മുത്താണ് തങ്ങൾ.... | Sayyid shihab maala | മാലപ്പാട്ട്

Описание к видео മുത്താണ് തങ്ങൾ.... | Sayyid shihab maala | മാലപ്പാട്ട്

#shihabthangalmalapattu
#Namshadmalappuram
ശിഹാബ് തങ്ങൾ മാലപ്പാട്ട് 2021 l മുത്താണ് തങ്ങൾ.. Namshad Malappuram l Saeed faizy vellila l Alibava karakkunnu lSameer fotofocus
Instagram id. https://instagram.com/namshad_malappu...
https://instagram.com/namshad_malappu...
https://instagram.com/namshad_malappu...

Lyrics : Saeed faizy vellila ( +91 98462 09896 )
Music Co ordination : Ali bava Karakkunnu
Singer : Namshad Malappuram (+91 8089 50 24 67)
Dop&Cut : Sameer fotofocus (+91 99474 16451)
Voice Recording & Mixing : Akbar (Green Recording studio Malappuram)
Special Thanks to: PM Rasheed

My Official Facebook Page :   / namshumon.padikkamannil  

സയ്യിദ് ശിഹാബ് മാല വരികൾ
------------------------------------
ബിസ്മിയും ഹംദും സ്വലാത്തുംസലാമുമായ്
സയ്യിദ് ശിഹാബിൽ ഞാന്‍ മാല പണിയുന്നേ

മുത്ത് റസൂലിന്റെ മുപ്പത്തൊമ്പതാമന്‍
പൂക്കോയ തങ്ങളെ മൂത്ത മോനായോവര്‍

കേളി മികന്തൊരു പാണക്കാട് ദേശം
കൊടപ്പനക്കല്‍ തറവാട്ടില്‍ ജനിച്ചോവര്‍

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍
എന്ന് ലോകമെല്ലാം മശ്ഹൂറത്തായോവര്‍

അല്‍ ഈമാനു യമനീ എന്നുരത്തൈ നാട്ടില്‍
നിന്നും ദഅ്‌വത്തിന്നായ് മലബാറില്‍ വന്നോവര്‍

കോഴിക്കോട്ട് എം.എം സ്‌കൂളിലും മദ്രസ
ദര്‍സുകള്‍ പലതിലും ഇല്‍മ് പഠിച്ചോവര്‍

മിസ്വ്‌റിലെ ജാമിഅ അസ്ഹറിലും കയ്‌റോല്
അദബ് അറബിയില്‍ ബിരുദമെടുത്തോവര്‍

മിസ്വ്‌റിലെ മശാഇഖന്മാര്‍ വിലായത്തില്‍
സ്വൂഫി ഉലൂമിന്റെ സില്‍സില തീര്‍ത്തോവര്‍

അറബിക്കും അജമിക്കും ഒരുപോലെ മഹ്ബൂബായ്
ആലമില്‍ മിക്കതും ചുറ്റി നടന്നോവര്‍

ശൈഖ് സാഇദിന്റെ ള്വയ്ഫായി ചെന്നാലും
ളുഅഫാഇന്‍ കാര്യത്തില്‍ കൊട്ടാരം ബിട്ടോവര്‍

അഞ്ഞൂറ് പളളിന്റെ ഖാളിയും ആയോവര്‍
ആയിരം പളളി തുറന്ന് കൊടുത്തോവര്‍

കടലുണ്ടിപ്പുഴയിലും നൈല് നദിയിലും
സൂയസ് കനാലിലും മുങ്ങിക്കുളിച്ചോവര്‍

പോലെ അറിവിന്റെ നഹ്‌റ് ബഹറിലും
മുങ്ങിക്കുളിച്ചുളള ആലിമും ആയോവര്‍

യതീമ് ഫഖീറ് മിസ്‌കീനുകള്‍ക്കെല്ലാം
ഉപ്പയും ഉമ്മയും വലിയ്യുമായോവര്‍

യതീംഖാനകള്‍ ജാമിഅ കോളേജുകള്‍
വിദ്യാലയങ്ങള്‍ക്ക് അമരത്ത് നിന്നോവര്‍

ജാമിഅ നൂരിയ്യ ദാറുല്‍ ഹുദാകളില്‍
പതിനായിരം ആലിമിന്‍ പട്ടം കൊടുത്തോവര്‍

ഹിന്ദു മുസല്‍മാനും ക്രിസ്ത്യാനി സിക്കിന്നും
എല്ലാജാതികള്‍ക്കും നേതാവുമായോവര്‍

പളളി പൊളിച്ചപ്പോള്‍ ക്ഷേത്രം കരിച്ചപ്പോള്‍
നാട്ടില്‍ സമാധാനം കെട്ടിപ്പടുത്തോവര്‍

ഭരണ നവീകരണ ചര്‍ച്ചയില്‍ നേതാക്കള്‍
കൂസാതെ ശൂദ്രക്ക് ഗോ പ്രശനം തീര്‍ത്തോവര്‍

മോളെ കല്യാണം പറഞ്ഞ് കരഞ്ഞുളള
പാവം കിളവിക്ക് പൊന്ന് കൊടുത്തോവര്‍

പെരുത്ത അസുഖം ആശാരിക്ക് തീര്‍ത്തപ്പോള്‍
പെരുന്തച്ചന്‍ ബൈത്ത്ക്ക് മേശ കൊടുത്തോവര്‍

