കുഞ്ഞാലി മരക്കാരുടെ വീട് | Kunajli Marakkar Real Story | TravelGunia | Vlog 111

Описание к видео കുഞ്ഞാലി മരക്കാരുടെ വീട് | Kunajli Marakkar Real Story | TravelGunia | Vlog 111

For Enquiries Jayadev: 9633605205
*** Follow us on ***
Instagram:   / travel_gunia  
Facebook:   / travelguniaamindfultravelling  
WhatsApp: https://wa.me/message/VMZFFPT6UEGXA1

കുഞ്ഞാലിമരക്കാർ മരംകൊണ്ട് വലിയൊരു കലമുണ്ടാക്കി അതിൽ ഒരു തുഴയും ചേർത്താൽ സുരക്ഷിതമായി കടലിലേക് തുഴഞ്ഞു കയറാം. പോർചുഗീസുകാരുടെ കപ്പലുകളിൽ നിന്നും തൊടുത്തുവിടുന്ന പീരങ്കി ഉണ്ടകളെ വകഞ്ഞുമാറി മുന്നോട്ട് കുതിക്കാൻ പറ്റിയ ചെറിയ വഞ്ചി. കയ്യിൽ കരുതിയ തീക്കൊള്ളി അമ്പിൽതൊടുത്തുവിട്ട് ശത്രുക്കളുടെ പായക്കപ്പലുകളെ തീപ്പന്തം പോലെ കത്തിക്കാൻ ഇത്തരം ചെറുവള്ളങ്ങൾ തികച്ചും അനുയോജ്യമായിരുന്നു. ഈ സംവിധാനമായിരുന്നു കുഞ്ഞാലിമരക്കാർ നാലാമൻ ആവിഷ്കരിച്ചെടുത്ത Hit and Throw എന്ന യുദ്ധമുറ. അന്നവർ പറങ്കികൾക്ക് വരുത്തിവെച്ച നഷ്ടം ഇന്നും കണക്കെടുത്തുതീർന്നിട്ടുണ്ടാകില്ല. അങ്ങനെ കുഞ്ഞാലിമരക്കാർ പതിറ്റാണ്ടുകൾ നീണ്ടുപോന്ന ചൂഷണം അവസാനിപ്പിച്ചു, മൂന്ന് തലമുറകൾക്കിപ്പുറം ഒരു കുടുംബം അവരുടെ രാജ്യസ്നേഹത്തിന്റെ വീറ് നിലനിർത്തി വിജയം കാണുന്നു. കുഞ്ഞാലി മൂന്നാമൻ പട്ടുമരക്കാർ ചാലിയത്തെ പോർച്ചുഗീസ് കോട്ട പൊളിച് തുടങ്ങിവെച്ച വിജയഗാഥ കുഞ്ഞാലി നാലാമൻ കടലിന്റെ ഭരണം തിരിച്ചു പിടിച്ചുകൊണ്ട് ആവർത്തിച്ചു. പക്ഷെ ആ മരക്കലക്കാർക്ക് സാമൂതിരി കൊടുത്ത വില തീരെ കുറഞ്ഞുപോയി. സ്വന്തം പടനായകനെ അവിശ്വസിച്ച രാജകുടുംബം നഷ്ടപ്പെടുത്തിയത് ദേശത്തെ ജീവൻകൊടുത്ത് കാത്തുസൂക്ഷിച്ചവന്റെ കാവലായിരുന്നു. നമ്മുടെ നാട് പിന്നീടൊരുപാട് കാലം കാത്തിരുന്നിട്ടുണ്ട്, ഇതുപോലെ നാടിനെ കാത്തുരക്ഷിക്കാനൊരു ധീരനെ. ഒടുവിൽ കോഴിക്കോടിന്റെ ഭരണം ഉപേക്ഷിച്ചു സ്വന്തം ആയുധപ്പുരക്ക് തീകൊളുത്തി ആ രാജഭരണം ഹൈദരിനു കീഴടങ്ങിയത് ചരിത്രം വരച്ച മറ്റൊരു കാവ്യനീതിയായി. വൈദേശിക ആക്രമണങ്ങളെ ഇത്രകണ്ടു ചെറുത്ത സ്വതന്ത്ര സമര സേനാനികൾ, 'കുഞ്ഞാലിമരക്കാർ' എന്നൊരു വിളിപ്പേര് കാലം അങ്ങനെയാണ് രേഖപ്പെടുത്തിയത്. കുഞ്ഞാലി നാലാമനെ അവർ ചതിയിലൂടെ പിടിച്ചു ഗോവയിൽ കൊണ്ടുപോയി ശിരസ്സറുത്ത് കുന്തത്തിൽ കുത്തി നാട് നീളെ പ്രദർശിപ്പിച്ചു. കലിതീരാതെ ഇരിങ്ങൽക്കൊട്ട തല്ലിതകർത്തു. നാലുമാസത്തോളം ഉപരോധം നേരിടേണ്ടിവന്നപ്പോഴും ആ കോട്ടയായിരുന്നു കുഞ്ഞാലിമരക്കാരുടെ രക്ഷക്കുണ്ടായിരുന്നത്. ഒരുവശത്തു കടൽ മറുവശത്തു ഇരിങ്ങൽപ്പാറ. കൂടെ കുറ്റ്യാടി പുഴക്കരയിൽ കപ്പൽസേന. ഇതിൽപ്പരം നയതദ്ര ജാഗ്രത അക്കാലത്തെ മറ്റൊരു കോട്ടക്കും ഇല്ലായിരുന്നു. പറങ്കികളെ കോട്ട പൊളിക്കാൻ പ്രേരിപ്പിച്ചതും ആ ബുദ്ധി സാമർദ്യമായിരുന്നു. വെളുത്തവനെ നാണംകെടുത്തി തോൽപിച്ച കറുത്തവന്റെ നിലനിൽപ്പിന്റെ പോരാട്ടവീര്യം. ഒരുപക്ഷെ കുതന്ദ്രങൾ പ്രയോഗിച്ച് പറങ്കികൾ സാമൂതിരിയെ മരക്കാർക്കെതിരെ കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഒരിക്കലും തകരാത്ത സുരക്ഷ നമ്മുടെ നാടിന് ബാക്കിയായേനെ. മാമാങ്കപ്പോരിൽ ചാവേറുകളെ കൊന്നുതള്ളുന്ന ആൾബലം പക്ഷെ വെള്ളക്കാരന്റെ കൗശളത്തിന് മുന്നിൽ പാളിപ്പോയി. പുതിയതായി ചുമതലയേറ്റ സാമൂതിരിക്ക് കുഞ്ഞാലിമാരുടെ നിരപരാതിത്വം മനസ്സിലാവുകയും പോർച്ചുഗീസുകാർ പഴയ സാമൂതിരിയെ ചതിച്ചതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് കുഞ്ഞിക്കലന്ദർ എന്ന കുഞ്ഞാലി അഞ്ചാമന് സാമൂതിരി കോരപ്പുഴ മുതൽ കോട്ടക്കൽപ്പുഴ വരെ പതിച്ചു കൊടുക്കുകയും മരയ്ക്കാർ സ്ഥാനം തിരികെ നൽകുകയും ചെയ്തു. ഇന്ന് കാണുന്ന കുഞ്ഞാലി മരയ്ക്കാർ സ്മാരകം കുഞ്ഞി കലന്തർ മരയ്ക്കാർ നിർമിച്ചതാണ്. അക്കാലത്തു പണിത വലിയൊരു പള്ളി എല്ലാത്തിനും സാക്ഷിയായി ഇന്നും നിലനിൽക്കുന്നുണ്ട്. നാന്നൂറോളം മനുഷ്യർ നാലുമാസത്തോളം പുറം ലോകമായി യാതൊരു ബന്ധവുമില്ലാതെ യുദ്ധ സന്നാഹത്തോടെ ഇരിങ്ങൾ കോട്ടക്കുള്ളിൽ കഴിച്ചുകൂട്ടിയ കഥകൾ ഈ പള്ളിമുറ്റത് വന്നാൽ നമ്മുടെ മനസ്സിൽ നിഗൂഢമായൊരു വിങ്ങൽ തീർക്കും. സിനിമയിലെ നിറംപിടിപ്പിച്ച മായക്കാഴ്ചയല്ല, ചോരമണമുള്ള ജീവിതങ്ങൾ കഴിഞ്ഞുപോയ വഴികളുടെ നേർക്കാഴ്ച. ഒരിക്കലെങ്കിലും ഇതിലെ വന്നുപോയില്ലെങ്കിൽ നമ്മുടെ പൂർവ്വികരോട് തീരെ ബന്ധമില്ലാത്ത വേരുകൾ നഷ്ടപ്പെട്ട മനുഷ്യരായി കാലം നമ്മെ ഒഴുക്കികൊണ്ട് പോകും.

#kunjalimarakkar #kunjalimarakkarstorymalayalam
#KunjaliMarakkarRealStory #KunjaliMarakkarPlace #KunjaliMarakkarHouse #KunjaliMarakkarMovieReview #KunjaliMarakkarMuseum #KunjaliMarakkar #KunjaliMarakkarTrueStory #TravelGunia

Комментарии

Информация по комментариям в разработке