രോഗങ്ങളെ ഉപരോധിക്കാൻ ഉപവാസമേകുന്ന ഉൾക്കരുത്ത് | Benefits of Fasting

Описание к видео രോഗങ്ങളെ ഉപരോധിക്കാൻ ഉപവാസമേകുന്ന ഉൾക്കരുത്ത് | Benefits of Fasting

ഈശ്വര്‍(അഭിമുഖകാരന്‍): നമസ്കാരം സദ്ഗുരു. ഇന്ത്യയിൽ വിശേഷ
ദിനങ്ങളിൽ ഉപവാസമാചരിയ്ക്കുകയെന്നത് പണ്ടുകാലം മുതലെയുള്ള
പതിവാണ്. എന്നാൽ പല ഇന്ത്യക്കാരും വിശ്വസിയ്ക്കുന്നത് ഇത് അശാ
സ്ത്രീയവും യുക്തിഹീനവുമാണെന്നാണ്; ഉപവാസസമയത്ത് കേടുവ
ന്ന കോശങ്ങള്‍ നീക്കംചെയ്യപ്പെടുന്നു എന്നതു സംബന്ധിച്ച പഠനത്തിന്
നോബൽ സമ്മാനം ലഭിയ്ക്കുന്നതുവരെ. ഞാന്‍പോലും ഈ വര്‍ഷം
ഇടയ്ക്കിടെ ഉപവസിച്ചുതുടങ്ങി. എന്തുകൊണ്ടാണ് 'യാഥാസ്ഥിതികം'എ
ന്നു മുദ്രകുത്തപ്പെട്ട ഇത്തരം പഴയ സമ്പ്രദായങ്ങള്‍, ഒരിയ്ക്കൽ പാശ്ചാത്യരുടെ
അംഗീകാരം ലഭിക്കുമ്പോൾ പെട്ടെന്നു പ്രയോഗത്തിൽ
വരുന്നത്(പ്രയോഗിക്കപ്പെടുന്നത്) ?

