നമ്മുടെ ഒറ്റപ്പാലം | 💚 Ottappalam | Palakkad | Kerala | Ottapalam vlog

Описание к видео നമ്മുടെ ഒറ്റപ്പാലം | 💚 Ottappalam | Palakkad | Kerala | Ottapalam vlog

Follow :
Instagram:   / kl51_ottappalamkkaran  
facebook:   / kl51ottapalamkaran  



പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട വള്ളുവനാട് താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി ഒറ്റപ്പാലം താലൂക്ക് എന്ന പേരിൽ നിലവിൽ വരികയുണ്ടായി.

ഒറ്റപ്പാലം എന്ന് ഇന്ന് അറിയപ്പെടുന്ന പ്രദേശം മുൻപ് അരിയൂർ തെക്കുമ്മുറി ദേശം എന്നാണു അറിയപ്പെട്ടിരുന്നത്. ഇന്നത്തെ ഒറ്റപ്പാലം, പട്ടാമ്പി, ചെർ‌പ്പുളശ്ശേരി പ്രദേശങ്ങൾ പ്രാചീന നെടുങ്ങനാടിൻറെ ഭാഗമായിരുന്നു..നെടുങ്ങേതിരിപ്പാട് ആയിരുന്നു നെടുങ്ങനാട്ടിലെ ഭരണാധിപൻ. ചെമ്പുലങ്ങാട് കൊടിക്കുന്നിന് സമീപമുള്ള മാക്കോവിലകം ആയിരുന്നു ആസ്ഥാനം. കവളപ്പാറ,[2] തൃക്കടീരി, വീട്ടിക്കാട്-കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാരായിരുന്നു നെടുങ്ങേതിരിയുടെ കീഴിൽ നെടുങ്ങനാട് ഭരിച്ചിരുന്നത്. ഇതിൽ തൃക്കടീരി നായരുടെ ഭരണപ്രദേശമാണിത്. ഇതിൻറെ വടക്കേയറ്റം അരിയൂർ-വടക്കുംമുറി മണ്ണാർക്കാടിനു സമീപം തുടങ്ങി അരിയൂർ-തെക്കുംമുറിയിൽ അവസാനിക്കുന്നു.[3] അരിയൂർ-തെക്കുമ്മുറി കഴിഞ്ഞു കണ്ണിയംപുറം തോടിന്റെ ഒറ്റപ്പാലം കടന്നാൽ കവളപ്പാറ നായർക്ക് ചുങ്കം നൽകാനുള്ള സ്ഥലമായി.

എ.ഡി.1487 -നടുത്ത് സാമൂതിരി നെടുങ്ങനാട് കീഴടക്കി കരിമ്പുഴയിൽ കോവിലകം പണിതു. 1766 -ൽ ഹൈദരലി മൈസൂർ സൈന്യവുമായി വന്ന് സാമൂതിരിനാട് കീഴടക്കി. 1792 -ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ ഒറ്റപ്പാലം ബ്രിട്ടീഷ് കമ്പനി ഭരണത്തിൻ കീഴിലായി. ബ്രിട്ടിഷുകാർ മലബാർ ജില്ല രൂപീകരിച്ചു കോഴിക്കോട്ട് ആസ്ഥാനം പണിതു.[6] തലശ്ശേരിയിലും ചെർ‌പ്പുളശ്ശേരിയിലും ഓരോ സൂപ്രണ്ടുമാരെ (തുക്കിടി സായ്‌വ്) നിയമിച്ചു. ചെർപ്പുളശ്ശേരിയിലെ ആസ്ഥാനം പിന്നീട് ഒറ്റപ്പാലത്തേക്കു മാററിയതായി ഗസറ്റിയറിൽ പറയുന്നുണ്ട്. റെയിൽവേ വന്ന് സ്റ്റേഷന് ഒറ്റപ്പാലം എന്നു നാമകരണം ചെയ്തു. സൗത്ത് മലബാർ സ്പെഷ്യൽ കോടതി 1880 ആവുമ്പോഴേക്കും ഒറ്റപ്പാലത്ത് പ്രവർത്തനം ആരംഭിച്ചു. അങ്ങനെ ഒറ്റപ്പാലം എന്ന പേര് സാർവ്വത്രികമായി. അരിയൂർ-തെക്കുമ്മുറി എന്ന പേര് ഭൂമിയുടെ ആധാരങ്ങളിൽ മാത്രം ഒതുങ്ങിനിന്നു.

__വിക്കിപീഡിയ

Комментарии

Информация по комментариям в разработке