സുരക്ഷാ മന്ത്രിക്ക് തിരിച്ചടി, ഇളകി മറിഞ്ഞ് സൗദി, അറബ് | Israel | Synagogue | Al-Aqsa compound

Описание к видео സുരക്ഷാ മന്ത്രിക്ക് തിരിച്ചടി, ഇളകി മറിഞ്ഞ് സൗദി, അറബ് | Israel | Synagogue | Al-Aqsa compound

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ ജൂത സിനഗോഗ് സ്ഥാപിക്കുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനക്കെതിരെ അറബ്, ഇസ്!*!ലാമിക രാജ്യങ്ങൾ. തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗവിറാണ് കഴിഞ്ഞദിവസം പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ജൂതൻമാർക്ക് അൽ അഖ്സയിൽ പ്രാർഥനക്ക് അർഹതയുണ്ടെന്നും ഇവിടെ ജൂദേവാലയം നിർമിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ആദ്യമായിട്ടാണ് ഒരു ഇസ്രായേലി മന്ത്രി മസ്ജിദ് നിൽക്കുന്ന പ്രദേശത്ത് സിനഗോഗ് നിർമിക്കുമെന്ന് പരസ്യമായി പറയുന്നത്. അതേസമയം, കഴിഞ്ഞ ഏതാനും കാലമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അൽ അഖ്സയിൽ വലിയ അതിക്രമങ്ങളാണ് നടത്തുന്നത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ സൗദി വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. അൽ അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കാൻ തയ്യാറകണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹങ്ങൾ അതിന്റെ ഉത്തരവാദിത്തം കാണിക്കണമെന്നും ഫലസ്തീനിലെ മാനുഷിക ദുരന്തത്തിന് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ടു.

#israel #iran #palestine

Комментарии

Информация по комментариям в разработке