സദ്ഗുരു: അതിനു കാരണം നിങ്ങളുടെ ചര്‍മ്മത്തിന് ശരിയായ നിറ
മില്ലാത്തതാണ്(ചിരി/കയ്യടി/ആര്‍പ്പുവിളി),.......... ഞാന്‍….. ഇതേക്കുറിച്ച് നാല്പ്പ
തു വര്‍ഷമായി പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്,.... ഇല്ലേ(ചിരി)? ...ലക്ഷോ
പലക്ഷം ആളുകള്‍... തികഞ്ഞ ആരോഗ്യത്തോടെ ഇരിക്കുന്നത്
….ഞാന്‍ കണ്ടിട്ടുണ്ട്…., ടാങ്ക് നിറഞ്ഞു തുളുമ്പുമ്പോൾ, അവര്‍ ഇന്ധനം
നിറയ്ക്കുന്നില്ല എന്നതാണ് ഇതിനു കാരണം...(ആരും ചിരിയ്ക്കുന്നില്ല).
നമ്മുടെ യോഗാ സെന്‍ററിൽ ,.... എല്ലാവരും ആഹാരംകഴിയ്ക്കുന്നത് രാവിലെ പത്തുമണിയ്ക്കും….
വൈകുന്നേരം ഏഴുമണിയ്ക്കുമാണ്. ഞങ്ങളുടെ
ജീവിതം ശാരീരികമായി വളരെ സജീവമാണ്….. ആശ്രമത്തിനുള്ളിൽ…. വാഹ
നങ്ങളൊന്നുമില്ല….. അതൊരു വലിയ സ്ഥലമാണ്, ….എല്ലാവരും നടക്കുക
യോ സൈക്കിളിൽ സഞ്ചരിക്കുകയോചെയ്യുന്നു….. ഡൈനിങ്ങ് ഹാളിലേ
യ്ക്കു ഒരു കിലോമീറ്റര്‍ ദൂരമുണ്ട്; ജോലിസ്ഥലത്തേയ്ക്കാണെ
ങ്കിൽ ഒരു കിലോമീറ്ററുമാണു ദൂരം. ഇതുപോലെ,
സദാ സമയവും ആളുകള്‍ ശാരീരികമായി സജീവരാണ്….. അതുകൊണ്ട്
എല്ലാവര്‍ക്കും വിശപ്പനുഭവപ്പെടുന്നു….. വൈകുന്നേരം മൂന്നര-നാലുമണിയാകുമ്പോ
ഴേയ്ക്കും എല്ലാവര്‍ക്കും അങ്ങേയറ്റം വിശക്കുന്നു ….. എന്നാൽ നമ്മള്‍
അങ്ങനെ ജീവിക്കാന്‍ ശീലിക്കുന്നു .. കാരണം . ….
ഒഴിഞ്ഞ വയറും വിശപ്പും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്....
വിശപ്പിന്‍റെയര്‍ത്ഥം നിങ്ങളുടെ ഊര്‍ജ്ജനില താഴാന്‍തുട
ങ്ങുന്നുവെന്നാണ്….. എന്നാൽ ഒഴിഞ്ഞ വയര്‍ ഒരു നല്ല കാര്യമാണ്…... യോ
ഗശാസ്ത്രത്തിൽ ,ഇപ്പോള്‍ ആധുനിക ശാസ്ത്രവും ഇതിനോടു യോ
ജിച്ചുവരികയാണ്….. എന്നാൽ അനുഭവത്തിൽ നിന്നും ഞങ്ങള്‍ മനസ്സിലാ
ക്കിയതിലേക്കെത്താൻ, നിങ്ങള്‍ ഒരു ബില്ല്യണ്‍ ഡോളര്‍ ചിലവഴി
ക്കും. കാരണം ഗവേഷണത്തിനു ബന്ധം(ചിരി)'മില്ല്യണ്‍കണ
ക്കിനു ഡോളറു'മായിട്ടാണ്. …..നിങ്ങളുടെ ശരീരവും ത
ലച്ചോറും ഏറ്റവുംനന്നായി ...പ്രവര്‍ത്തിയ്ക്കുന്നത് നിങ്ങളുടെ വയര്‍ ഒഴി
ഞ്ഞിരിയ്ക്കുമ്പോഴാണ്….. അതുകൊണ്ട് നമ്മള്‍ എപ്പോഴും ഉറപ്പാക്കേണ്ട
കാര്യം…., നമ്മള്‍ എത്രമാത്രം ആഹാരംകഴിച്ചാലും, നമ്മുടെ വയര്‍ പരമാ
വധി രണ്ടുമുതൽ ...രണ്ടര മണിക്കൂറിനുള്ളിൽ എപ്പോഴും ശൂന്യമാകണമെ
ന്നാണ്…... അതുകൊണ്ട് നമ്മള്‍ എപ്പോഴും വിശന്ന വയറോടെ ഉറങ്ങാന്‍
പോകുന്നു…... ആളുകള്‍ ചിന്തിയ്ക്കുന്നു അവര്‍ക്ക് ഉറങ്ങാന്‍കഴിയില്ലെ
ന്ന് - അവര്‍ക്കു കഴിയും!
ശരാശരി നോക്കിയാൽ . . ., ഇരുപത്തിയഞ്ചു വര്‍ഷത്തെ
ശരാശരി നോക്കിയാൽ , ഞാന്‍ ഉറങ്ങിയിട്ടുള്ളത് രണ്ടര മുതൽ മൂന്നു
മണിക്കൂര്‍വരെ മാത്രമാണ്. അടുത്ത ദിവസങ്ങളിലായി ഞാന്‍ അല്പ്പം അലസ
നാണ്, മൂന്നരമുതൽ നാലര മണിക്കൂര്‍വരെ ഉറങ്ങുന്നു, ഞാന്‍ ചെയ്യുന്ന
യാത്രകളുടെ എണ്ണം കണക്കാക്കിയാൽപ്പോലും.... യാത്രകളുടെ എണ്ണമെ
ന്നുപറയുമ്പോള്‍;.... എന്‍റെ കഴിഞ്ഞ ദിവസങ്ങളിലെ യാത്രകളുടെ എണ്ണം
പറയുകയാണെങ്കിൽ , നിങ്ങള്‍ കസേരയിൽ നിന്നും താഴെവീഴും(ചിരി).
...അതെ! ഞാന്‍ പറയണോ? …..ഇല്ല, ആവശ്യമില്ല(ചിരി). ….കാരണം അടുത്ത
പത്തു ദിവസങ്ങളിൽ….. , ഞാന്‍ അഞ്ചു വ്യത്യസ്ത രാജ്യങ്ങളിലായിരിയ്
ക്കും…... എത്ര…. പരിപാടികളുണ്ടെന്നറിയില്ല..….(ചിരി), എല്ലാത്തരം പരിപാ
ടികളുമുണ്ടാകും….. അതുകൊണ്ട്... നിങ്ങള്‍ക്ക് ഇത് നിലനിര്‍ത്താന്‍കഴിയുന്നത്‌ , അമിതാഹാരം കഴിയ്ക്കാതിരിയ്ക്കുന്ന
തിലൂടെമാത്രമാണ്. ഇതു വളരെ പ്രധാനമാണ്. ..എല്ലാവരും രണ്ടു തവണ
ആഹാരംകഴിയ്ക്കുന്നു; ഞാന്‍ സാധാരണ ഒരു തവണയേ കഴിയ്ക്കാറു
ള്ളൂ,.... വൈകുന്നേരം 4.35-ന്, ….കാരണം ഞാന്‍ ആഹാരത്തിനു മുന്നിലിരു
ന്ന് എത്ര കഴിയ്ക്കണമെന്ന് അസ്വസ്ഥനാകാറില്ല. ഞാന്‍ ആഹാ
രം തൃപ്തിയോടെ കഴിയ്ക്കാനിഷ്ടപ്പെടുന്നു…... അതുകൊണ്ട്….. നാലര- അഞ്ചു മണിയ്ക്കാ
ണ് ഞാന്‍ ആഹാരംകഴിയ്ക്കുന്നതെങ്കിൽ , പിന്നെ അടുത്ത ദിവസംമാത്ര
മേ . . . അതു പോരേ? മതിയാകും . . . ഞാന്‍ ആരോഗ്യവാനല്ലേ? ഹ
ലോ?

