SSLC തോറ്റു / പിന്നെ കൂലിപ്പണിക്ക് പോയി / ഇപ്പോൾ ഗവ:കോളേജ് അധ്യാപകനായി / My Story of Success.

Описание к видео SSLC തോറ്റു / പിന്നെ കൂലിപ്പണിക്ക് പോയി / ഇപ്പോൾ ഗവ:കോളേജ് അധ്യാപകനായി / My Story of Success.

പ്രതിസന്ധികളെ അതിജീവിച്ച് ഞാൻ എങ്ങിനെ ഒരു ഗവ: കോളേജ് അധ്യാപകനായി? എനിക്ക് എങ്ങിനെ PSC കിട്ടി?

#പ്രതിസന്ധികളെ എങ്ങിനെ #ചവിട്ട്പടികളാക്കാം. എൻ്റെ ജീവിതത്തിൽ ഞാൻ കടന്ന കടമ്പ എങ്ങിനെ എന്നെ വളർത്തി.

#success #Heartwork #consistency#Passion
It is completely about a short history of my academic career from schooling up to the civil service preparation. I attained my goals and aspirations only through my consistent smart and heartwork. Though I came through very bad academic background from the beginning , I achieved my goal with my quest for meaningful life. I consider Life is to live, learn , love and leave a legacy. So find out your hidden potentials to bring your colourful tomorrow.


പ്രിയപ്പെട്ട സുഹൃത്തുക്കളെ....

എൻ്റെ പേര് അബ്ദുറഹിമാൻ ആലങ്ങാടൻ. മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത് കടന്നമണ്ണ എന്ന ഗ്രാമമാണ് സ്വദേശം. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഒരു സാധാരണ കുടുംബത്തിലാണ് ജനനം. ഇപ്പോൾ അട്ടപ്പാടി ഗവ: കോളേജിൽ ചരിത്ര വിഭാഗം അസി: പ്രൊഫസറാണ്.

വീട്ടിലെ ദാരിദ്രവും ബുദ്ധിമുട്ടും കാരണം ഉപ്പാക്ക് പന്ത്രണ്ടാം വയസ്സിലേ കൂലിപ്പണിക്ക് പോകേണ്ടി വന്നു. സ്വന്തമായി പഠിക്കാനാഗ്രഹിച്ചെങ്കിലും അതിന് കഴിയാതെ വന്നപ്പോൾ മക്കളെ നല്ല വിദ്യാഭ്യാസം നൽകാൻ ആശിച്ചു. എങ്കിലും അഞ്ചു മക്കളിൽ ഞാനും എൻ്റെ ഒരു സഹോദരിയും പഠനത്തിൽ പിന്നിലായിരുന്നു. ചെറിയ ക്ലാസ് മുതലേ നിനക്ക് പഠിക്കാൻ കഴിയാത്ത മണ്ടനാണ് എന്നു ടീച്ചർമാരും വീട്ടുകാരും പറഞ്ഞപ്പോൾ ഞാനും അത് വിശ്വസിച്ചു.

സ്കൂൾ കാലഘട്ടം വളരെ രസകരമായിരുന്നു. പുലർച്ചെ തൊട്ടടുത്ത വീടുകളിലെ മാവിൻ ചോട്ടിലേക്ക് ടോർച്ചും പിടിച്ച് മാങ്ങ പെറുക്കാൻ പോകുമായിരുന്നു. മാങ്ങകൾ സ്കൂളിൽ കൊണ്ടു പോയി വിൽക്കലാണ് പതിവ്. കിട്ടിയ കാശ് കൊണ്ട് പുളിയച്ചാറും ജോക്കരയും വാങ്ങി കഴിക്കും. അടുത്തുള്ള സ്ഥലങ്ങളിൽ കുറുന്തോട്ടിയും മുകിലയും പറിച്ച് വിറ്റ് കാശുണ്ടാക്കിയിരുന്നു. ഒഴിവു സമയങ്ങളിൽ നാട്ടിലെ ഹോട്ടലിൽ പാത്രം കഴുകാൻ പോകുമായിരുന്നു. പ്രതിഫലമായി പൈസ കിട്ടിയിരുന്നില്ലെങ്കിലും പൊറാട്ടക്ക് പെയിൻ്റടിക്കാൻ അവസരം ലഭിച്ചിരുന്നു. എങ്കിലും പഠനം മാത്രം നടന്നില്ല. അങ്ങിനെ പത്താം ക്ലാസ് വരെയത്തി. പത്തിൽ വളരെ ദയനീയമായി പരാജയപ്പെട്ടു. കിട്ടിയത് 600 ൽ 167 മാർക്ക് .

പത്താം ക്ലാസ് തോറ്റപ്പോൾ IFS ആകണമെന്ന് ആഗ്രഹിച്ചു. ഇന്ത്യൻ സിവിൽ സർവീസിലെ lFS അല്ല. 18 വയസ്സായിട്ട് പാസ്പോർട്ട് കിട്ടി ഗൾഫിലേക്ക് ജോലിക്ക് പോകാനുള്ള ആഗ്രഹമായിരുന്നു എൻ്റെ lFS. തല്ക്കാലം 18 വയസ്സാക്കുന്നത് വരെ നാട്ടില് എൻ്റെ പോലുള്ള തരികിടകളുടെ കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചു. കല്ല് ഏറ്റാനും മണലു തരിക്കാനും തറയിൽ മണ്ണിടാനും ഇറങ്ങിയപ്പോൾ ശരീരം വിയർക്കാൻ തുടങ്ങി. അപ്പോഴാണ് അദ്ധ്വാനത്തിൻ്റെയും അന്നത്തിൻ്റെയും വിയർപ്പിൻ്റെയും വില മനസ്സിലായത്. വീണ്ടും പഠിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചു.

വീണ്ടും SSLC എഴുതാൻ പഠനം ആരംഭിച്ചു.ഇംഗ്ലീഷ് കൂട്ടി വായിക്കാനറിയാത്ത ഗുണിക്കാനും ഹരിക്കാനുമറിയാത്ത ഞാൻ എങ്ങിനെ പാസ്സാകും എന്ന ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഭാഗ്യവശാൽ പരീക്ഷ 312 മാർക്കോടെ സെക്കൻ്റ് ക്ലാസിൽ പാസ്സായി. പ്രീഡിഗ്രിയും കഷ്ടിച്ച് രക്ഷപ്പെട്ടു (488/1000 - 48%). ഡിഗ്രിക്ക് നന്നായി പഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ പാസ്സായി. പിന്നെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് എം.എ നേടി. ശേഷം BEd , SETപാസ്സായി. അതിന് ശേഷം 2 വർഷം IAS പരീക്ഷക്ക് തയ്യാറെടുത്തു. ആ സമയത്ത് NET പരീക്ഷ പാസ്സായി. 2011 പി.സ്.എം.ഒ കോളേജിൽ അധ്യാപകനാവാൻ അവസരം ലഭിച്ചു. പക്ഷേ ഒരു ഗവൺമെൻ്റ് സർവീസ് എഴുതിയെടുക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഗവ: കോളേജിൽ അധ്യാപകനാവണമെന്ന ആഗ്രഹിച്ചു പരിശ്രമിച്ചു. കേരള പി.എസ്.സി പരീക്ഷയിൽ പത്താം റാങ്കോടെ ഗവ:കോളേജ് അധ്യാപകനാവാൻ അവസരം ലഭിച്ചു. ആദ്യമായി ചിറ്റൂർ ഗവ:കോളേജിൽ 2016 നവംബർ പത്തിന് ജോയിൻ ചെയ്തു. ഇപ്പോൾ ഗവേഷണ ആവിശ്യാർത്ഥം അട്ടപ്പാടി ഗവ: കോളേജിലേക്ക് ട്രാൻസ്ഫർ ആയി.

പഠിക്കുന്ന വിദ്യാർത്ഥികളോട് എനിക്ക് പറയാനുള്ളത് ബുദ്ധിയുടെ കുറവ് കൊണ്ടല്ല പലരും പരാജയപ്പെടുന്നത്. പരിശ്രമത്തിൻ്റെയും തീവ്രമായ ആഗ്രഹത്തിൻ്റെയും അച്ചടക്കത്തിൻ്റെയും കുറവ് കൊണ്ടാണ് പലരും പരാജയപ്പെടുന്നു. ഈശ്വരൻ നൽകിയ അപാരമായ കഴിവ് കണ്ടത്തി പഠിച്ചാൽ ആർക്കും വിജയിക്കാം. നിങ്ങൾക്ക് എന്താ കാൻ കഴിയുമോ അത് നിങ്ങൾ ആയിത്തീരേണ്ടതുണ്ട്. അത് പ്രകൃതി നിയമമാണ്. You must be What you can be. കൂടുതൽ എൻ്റെ ജീവിതകഥ അറിയണമെങ്കിൽ എൻ്റെ യൂട്യൂബ് അക്കൗണ്ടിൽ സെർച്ച് ചെയ്യാം.    • SSLC തോറ്റു / പിന്നെ കൂലിപ്പണിക്ക് പോ...  . എൻ്റെ ചാനൽ സസ്ക്രൈബ് ചെയ്ത് എന്നെ സപ്പോർട്ട് ചെയ്യുമല്ലോ.. എല്ലാ കൂട്ടുകാർക്കും നന്ദി.

Комментарии

Информация по комментариям в разработке