അമൃതം ലളിതം സുന്ദരം - 100 ലളിതാ സഹസ്രനാമജപയജ്ഞങ്ങളുടെ സമാപനം

Описание к видео അമൃതം ലളിതം സുന്ദരം - 100 ലളിതാ സഹസ്രനാമജപയജ്ഞങ്ങളുടെ സമാപനം

കൊയിലാണ്ടി മാതാ അമൃതാനന്ദമയീസത്സംഗ സമിതിയുടെ നേതൃത്വത്തിൽ ശ്രീ ലളിതാ സഹസ്രനാമ യജ്ഞവും വിശ്വശാന്തി പ്രാർത്ഥനയും സംഘടിപ്പിച്ചു. കൊയിലാണ്ടി അമൃതവിദ്യാലയത്തിൽ സംഘടിപ്പിച്ച ലളിതാ സഹസ്രനാമ യജ്ഞത്തിന് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി, കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാന്ദപുരി, തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ, താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ, ചങ്ങനാശ്ശേരി മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ, മഞ്ചേരി മഠാധിപതി സ്വാമിനി വരദാമൃത പ്രാണ, വടകര മഠാധിപതി ശൈലജാമ്മ, ബ്രഹ്‌മചാരിമാരായ വിനായകാമൃത ചൈതന്യ, വേദവേദ്യാമൃത ചൈതന്യ, സമാരാദ്ധ്യാമൃത ചൈതന്യ,നൈവേദ്യാമൃത ചൈതന്യ, തൻമയാമൃത ചൈതന്യ, ശങ്കരൻ നമ്പൂതിരി, നാരായണൻ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

ബ്രഹ്‌മചാരി സുമേധാമൃത ചൈതന്യ നേതൃത്വം നൽകി. യജ്ഞത്തിന്റെ ഭാഗമായി നവഗ്രഹ ഹോമം, മഹാമൃതുഞ്ജയ ഹോമം, ധന്വന്തര ഹോമം, ശിവശക്തി ഹോമം, മഹാ സുദർശന ഹോമം, മഹാകാളീ പൂജ, മഹാഗണപതി ഹോമം, ഗുരുഹോമം, സുകൃതഹോമം എന്നിവയും ഉണ്ടായിരുന്നു. നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

Комментарии

Информация по комментариям в разработке