Tea Museum Munnar | Episode 23 | India Munnar Travel Vlog 2020 Malayalam | Yathrikan | മൂന്നാർ

Описание к видео Tea Museum Munnar | Episode 23 | India Munnar Travel Vlog 2020 Malayalam | Yathrikan | മൂന്നാർ

History of Munnar...

Episode 22 :    • History of Munnar | Episode 22 |  Ind...  

ഇന്ത്യയിലെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ പച്ചപ്പ് വിരിച്ച പശ്ചിമഘട്ടമലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ഭൂപ്രദേശമാണ് മൂന്നാർ.
സൗത്ത് ഇന്ത്യയിലെ കാശ്മീർ എന്നും പ്രാദേശികർ പാവങ്ങളുടെ ഊട്ടി എന്നും വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്രികൻ ഇന്ന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
കേരളത്തിൽ ഇടുക്കി ജില്ലയിലെ മലനിരകളിലെ ഒരു പട്ടണമാണ് മൂന്നാർ.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1632 മീറ്റർ ഉയരത്തിലും ഏകദേശം 4°c മുതൽ 24°c വരെയുള്ള താപനിലയാണ് ഈ പ്രദേശത്തിന് ഉള്ളത്.
കാലാവസ്ഥ വ്യതിയാനം അനുസരിച്ച് മൈനസ് ഡിഗ്രി വരെ വരാറുണ്ട് ഇവിടെ. ബ്രിട്ടീഷുകാർ വരവറിയിച്ച കാലഘട്ടത്തിൽ തേയില കൃഷിക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഈ പ്രദേശത്ത്, ഇന്നിവിടെ അവരുടെ റിസോർട്ടുകൾ ആയി മാറുകയായിരുന്നു.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെയും മുതിരപ്പുഴ, നല്ലതണ്ണി, കുണ്ഡല എന്നീ മൂന്ന് ആറുകളിൽ നിന്ന് പേര് ഉൽഭവിക്കപ്പെട്ട മൂന്നാറിനെ അറിയുന്നതോടൊപ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയതും ഈ കാലഘട്ടത്തിലെ ഒരു വലിയ പ്രദേശത്തെ തിരിച്ചറിയുക എന്നതുമാണ് യാത്രികന്റെ ലക്ഷ്യം.
ഈ പ്രദേശത്തെ അറിയുവാൻ ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു
ഞാൻ ഇന്ന് യാത്ര തിരിക്കുന്നത് മൂന്നാറിലെ ടീ മ്യൂസിയം കാണാൻ വേണ്ടിയാണ്.
ഇന്ത്യയിലെതന്നെ ആദ്യത്തേതും ബൃഹത്തായതുമായ ഒരിടമാണ് ഇത്.
നമ്മൾ മൂന്നാർ സന്ദർശിക്കുന്നു എങ്കിൽ ആദ്യം കാണേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്.
മൂന്നാറിൽ കാണാൻ ഒന്നുമില്ല എന്ന് പറഞ്ഞു നടക്കുന്ന നമ്മുടെ പ്രാദേശികരായ സഞ്ചാരികൾക്ക് ഒരു മറുപടി എന്നവണ്ണം ആണ് ഞാനിതിനെ ഒരുക്കുന്നത്.
അതുകൊണ്ടുതന്നെ മൂന്നാറിനെ അറിയുക എന്ന ലക്ഷ്യം നിറവേറ്റി മ്യൂസിയത്തിനെ ലക്ഷ്യമാക്കി വാഹനം മുന്നോട്ടു പോവുകയാണ്.
വാഹനം മ്യൂസിയത്തിന് മുന്നിൽ എത്തിയിരിക്കുന്നു.
അധികം പകിട്ടുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ ഇടമാണ് ഇത്.
മ്യൂസിയത്തിനോട്‌ ചേർന്ന് ഒരു ടിക്കറ്റ് കൗണ്ടറും നമുക്ക് കാണാം.
110 രൂപയാണ് ഇവിടത്തെ പ്രവേശന ഫീസ്.
ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള ഒന്നായതിനാലാകണം പ്രവേശനഫീസ് അമിതമായി ചുമത്തുന്നു എന്ന് തോന്നുന്നത്.
മ്യൂസിയം ജീവനക്കാരുടെ നല്ല പെരുമാറ്റമാണ് എന്നെ ഇവിടേക്ക് സ്വാഗതമേകുന്നത്.
ടീ മ്യൂസിയം എന്ന ബോർഡ് ആണ് നമുക്ക് ആദ്യമായി കാണാൻ സാധിക്കുന്നത്.
