പ്രാവിന് കുഞ്ഞിന്റെ അസുഖം മാറ്റാൻ ഞാൻ ഇങ്ങനെ ചെയ്തു 😲 The pigeon's beak had to be cut off.

Описание к видео പ്രാവിന് കുഞ്ഞിന്റെ അസുഖം മാറ്റാൻ ഞാൻ ഇങ്ങനെ ചെയ്തു 😲 The pigeon's beak had to be cut off.

THANKS : SARATH CHANDRAN & Muhammad iqbal malappuram👇👇

me talks :    / metalksiqbal  

ഒരു വൈറസ് അസുഖമാണ് പോക്സ് അഥവാ കുരിപ്പ്. എവിടെയാണോ പോക്സ് ഉണ്ടാകുന്നത് എന്ന് അനുസരിച്ചാണ് ഈ അസുഖത്തിന്റെ അപകട സത്യത, പൊതുവെ തൂവലുകൾ ഇല്ലാത്ത ഭാഗത്താണ് കൂടുതലായി പോകസ് കണ്ട് വരുന്നത്, ചുണ്ടിൽ, കാലിൽ, കണ്ണിന്നു ചുറ്റും ഇങ്ങനെ ഉള്ള ഭാഗങ്ങളിൽ, ശരീരത്തിന്നു ഉള്ളിലേയ്ക്കും പോക്സ് വരാറുണ്ട്, ഉള്ളിലേക്കുള്ള അവസ്ഥകളിൽ ചികിൽസിച്ചു രക്ഷപ്പെടുത്തുക വളരെ ബുദ്ധിമുട്ടാണ്. പുറമെ ഉള്ള ഭാഗങ്ങളിൽ ചികിൽസിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് കണ്ണിനു ചുറ്റും ഉണ്ടാകുമ്പോഴാണ്. 


ഇത് ഒരു വൈറസ് അസുഖമായതിനാൽ തന്നെ മുൻ കരുതലെന്നോണം വാക്സിൻ ചെയ്യലാണ് യഥാർത്ഥ ചികിത്സാ രീതി, എന്നാൽ ഇന്ത്യൻ മാർക്കറ്റുകളിൽ പ്രാവുകൾക്കുള്ള വാക്സിനുകൾ ലഭ്യമല്ല.അതിനാൽ തന്നെ വളരെ പ്രാചീന കാലം മുതൽക്കേ പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ച് വിജയിച്ചവരും ഉണ്ട്, പലർക്കും ഈ അസുഖത്തിന്ന് പല ചികിത്സരീതിയാണ്, ഒരു പരിധിവരെ ചിലതെല്ലാം വിജയിക്കാറുമുണ്ട്. 

കാലാവസ്ഥ വ്യാധിയാനം, വെള്ളത്തിന്റെയോ അന്തരീക്ഷത്തിന്റെയോ വൃത്തിയില്ലായ്മ തുടങ്ങിയവ കൊണ്ടെല്ലാം പോക്സ് പ്രത്യക്ഷപെടാറുണ്ട്, ഇത്തരത്തിൽ ഉണ്ടാകുന്ന അസുഖത്തിനെ പരത്തുന്നത് കൊതുകുകളും പ്രാവുകളുടെ ശരീരത്തിലുള്ള ഈച്ചകളും പ്രാണികളുമാണ്. അത് കൊണ്ട് തന്നെ വൃത്തിയുള്ള ചുറ്റുപാടുകളും കൊതുകുകളെ നിയന്ത്രിക്കലുമാണ് മുൻകരുതലെന്നോണം ചെയ്യേണ്ടത്. 
തൂവലുകൾ കിളിർത്തു വരുന്നതും അതിലും ചെറുതുമായിട്ടുള്ള കുഞ്ഞുങ്ങളിൽ വളരെ പെട്ടന്ന് തന്നെ പോക്സ് പടർന്നു പിടിക്കും.കുഞ്ഞുങ്ങളിൽ തൂവലുകൾ ഇല്ലാത്തത് കൊണ്ട് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഇത് പരക്കാൻ സത്യതയുണ്ട്. 


