മണികണ്ഠനുണ്ണി | MANIKANDANUNNY | SANDHYA DHARMAN | MILAN

Описание к видео മണികണ്ഠനുണ്ണി | MANIKANDANUNNY | SANDHYA DHARMAN | MILAN

PRODUCER: DEVI DHARMAN
LYRICS : SANDHYA DHARMAN
SINGER : A.S MILAN
MUSIC & BGM : JOJO JOHNY
DOP : ABEL JOHN
STUDIO : DT SOUND MEDIA KODALY
EDITING & DESIGN : JESTIN MANKUZHY

ഭക്തഹൃത്തിൽ ധ്രുവ ദീപ്തി പോലെ ജ്വലിച്ചുനിൽക്കുന്ന,
ആ തത്വമസി പൊരുളി ന്
മുൻപിൽ
കാണിക്കവെക്കുന്നു ഈ ഗാനോപഹാരം 🙏

മണികണ്ഠനുണ്ണി
********
ശ്രീ.. മണികണ്ഠനേ....
അയ്യപ്പാസ്വാമി....
കാണാതിരിക്കുവാനാവില്ല... ദേവാ....
ഒരു ദിവസമെങ്കിലും നിന്നെ..2

ഹരിഹരപുത്രനായവതരിച്ചു.. മന്നിൽ,
കലിദോഷം മാറ്റുവാൻ നീ വന്നു,
പാപങ്ങൾ ഇരുളായി തേടി നടക്കുമ്പോൾ,
മണികണ്ഠനുണ്ണിയായ് നീ വന്നുവല്ലോ.

ജരനരകളായി ധർമ്മo അകലുമ്പോൾ,
സത്യ പ്രകാശമായ് വന്നൊരു മണികണ്ഠനുണ്ണി.....
എന്റെ.. അയ്യപ്പസ്വാമീ...എന്റെ അയ്യപ്പസ്വാമീ...

സ്വാർത്ഥ മോഹങ്ങൾ നിസ്വാർത്ഥമാകും ,
വൻപുലി ജാലങ്ങൾ അതിസൗമ്യരാകും,
ധർമ്മ ശാസ്താവേ.... നിൻ ധർമ്മനീതിയാൽ,
ഭൂത നാഥാ... നീ തന്നെ രക്ഷ!

മഹിഷിയാം തിന്മയെ വേരോടെ നീക്കി,
അവൾ മാളികപ്പുറത്തമ്മയായ് മാറി,
ഇരുളുകൾ എല്ലാം... നിൻ മുൻപിലെന്നും,
വെളിച്ചമായി മാറും... സത്യ പ്രകാശമേ...
സത്യ പ്രകാശമേ.... കൈ വണങ്ങുന്നേൻ.

വൃശ്ചികപ്പുലരികൾ ശരണ മന്ത്രം ചൊല്ലി,
യുണരുന്ന ഹേമന്ത കാലത്ത്,
തത്വമസി പ്പൊരുളായി മാറും,
ഭക്ത ഹൃത്തിൽ..... അഖിലാണ്ഡരൂപം.
ഉത്രം നക്ഷത്രമായ്... നീ നഭസ്സിൽ,
ജ്വലിച്ച് നിൽപ്പൂ... ധ്രുവ ദീപ്തി പോലെ..2

ശ്രീ മണികണ്ഠനേ...
അയ്യപ്പസ്വാമീ...
കാണാതിരിക്കുവാനാവില്ല ദേവാ...
ഒരു ദിവസമെങ്കിലും നിന്നെ...3.
***********
സന്ധ്യ ധർമ്മൻ
******

Комментарии

Информация по комментариям в разработке