VALSARAJ ENNA VALSETTAN | STORY SERIES | STORY 02 | EPISODE 01

Описание к видео VALSARAJ ENNA VALSETTAN | STORY SERIES | STORY 02 | EPISODE 01

#ragadeepam #valsettan #ragadeepammundathikkode #bandset #keralabandset #valsaraj #storyseries
ബാൻഡ് വാദ്യകലയിലെ മോഹൻലാൽ നമ്മുടെ സ്വന്തം വത്സരാജ് എന്ന വൽസേട്ടൻ
പെരുന്നാൾ ചെണ്ടയിലെ പ്രമാണിയായ ചെറിയച്ഛൻ പാപ്പു ആശാൻ്റെയൊപ്പം ഇല താളം കുത്താനായാണ് ആദ്യമായി ആ പത്ത് വയസ്സ് കാരൻ പെരുന്നാൾ മേളത്തിനെത്തിയത്..

ഇല താളത്തിന് ശേഷം പിന്നീട് ചെണ്ടയിലും കൊട്ടി കയറി നോട്ട് മാലകൾ ഏറ്റുവാങ്ങിയ ആ പയ്യൻ്റെ ചെണ്ടയുമായുള്ള പെരുന്നാൾ യാത്രകൾ ശ്രീകൃഷ്ണ കോളേജിലേ പ്രീഡിഗ്രി പഠന കാലത്തും തുടർന്നു.ചെണ്ടയിൽ തിമർക്കമ്പോഴും മനസ്സ് മുഴുവൻ ബാൻറ്സെറ്റിൻ്റെ കൂടെയായിരുന്നു. പെരുന്നാളിന് ചെണ്ടകൊട്ടി കഴിഞ്ഞാൽ ബാൻഡ്സെറ്റുകാരുടെയൊപ്പം പോയി നിൽക്കും. ബാൻഡ്‌സെറ്റിലെ സൈഡ്‌ ഡ്രം കലാകാരൻ വിശ്രമിക്കുമ്പോൾ സൈഡ് ഡ്രമ്മിൽ ആരാധനയോടെ ആ പ്രീഡിഗ്രിക്കാരൻ താളം പിടിക്കും.

അങ്ങിനെ ഒരു പെരുന്നാൾ കാലത്ത് വോയ്സ് ഓഫ് കുരിയിച്ചിറ ബാൻഡ്സെറ്റിലെ സൈഡ് ഡ്രം കൊട്ടുന്ന ആൾ ബാൻഡ്സെറ്റ് ടീമിൽ നിന്ന് പിൻമാറി. പകരം ആളെ കിട്ടാതെ വിഷമിച്ച വോയ്സ് ഓഫ് കുരിയച്ചിറയുടെ ടീം മാനേജർ ഫ്രാൻസിസിൻ്റെ മനസിൽ തെളിഞ്ഞു വന്ന മുഖം ആ പ്രീഡിഗ്രിക്കാരൻ്റേതായിരുന്നു..

ചെണ്ടയിലെ പെരുക്കലും കുറയ്ക്കലും സിനിമാപാട്ടിൻ്റെ താളത്തോടെ സൈഡ് ഡ്രമിൻ്റെ തുകലിൽ ആ പയ്യൻ കൊട്ടി തിമർത്തു. കയ്യടക്കത്തോടെയും മികവാർന്ന താളബോധത്തോടെയും കൊട്ടുന്ന ആ പയ്യൻ്റെ പ്രകടനം കാണാൻ പെരുന്നാൾ പ്രേമികൾ തടിച്ച് കൂടി. അന്നേ വരെയുണ്ടായിരുന്ന ശൈലിയിൽ നിന്ന് വേറിട്ടുള്ള ശൈലിയെ ആളുകൾ കയ്യടിയോടെ സ്വീകരിച്ചു.ഓരോ പരിപാടികൾ കഴിയുമ്പോഴും ആ പ്രീഡിഗ്രിക്കാരനൊപ്പം ആരാധകർ കൂടി കൂടി വന്നു.

ബാൻഡ് പ്രേമികൾ ആവേശത്തോടെ ഏറ്റെടുത്തെങ്കിലും അന്നത്തെ ബാൻഡിലെ പല തൊട്ടപ്പമാരും ആ ശൈലിയെ വിമർശിച്ചു പരിഹസിച്ചു. "ബാൻഡിലെ ചെണ്ടക്കാരൻ " എന്നൊക്കെ പറഞ്ഞ് പലരും അധിക്ഷേപിച്ചു.

എന്നാൽ ആരാധകരുടെ പിന്തുണയിൽ ആ വിമർശനങ്ങളെല്ലാം ഒലിച്ച് പോയി. ആ പ്രീഡിഗ്രി കാരൻ എവിടെ കൊട്ടുന്നുവോ അവിടെ ആളുകൾ ഓടിയെത്തി.അയാളുടെ കൈവിരലുകൾ തീർത്ത താളലഹരിയിൽ ആളുകൾ മതിമറന്ന് ആടി.
ആ ചെറുപ്പക്കാരൻ്റെ കൈവിരലുകളാൽ പിറന്നത് ബാൻഡ്സെറ്റിലെ പുതു ശൈലിയായി.ക്ലാരനെറ്റുകാരുടെ പേരുകളാൽ മാത്രം അറിഞ്ഞിരുന്ന ബാൻഡ്സെറ്റ് സൈഡ്‌ ഡ്രമ്മുകാരൻ്റെ പേരിൽ അറിഞ്ഞ് തുടങ്ങി.

ബാൻഡ്‌സെറ്റിൽ പുതുയുഗത്തിന് തുടക്കമിട്ട അന്നത്തെ ആ പ്രീഡിഗ്രിക്കാരൻ ഇന്നും ബാൻഡ് സെറ്റ് പ്രേമികളായ ആയിരങ്ങൾക്ക് ആവേശമാണ്. ആ ആവേശമാണ് പ്രിയമുള്ളവരേ വത്സരാജ് എന്ന വത്സേട്ടൻ.. ബാൻഡ്‌സെറ്റിലെ മോഹൻലാൽ
ഈ അമ്പത്തിയേഴാം വയസ്സിലും കോളേജ് കുമാരനെ പോലെ കൊട്ടി തിമർക്കുന്ന വത്സേട്ടൻ്റെ കഥയും ജീവിതവും നമുക്ക് ഇന്ന് കേൾക്കാം.



കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യുക
Facebook :
  / increationsp.  .

Instagram:
  / increations_kat.  .

DON'T FORGET TO SHARE OUR VIDEO FOR YOUR FRIENDS
LIKE AND SUBSCRIBE OUR CHANEL AND DON'T FORGET TO PRESS THE BELL ICON FOR NEW UPDATES
   / increationsk.  .

IN CREATIONS KATTAKAMPAL

Комментарии

Информация по комментариям в разработке