കോടതിയും വിട്ട കേസുകളെത്രയോ
വട്ടമേശാ ചുറ്റും തീര്‍പ്പ് കൊടുത്തോവര്‍

ഡോക്ടറും വൈദ്യരും എം ഡി യല്ലെങ്കിലും
പൈതൃകം ദാഇന്ന് ദവാ യാക്കിയോവര്‍

പക്ഷി മൃഗാദികള്‍ കിളികളെ സ്‌നഹിച്ച്
പുഷ്പങ്ങള്‍ സസ്യങ്ങള്‍ നട്ടു നനച്ചോവര്‍

ഇശല് ഗസലുകള്‍ ബൈത്തുകള്‍ മാലകള്‍
ഇശ്ഖുളള കാതിബ് ശാഇര്‍ അദീബോവര്‍

ചന്ദ്രിക റമസാനും ഈദും ഉറപ്പിച്ച്
ചന്ദ്രിക പത്രത്തിന്‍ ഡയറക്ടറായോവര്‍

ക്ലോക്കില്‍ നോക്കാന്‍ പോലും സമയമില്ലെങ്കിലും
ക്ലോക്കുകള്‍ വാച്ചുകള്‍ വാങ്ങിക്കൂട്ടിയോവര്‍

അംരീക്കയില്‍ പോയി മറള് ശിഫയായി
വന്നപ്പോള്‍ ശരീഫാ ബീ വഫാത്തായോവര്‍

ബീവി മരിച്ചിട്ടും പതറാതെ തളരാതെ
അസ്സ്വബ്‌റു നിസ്വ്ഫുല്‍ ഈമാനി തെളിച്ചോവര്‍

ജ്വല്ലറി ഫാക്ടറി ദുക്കാന് മക്കാനി
കുല്ലും തൃക്കൈ കൊണ്ട് നാട മുറിച്ചോവര്‍

മന്ത്രിയല്ലെങ്കിലും ഭരണമില്ലെങ്കിലും
മന്ത്രിമാര്‍ക്കെല്ലാര്‍ക്കും സുല്‍ത്താനായ് വാണോവര്‍

പ്രധാന മന്ത്രിയും പ്രസിണണ്ടും ഗാന്ധിയും
തങ്ങളെ മൗത്തീല് ഹുസ്‌ന് പറഞ്ഞോവര്‍

രാജ്യം ഭരിക്കുന്ന അഹ്മദും ആസാദും
തിരുജസദ് കണ്ട് പൊട്ടിക്കരഞ്ഞോവര്‍

മുഖ്യ മന്ത്രി വി.എസ് വുസറാഉം ഉലമാഉം
ഖിലാഫ് കൂടാതെ ദഫനിന്നെത്തിയോവര്‍

മൗത്ത് വിശ്വസിക്കാനാവാതെ ലക്ഷങ്ങള്‍
ബഹ്‌റായ് മലപ്രത്ത് ഒഴുകിയെത്തിയോവര്‍

നഹ്‌റിന്റെ തീരത്ത് ഉസ്‌റത്തിന്‍ ചാരത്ത്
ജാമിഇന്‍ മുറ്റത്ത് നിദ്രയിലാണ്ടോവര്‍...
▫️▫️▫️▫️▫️▫️▫️▫️▫️
.
.

.

#shihab_thangal
#shihab_thangal_status
#shihab_thangal_malappattu
#panakkad_shihab_thangal_anusmarana_ganam
#shihab_thangal
#shihab_thangal_anusmaranam
#shihab_thangal_songs
#shihab_thangal_latest_song
#malappattu
#syed_muhammedali_shihab_thangal
#panakkad_thangal
#namshad_malappuram
#saeed_faizy_vellila
#alibava_Karakunnu
#viral_malapattu
#panakkad_sayyid_muhammedali_shihab_thangal
#namshad_malappuram_songs
#namshad_pm
#panakkad_mueenali_thangal
#panakkad_sadiqali_shihab_thangal
#panakkad
#mueenali
#mueen_ali_shihab_thangal

Комментарии

Информация по комментариям в разработке