വ്യാകരണം ഇതൾ മൂന്ന്(തട്ട് ഒന്ന്) വിശദീകരണം കൂടി വായിക്കുക.

Описание к видео വ്യാകരണം ഇതൾ മൂന്ന്(തട്ട് ഒന്ന്) വിശദീകരണം കൂടി വായിക്കുക.

ക്രിയാ വിഭജനം
സകർമ്മകക്രിയ- അകർമ്മകക്രിയ, കേവലക്രിയ -പ്രയോജകക്രിയ


വ്യാകരണം നന്നായി അറിയുന്നവർക്ക് ഇതിൽ നൽകിയിരിക്കുന്ന ഉദാഹരണങ്ങളിൽ ചിലത് സംശയം ഉണ്ടാക്കുന്നതാവാം. അത്തരം ഉദാഹരണങ്ങൾ വിശദമായി പഠിക്കുന്ന സന്ദർഭങ്ങളിൽ പ്രയോജനപ്രദമായിരിക്കും എന്നതിനാലാണ് ഇവിടെ നൽകിയിരിക്കുന്നത്.
1.അവൻ ഓടി വന്നത് രാമൻ കണ്ടു എന്ന വാക്യത്തിൽ കണ്ടത് വന്നതിനെ (വരവിനെ)ആണോ അവനെ ആണോ എന്ന സംശയം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്. ആ സാധ്യത എങ്ങനെ വന്നു എന്ന് പിന്നീട് വിശദീകരിക്കപ്പെടും.

2. കർട്ടൻ മാറുന്നു-കർട്ടൻ മാറ്റുന്നു എന്ന ഉദാഹരണത്തിൽ മാറുന്നു എന്നതിന്റെ കർതൃസ്ഥാനത്ത് പശു വന്നാൽ ഒഴിവാക്കാവുന്ന പ്രശ്നം ഉണ്ട്. കർട്ടൻ അചേതനനാമവും പശു സചേതനനാമവും ആണെന്നതാണ് അത്.
3.കാരിതത്തിനു നൽകിയിരിക്കുന്ന ഒടിക്കുന്നു എന്ന ക്രിയയിലും ഇതേ പ്രശ്നം ഉണ്ട്. അചേതന സചേതനാമങ്ങളിൽ ഇതിന്റെ സ്വഭാവം വ്യത്യസ്തമാണ്.

Комментарии

Информация по комментариям в разработке