി മുതൽ അശ്വതിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നട അടയ്ക്കുന്നത് വരെ തറവാട്ടിലും ആൽത്തറയിലും വെട്ടി തെളിയിക്കൽ നടക്കുന്നതായിരിക്കും.

അശ്വതിക്ക് തറവാട്ടിൽ നിന്നും പൂജിച് ഭഗവതിയുടെ അംശം ആയുധത്തിലേക്ക് ആവാഹിച്ച് അനുഗ്രഹിച്ചു നൽകുന്നു.വാളു പൂജ എന്നറിയപ്പെടുന്ന ഈ പൂജ ഓരോ വെളിച്ചപ്പാടും, ഭക്തനും തൊഴുത് അടുത്ത വർഷം വരെക്കുള്ള ഭഗവതിയുടെ അനുഗ്രഹവും, രക്ഷയും നേടുവാനുള്ള അവസരം എന്നത് അനേകം ഭക്തരുടെ അനുഭവസാക്ഷ്യം. ഈ പൂജയ്ക്കുശേഷം അടിയാൾ തമ്പുരാൻറെ നേതൃത്വത്തിൽ കോമരക്കൂട്ടങ്ങൾ കാവ് തീണ്ടുവാനായി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

ഭരണി ദിവസം മടങ്ങുന്ന ഭക്തർക്ക് അനുഗ്രഹിച്ച് പ്രസാദം നൽകി ഭരണി മഹോത്സവവുമായി ബന്ധപ്പെട്ട തറവാട്ടിലെ ചടങ്ങുകൾ അവസാനിക്കുന്നു.

Комментарии

Информация по комментариям в разработке