അതിന്റെ ഒരറ്റത്ത് Ripple Tea യുടെ പരസ്യവും.
കണ്ണൻദേവൻ കമ്പനിയുടെ അധീനതയിൽ പരിപാലിച്ചു പോരുന്നതാണ് ഈ ഇടം.
ഇരുവശങ്ങളിലും പച്ചപ്പു നിറഞ്ഞ ഒരു pathway, അതിന് അരികിലായി ഒരു ഉപകരണം നമുക്ക് കാണാം.
ചെമ്പിൽ തീർത്ത ഈ ഉപകരണം പണ്ടുകാലങ്ങളിൽ നിഴലിനെ അടിസ്ഥാനമാക്കി സമയം നിശ്ചയിച്ചിരുന്ന ഒന്നാണ്.
ക്ലോക്കിന് മുൻപേ സമയം നിശ്ചയിച്ചിരുന്ന ഒരു രീതി.
1913 കാലഘട്ടങ്ങളിലാണ് ഇത് ഉപയോഗിച്ചു കൊണ്ടിരുന്നത്.
ഇതുപോലുള്ള ബ്രിട്ടീഷുകാർ ഉപയോഗിച്ചു പോന്നിരുന്ന ഉപകരണങ്ങളാണ് എന്നെ വിസ്മയിപ്പിക്കാൻ ഇവിടെ ഒരുങ്ങിയിരിക്കുന്നത്.
മ്യൂസിയത്തിന് ഉള്ളിൽ പ്രവേശിക്കുന്ന നമ്മളെ ആകർഷിക്കുന്നത് കാട്ടുമൃഗങ്ങളുടെ തലകൾ ചുമരിൽ അടുക്കിവെച്ചിരിക്കുന്ന രീതിയാണ്.
ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ അവരുടെ ബംഗ്ലാവുകൾ മോടി പിടിപ്പിക്കുവാൻ വേണ്ടിയാണ് ഇതിലധികവും ഉപയോഗിച്ചിരിക്കുക.
അത് ചിത്രീകരിക്കുന്നതിന് ഇടയിലാണ് അവിടെ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു എന്നും അത് തുടങ്ങാൻ സമയമായി എന്നും പറഞ്ഞു കൊണ്ട് ഒരു ജീവനക്കാരൻ വരുന്നു.
തിയറ്ററിനുള്ളിലേക്ക് എന്നെ സ്വാഗതം ചെയ്തതിനുശേഷം ഡോക്യുമെന്ററി യുടെ പ്രദർശനം ആരംഭിക്കുന്നു.
KDHP കമ്പനിയാണ് ഈ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം 40 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രദർശനം നമ്മൾക്ക് മൂന്നാറിനെ അറിയുക എന്നത് വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
ഇവിടെ കൂടുതലായും വിദേശി കൂട്ടമാണ് ഇതിനെ പ്രയോജനപ്പെടുത്തുന്നത്.
പ്രാദേശികമായ സഞ്ചാരികൾ ഇതിനോടത്ര ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നില്ല.
ഡോക്യുമെന്ററി കണ്ട് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ തോന്നിയത്,.
ഒരു വലിയ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഒരു പ്രദേശത്തെ ആണ് ഞാൻ അടുത്തറിയാൻ പോകുന്നത് എന്നാണ്.
യാത്രാവിവരണം എഴുതുന്നവരിൽ കേരളത്തിൽ തിരഞ്ഞെടുക്കുന്നതിൽ മുൻപന്തിയിലുള്ള ഒരിടമാണ് ഇവിടം.
ഇവിടെ വന്യജീവികളുടെ കൊമ്പുകളും വിവിധ ഫോട്ടോകളും അടുക്കിവച്ചിരിക്കുന്നു.
പണ്ട് കാലത്തെ തേയിലത്തോട്ടങ്ങളുടെയും റോഡുകളുടെയും നിശ്ചലചിത്രങ്ങൾ.
പണ്ട് കാലത്ത് മൂന്നാറിൽ ഉപയോഗിച്ച് പോന്നിരുന്ന മൺപാത്രങ്ങൾ തുടങ്ങി വിവിധ ഉപകരണങ്ങൾ ഉടനീളം പ്രദർശിപ്പിക്കുന്നതിന് തയ്യാറാണ്.
ഇവിടെ മോണോറെയിലിന്റെ വീലുകൾ പ്രദർശിപ്പിച്ചിരിക്കുന്നു.
അതിനോട് അടുത്തുതന്നെ അവയെ കുറിച്ച് വിശദീകരിക്കുന്ന ലേഖനങ്ങളും നമുക്ക് കാണാം
ഇവിടെ ചുമരിൽ അക്കാലഘട്ടത്തിൽ ചിത്രീകരിച്ച നിശ്ചല ചിത്രങ്ങളും അതിനരികിൽ ആയി വലിയ ലിപികളും അങ്ങനെ ചരിത്രം വിസ്മയമാണ് എന്ന് മനസ്സിലാക്കിത്തരുന്ന വലിയൊരു ലോകം തന്നെ.
ഇവിടെ മൂന്നാറിലെ പണ്ടത്തെ ട്രെയിനും റെയിൽവേസ്റ്റേഷനും നമ്മൾക്ക് കാണാം.
ഈ സ്റ്റേഷൻ ഇപ്പോഴും നിലവിലുണ്ട് അതിന്റെ വിശദീകരണം തുടർന്നുള്ള എപ്പിസോഡിൽ കാണാം.

