കൈയിലെ വിരുതറിഞ്ഞാൽ സാക്ഷാൽ സുകുമാരക്കുറുപ്പ് തേടിവരും ഈ വിരുതനെ | Concept Artist -Sethu Sivanandan

Описание к видео കൈയിലെ വിരുതറിഞ്ഞാൽ സാക്ഷാൽ സുകുമാരക്കുറുപ്പ് തേടിവരും ഈ വിരുതനെ | Concept Artist -Sethu Sivanandan

മഹാനടൻ മോഹൻലാലിനെ സംവിധായകനാക്കി മാറ്റിയ വമ്പൻ പ്രോജക്‌ട് ബറോസിനെ കുറിച്ച് നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഗാമയുടെ നിധി കാക്കും ഭൂതമായ ബറോസ് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. എന്നാൽ ഈ നിധി കാക്കും ഭൂതത്തെ ആരാണ് രൂപപ്പെടുത്തിയത് എന്നറിയേണ്ടേ? തിരക്കഥാകൃത്തായ ജിജോയുടെ ആശയത്തിന് രൂപഭാവം നൽകി ബറോസിനെ സൃഷ്‌ടിച്ചത് സേതു ശിവാനന്ദൻ എന്ന മിടുക്കനാണ്. മലയാള സിനിമയിൽ പുതിയൊരു വിപ്ളവം കുറിക്കാനൊരുങ്ങുകയാണ് ഈ ഓച്ചിറ സ്വദേശി.

അധികമാരും കേൾക്കാത്ത ക്യാരക്‌ടർ കൺസപ്‌ട് ആർട്ട് എന്ന മേഖലയിലാണ് സേതുവിന്റെ കരവിരുത്. ഒടിയനിൽ തുടങ്ങി ബറോസ്, ട്വൽത്ത് മാൻ, എലോൺ തുടങ്ങിയ മോഹൻലാലിന്റെ വമ്പൻ പ്രോജക്‌ടുകളുടെയെല്ലാം കഥാപാത്രങ്ങളുടെ രൂപഭാവം സേതുവിന്റെ തലയിൽ ഉദിച്ചതാണ്. സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ബിഗ് ബഡ്‌‌ജറ്റ് ചിത്രമായ ഒറ്റകൊമ്പന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കുറുപ്പ്, പാപ്പൻ, വൺ, പത്തൊമ്പതാം നൂറ്റാണ്ട്, തലൈവി, കേശു ഈ വീടിന്റെ നാഥൻ, പത്തേമാരി, ആമി, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളുടെ ക്യാരക്‌ടർ ഡിസൈൻ ചെയ‌്തതും സേതുവും ടീമുമാണ്.

മലയാള സിനിമയ‌്ക്ക് ഏറ്റവും അഭിമാനിക്കാവുന്ന നേട്ടത്തിലാണ് ഇന്ന് സേതു. ഹോളിവുഡിലും ബോളിവുഡിലും കോടികൾ മുടക്കി ചെയ്യേണ്ടി വരുന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. ഇതിന് പരിഹാരമാവുകയാണ് സേതുശിവാനന്ദന്റെ പുതിയ സംരംഭം. ക്യാരക്‌ടർ കൺസപ്‌ട് ആർട്ടിനൊപ്പം പ്രോസ്‌തെറ്റിക്‌സ് മേക്കിംഗ് കൂടി നിർവഹിക്കുന്നതിനായി കേരളത്തിൽ ആദ്യത്തെ സ്‌റ്റുഡിയോ ആരംഭിച്ചിരിക്കുകയാണ് ഈ യുവാവ്. മുംബയിലും ബാംഗ്ളൂരിലുമായി കേന്ദ്രീകരിച്ചിരുന്ന പ്രോസ്‌തെറ്റിക്‌സ് ടെക്‌നിക് മലയാള സിനിമാ ലോകത്തിനും കൈപൊള്ളാതെ ലഭ്യമാക്കാനാണ് 'സേതൂസ് കൺസപ്‌ട്സ്' ലക്ഷ്യമിടുന്നത്.

ദിവസങ്ങളുടെ അദ്ധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ പ്രോസ്‌തെറ്റിക്സ്‌ മേക്കപ്പ് പൂർത്തീകരിക്കാൻ കഴിയൂ. വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളാണ് ഇതിന് ഉപയോഗിക്കുന്നത്. കൃത്യമായ ആസൂത്രണവും ക്ഷമയും തന്നെയാണ് ഏറ്റവും വലിയ മുതൽ മുടക്ക്. സംവിധായകനോ തിരക്കഥാകൃത്തോ മനസിൽ കാണുന്നത് തന്റെ കരവിരുതിലൂടെ അവർക്ക് മുന്നിൽ സൃഷ്‌ടിച്ചെടുക്കുക എന്നതാണ് ഏതൊരു പ്രോസ്‌തെറ്റിക് ആർട്ടിസ്‌റ്റിന്റെയും മുന്നിലെ വെല്ലുവിളി. ആ വെല്ലുവിളിയിൽ വിജയിച്ചതുകൊണ്ടുതന്നെയാകാം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ബറോസിനെ സേതുവിലൂടെ രൂപപ്പെടുത്തിയത്. കൊച്ചിയിലെ ലുലു ഉദ്‌ഘാടനവേളയിൽ യുഎഇ ഭരണാധികാരിക്ക് സമ്മാനിക്കാൻ ചിത്രം വരച്ചുതരണമെന്ന് മോഹൻലാൽ നേരിട്ട് ആവശ്യപ്പെട്ടതും സേതുവിനോടാണ്.

മലയാളത്തിന് പുറമെ തമിഴ്,​ തെലുങ്ക്,​ കന്നഡ തുടങ്ങിയ അന്യഭാഷകളിലെല്ലാം 'സേതൂസ് കൺസപ്‌ട്സ്' ഭാഗമായിക്കഴിഞ്ഞു. കന്നഡ സൂപ്പർതാരം ദർശൻ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ 'രാജവീര മദകരി നായക'യുടെ ക്യാരക്‌ടർ കൺസപ്‌ടും പ്രോസ്‌തെറ്റിക് വർക്കും സേതുവും കൂട്ടരുമാണ് തയ്യാറാക്കുന്നത്. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലാണ് ഇപ്പോളിവർ.


#SethuSivanandan #CharacterConcept #Kaumudy

Комментарии

Информация по комментариям в разработке