Swarna Chamaram | Sajith Nambiar

Описание к видео Swarna Chamaram | Sajith Nambiar

Movie: Yakshi
Music: G Devarajan
Lyrics: Vayalar Ramavarma
Original Singer: K J Yesudas

Trying this song this time. 🎧🎧🌹

സ്വർണചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
(സ്വർണചാമരം..)

ഹർഷലോലയായ് നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ
എന്നുമീ പർണ്ണശാലയിൽ

താവകാത്മാവിനുള്ളിലെ നിത്യ -
ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്തലോലയായ് നിത്യവും നിന്റെ
മുഗ്ദ്ധ സങ്കൽ‌പ്പമാകവേ
വന്നു ചാർത്തിക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമസൌരഭം

ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലീലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽ‌പ്പനകൾ ചിറകണിയുന്ന
പുഷ്പമംഗല്ല്യ രാത്രിയിൽ
വന്നു ചൂടിക്കുമായിരുന്നു ഞാൻ
എന്നിലെ രാഗമാലിക

സ്വർണചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ

Thanks for watching, please do subscribe this channel!! Also, please like and share this video.

Please visit and like my FB page:   / singersajithnambiar  

Комментарии

Информация по комментариям в разработке