കൂട്ടിൽ പോക്സ് കണ്ടാൽ ചെയ്യേണ്ടത് :


ഏറ്റവും പ്രധാനമായി നമ്മൾ ചെയ്യേണ്ടത്  പോക്സ് ഉള്ള പ്രാവുകളെ മെയിൻ കൂട്ടിൽ നിന്ന് മാറ്റിയിടുക എന്നതാണ് ശേഷം ബ്രീടിംഗ് 3 മാസ്സത്തേക്ക് നിർത്തിവെക്കുക.  ഇനി കുഞ്ഞുങ്ങൾക്കാണ് കാണുന്നതെങ്കിൽ അവരുടെ പേരെന്റ്സിനെയും കൂടെയാണ് മാറ്റിയിയേണ്ടത്.ഒരിക്കലും മെയിൻ കൂടുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്തിടത്തേക് വേണം മാറ്റിയിടാൻ. ഇങ്ങനെ ചെയ്യുന്നത്തിനുള്ള കാരണം പോക്സ് ഉള്ള പ്രാവിനെ കടിച്ച ഒരു കൊതുക് മറ്റു പ്രാവുകളെ കടിച്ചാൽ ആ ഭാഗങ്ങളിലെല്ലാം പോക്സ് വരും എന്നത് കൊണ്ടത് ഈ സാഹചര്യം ഒഴിവാക്കാനാണ് തീർത്തും അകലെക്ക് മാറ്റിയിടാൻ പറയുന്നത്. 


ചികിത്സാരീതി :

പല തരത്തിലുള്ള മരുന്നുകൾ മാർക്കറ്റിൽ ലഭ്യമാണ്,  ഇവിടെ ഞാൻ പരിചയപെടുത്തുന്ന രീതി, പല മരുന്നുകളും പരീക്ഷിച്ചതിൽ നിന്നും എനിക്ക് വളരെ റിസൾട്ട്‌ കിട്ടിയിട്ടുള്ളതാണ്.അതിനാൽ തന്നെ നിങ്ങൾക്കും പരീക്ഷിച്ചു വിജയിക്കാവുന്നതാണ്.

ആദ്യമായി ചെയ്യേണ്ടത് പോക്സിന്റെ കുരുകൾ പൊട്ടിക്കുക എന്നതാണ്, പൊട്ടിച്ച ശേഷം അതിനുള്ളിലെ ചോറ് ( വേര് ) എടുത്തു കളയുക, നഖമുപയോഗിച്ച് വളരെ പെട്ടന്ന് നമ്മുക്ക് കുരുകൾ പൊട്ടിക്കാനും വേര് എടുത്തു കളയാനും പറ്റും, ഒരു പക്ഷെ പൊട്ടിക്കുന്ന സമയത്ത് രക്തം വരാൻ സത്യതയുണ്ട്, അത് അത്ര കാര്യമാക്കേണ്ടതില്ല ഈ അസുഖം സുഖപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. 

മെഡിസിൻ :


മഞ്ഞൾ പൊടി, ആര്യ വേപ്പിന്റെ ഇല, ചെറു നാരങ്ങ നീര് ഇവ മൂന്നും കൂടെ പേസ്റ്റ് രൂപത്തിലാക്കി നേരത്തെ പൊട്ടിച്ച കുരുക്കൾക്ക് മുകളിൽ തേച്ചു കൊടുക്കുക. ഒരു തവണ മാത്രം ഇങ്ങനെ ചെയ്യുക, ശേഷം 3-4 ദിവസം കൊണ്ട് ഇത് ഉണങ്ങി നിൽക്കുകയും താന്നെ സാവധാനം ഇത് ചാടിപ്പോവുകയും ചെയ്യും. 

ചെറു നാരങ്ങ നീരിന് പകരം സുർക്ക ( വിനാഗിരി ) യും ഉപയോഗിക്കാം, പൊതുവെ വലിയ പ്രാവുകളിൽ വിനാഗിരിയും, ചെറിയ കുഞ്ഞുങ്ങളിൽ ചെറു നാരങ്ങാ നീരുമാണ് നല്ലത്. 

ഈ രീതി കണ്ണിനു ചുറ്റും ഉപയോഗിക്കരുത് അത് അപകടമാണ്. കണ്ണിന്നു ചുറ്റുമാണെങ്കിൽ പറ്റാവുന്ന രീതിയിൽ കുരു പൊട്ടിച്ച ശേഷം തുജ ഓയിന്മെന്റ് ഉപയോഗിക്കുന്നതാണ് നല്ലത്. 

മുൻകരുതൽ :

കൊതുകുകളുടെ സാനിധ്യം ഉണ്ടെങ്കിൽ കൂടിന് ചുറ്റും വൈകുന്നേരം തോട്ടു രാവിലെ വരെ കൊതുക് വല കെട്ടികൊടുക്കുക. അന്തരീക്ഷം വൃത്തിയുള്ളതാകുക. 

ഇനി പോക്സ് വായിക്കകത്തോ ക്രോപ്പിലോ ആണ് വന്നതെങ്കിൽ കാങ്കർന്ന് ഉപയോഗിക്കുന്ന മെഡിസിൻ ഉപയോഗിക്കാം..

Комментарии

Информация по комментариям в разработке