പോകുന്നേ ഞാനും എൻ ഗൃഹം തേടി..ജെയിംസ് കടന്നു പോയി | Pokunne njanum en griham thedi..James passed away

Описание к видео പോകുന്നേ ഞാനും എൻ ഗൃഹം തേടി..ജെയിംസ് കടന്നു പോയി | Pokunne njanum en griham thedi..James passed away

മല്ലപ്പള്ളി:കീഴ് വായ്പ്പൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും മല്ലപ്പള്ളി വേലൂർ വീട്ടിൽ പരേതനായ പാടിമൺ MC വർഗീസിന്റെ മകൻ ജെയിംസ് വർഗ്ഗീസ് (മനോജ് - 45) നിര്യാതനായി.കഴിഞ്ഞ വെള്ളിയാഴ്ച മല്ലപ്പള്ളിക്കടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പുഷ്പഗിരി ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ആയിരുന്നു. ഭൗതികശരീരം ബുധനാഴ്ച്ച(06/09/23) 8am ന് മല്ലപ്പള്ളി സി.എം.എസ്. ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഭവനത്തിൽ എത്തിക്കും.അനന്തരം കീഴ് വായ്പൂർ AG സഭയുടെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ നടക്കും.തുടർന്ന് കീഴ് വായ്പ്പൂര് AG സഭയുടെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിൽ വെച്ച് സംസ്ക്കാര ശുശ്രൂഷകൾ നടത്തപ്പെടും. ബഹ്‌റൈനിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

ഭാര്യ: ഷീജ
മകൻ: ജോഷ്വ
മാതാവ്: മോളി വർഗ്ഗീസ്
സഹോദരൻ:മഞ്ചേഷ്.

സംസ്കാരം തൽസമയം വീക്ഷിക്കാം
Live
https://www.youtube.com/live/WPDFcBJG...

Kefa ടെലിവിഷനും Mispa സ്റ്റുഡിയോയും എന്നിവരുടെ പങ്കാളിത്തത്തോടെ ലിബറേറ്റ് സിംഫണി അവതരിപ്പിച്ച ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് വർഗീസ് ആണ്.

ചിറ്റൂർ ഗോപിയുടെ വരികൾക്ക് ടോമിൻ തച്ചങ്കരി ഈണം നൽകി എം ജി ശ്രീകുമാർ പാടി സൂപ്പർ ഹിറ്റ് ആക്കിയ ഗാനമാണിത്.

#dailymanna #mannanews #ipc #tpm #ag #cgi #nicog #gospel #dailyvlog

Комментарии

Информация по комментариям в разработке