പങ്കെടുക്കുന്നവര്‍: അതെ!

ഞാന്‍ നിങ്ങളുടെ രോഗിയെപ്പോലെ കാണപ്പെടുന്നില്ല,....
ശരിയല്ലേ? ഞാന്‍ നിങ്ങളുടെയടുത്തേയ്ക്കു വരാന്‍പോകുന്നില്ല(ചിരി), …...
കാരണം ശരീരത്തിൽ എന്തെങ്കിലും കേടുപാടുതീര്‍ക്കലോ ശുദ്ധീകരണ
മോ നടക്കണമെങ്കിൽ , ….നിങ്ങളുടെ വയറ് ഒഴിഞ്ഞിരിയ്ക്കണം - ഇതു വള
രെ, വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ കോശങ്ങളുടെ തലത്തിൽ ശുദ്ധീ
കരണം നടക്കില്ല. നിങ്ങള്‍ കാര്യങ്ങള്‍ കുന്നുകൂട്ടുകയും പിന്നീട് നിങ്ങ
ള്‍ക്ക് എല്ലാത്തരം പ്രശ്നങ്ങളും ഉണ്ടാകുകയുംചെയ്യുന്നു. ഒന്നാമത്തെ
കാര്യം ശരീരത്തിനുണ്ടാകുന്ന ….ആലസ്യമാണ്. ….ആലസ്യമെന്നാൽ - പല
തലങ്ങളിലുള്ള ആലസ്യമുണ്ട്. നിങ്ങള്‍ അതൊന്നും ശ്രദ്ധിയ്ക്കാതിരു
ന്നാൽ , നിങ്ങള്‍ക്കുള്ള ഉറക്കത്തിന്‍റെ അളവ് ആലസ്യമാണ്. നിങ്ങളെല്ലാ
വരും - ഇവിടെ വന്നിരിയ്ക്കുന്നത് ജീവിയ്ക്കാനോ അല്ലെങ്കിൽ . . . ഹ
ലോ?




ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке