#അസ്മാഉൽഹുസ്നാ

Описание к видео #അസ്മാഉൽഹുസ്നാ

lyrics : Badrudheen Parannur
singer : Kannur Mammali
recording : ALIF creations, Kambil
Asmaul husna ,Maalappaatt
The names of Allaah
Background video credit : FREE VIDEO ARCHIVE
അല്ലാ തിരുനാമം കുല്ലും മൊളിയാനായ്
ഏലും ഉതക്കം ബദ്ർ എന്നിൽ യേകല്ലാഹ്
അല്ലാതിരുദൂതർ, ആരംബത്തോളരിൽ, എല്ലാ നൽ ആലിലും ഏകൽ ബശങ്ങല്ലാഹ്
കൊല്ലം ഹസാറൈനിപ്പതിനാറമ്മീലാദിൽ
കല്ലിക്കോടപ്പാറന്നൂരിൽ കൊരുത്താനെ
കെല്ലൻ തിരുനാമം സ്വാദും ص നയൻ 9 എണ്ണം
കുല്ലും ഇക്കോർവയാൽ ഖൽവാലെ ക്കോത്താനെ
(ق ل و )
കരുണക്കരം നീട്ടും റഹ് മാനവൻ താനെ
കരുണാനിധിയൊണ്ടൻ തിരു റഹീം എന്നോനെ
കരമാൽ അര ശാങ്കം വാഴും മലിക്കായോനെ
കരുതും പരിശുദ്ധൻ അൽ ഖുദ്ദൂസെന്നോനെ
രക്ഷകനായുള്ളോൻ നാമം സലാം ആണേ
അഭയം തരുന്നോൻ മുഅമിനതെന്നാനെ
സർവ്വാധിപൻ മുഹൈമിനാം പേരുള്ളോനെ
സർവ്വ ജയാ പരൻ അൽ അസീസെ ന്നോനെ
എല്ലാ ബലാഉം മുസ്വീബത്തും നീക്കല്ലാഹ്
നല്ലോനായ് ഇരു ലോക വിജയം വരുത്തല്ലാഹ്
നല്ലവർ മുസ്ത്വഫാ ദീനിൽ നടത്തല്ലാഹ്
നല്ലോരോടൊപ്പം നിൻ ജന്നാത്തിലേറ്റല്ലാഹ്
സർവ്വം അടക്കി ഭരിക്കും ജബ്ബാറാണെ
ഗർവ്വിഷ്ഠൻ മുതകബ്ബിർ എന്നും ഇസ്മുള്ളോനേ
സൃഷ്ടിക്കും നായകൻ അൽ ഖാലിഖായോനേ
സർവ്വം പൊറുക്കും നൽ ബാരിഅതെന്നോനേ
രൂപം കൊടുക്കും മുസ്വവ്വിർ അതെന്നോനെ
രാപ്പകൽ മാപ്പേകും
ഗഫ്ഫാർ അതെന്നോനെ
ആലം അധിപതി ഖഹ് ഹാർ എൻ നായനേ
അലിവാലെയേകും നൽ വഹ്ഹാബാ യെൻ കോനേ
അൽഅലീമെന്നാ വൻ സർവ്വജ്ഞനായോനേ
അൽ ഖാബിളെന്നോൻ പിടിച്ചൊതുക്കുന്നോനെ
അൽബാസിത്വെന്നും വിശാലമാക്കുന്നോനെ
അൽഖാഫിളെന്നും തരംതാഴ്ത്തും മന്നാനെ
സർവ്വം ഉയർത്തുന്നോൻ അർറാഫി എന്നോനെ
സർവ്വപ്രതാപിയാം അൽ മുഇസ്സായോനേ
നന്ദിക്കുടയോനാം അശ്ശുക്കൂറായോനേ
നിന്ദക്കുടയോനും അൽമുദില്ലായോനേ
എല്ലാം ചെവിക്കേൾക്കും അസ്സമീആയോനെ
എല്ലാമെ കൺപാർക്കും അൽബസ്വീറായോനെ
അൽ ഹകംഎന്നാ വിധികർത്താവായോനേ
അൽ അദ്ൽ നീതിക്കുടയവൻ മന്നാനേ
മാർദ്ദവമുള്ളോൻ ലത്വീഫവനും താനെ
മാർഗം കാണിക്കും അൽ ഹാദിയാം എൻ കോനേ
സൂക്ഷ്മജ്ഞനായവൻ അൽ ഖബീറായോനേ
സർവ്വം സഹിക്കുന്നോൻ അൽ ഹലീമായോനേ
സർവ്വ മഹത്വത്താൽ അൽ അളീമായോനേ
സർവ്വം പൊറുക്കുന്നോൻ അൽ ഗഫൂറായോനേ
സർവ്വോന്നതൻ ഒന്നാണൽ അലിയ്യായോനേ
സർവ്വം വലിയോൻ എന്ന അൽ കബീറായോനെ
ആകെ സംരക്ഷിക്കും അൽ ഹഫീളായോനേ
അന്നം പകുത്തോനാം അൽ മുഖീത്വായോനേ
അൽ ഹസീബെന്നാ വിചാരണക്കുടയോനെ
അൽ ജലീലായെന്നും ശ്രേഷ്ഠമുടയോനേ
എല്ലാ ബലാഉം മുസ്വീബത്തും നീക്കല്ലാഹ്
നല്ല

Комментарии

Информация по комментариям в разработке