Rs 60,000 worth Coconut of Seychelles Island in East Africa | Kaumudy

Описание к видео Rs 60,000 worth Coconut of Seychelles Island in East Africa | Kaumudy

60,000 രൂപയുടെ തേങ്ങ, പക്ഷേ വാങ്ങിയാൽ ചിരട്ട മാത്രമേ കിട്ടൂ"!. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ദ്വീപിൽ നിന്ന് ചെറുമുക്ക് വെസ്റ്റ് സ്വദേശി അംങ്ങത്തിൽ ഷബീറലി സ്വന്തമാക്കിയ ഈ ഭീമന് പ്രത്യേകതളേറെയാണ്. ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ഡെമെർ എന്ന കടൽത്തെങ്ങ് മറ്റ് രാജ്യങ്ങൾക്ക് അതേപടി നൽകരുതെന്ന നിർബന്ധം ഇവിടത്തെ സർക്കാരിനുണ്ട്. അതുകൊണ്ട് ചകിരിയും അകക്കാമ്പും ഒഴിവാക്കി ചിരട്ടകൾ ഒട്ടിച്ച് കരകൗശല വസ്തുക്കളായാണ് നൽകുന്നത്. ഹൗറിയിലെ ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഗാർഡനിൽ ഒരു കോക്കോ ഡെമെറുണ്ട്.

നാല് വർഷം സീഷെൽസിലെ സൂപ്പർമാർക്കറ്റിൽ മാനേജരായിരുന്ന ഷബീറലി കടൽത്തെങ്ങിന്റെ പ്രത്യേകത അറിഞ്ഞതോടെയാണ് ഇത് സ്വന്തമാക്കാൻ തീരുമാനിച്ചത്. ലഭിക്കാൻ ബുദ്ധിമുട്ടായതോടെ ഒരോന്നിനും 60,000 രൂപ വീതം നൽകി മൂന്നെണ്ണം സ്വന്തമാക്കി നാട്ടിലെത്തിച്ചു. ഈ തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസവും വിവിധ രാജ്യക്കാർക്കുണ്ട്.

#cocoademer #CoconutofSeychelles #KeralaKaumudinews

Комментарии

Информация по комментариям в разработке