1900 കാലഘട്ടങ്ങളിൽ കാളകളെ കൊണ്ട് പ്രവർത്തിച്ചു പോന്നിരുന്ന ചരക്കു നീക്കങ്ങൾ ഇത്തരത്തിലായിരുന്നു.
ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്ന റെയിൽവേയുടെ ആദ്യകാല എഞ്ചിനുകൾ, ആ കാലഘട്ടത്തിലെ ജീവനക്കാരും, മാനേജർമാരും അടങ്ങിയ ചിത്രങ്ങൾ.
ഇത് റെയിൽ എൻജിന്റെ വീൽ ആണ്.
മൂന്നാറിൽ നിന്നും സ്റ്റേഷനിലേക്ക് പോയി കൊണ്ടിരുന്ന റെയിൽവേകളുടെ ആണ് ഇത്.
പണ്ടുകാലങ്ങളിലെ ബംഗ്ലാവുകളുടെ നിലം മനോഹരമായി ഒരുക്കുന്നതിനു വേണ്ടി 1865 കളി മേൽ പൂരം എഴുതുന്നതിന് ഉപയോഗിച്ച് ഓടുകളുംഉപയോഗിച്ചു പോന്നിരുന്നു ഫ്ലോർ ടൈലുകൾ ആണ് ഇത്.
വാച്ചുകളും വടക്കുനോക്കിയന്ത്രങ്ങളും ഇവിടെ കാണാം.
1940 കാലഘട്ടം മുതൽ 1960 കാലഘട്ടം വരെ ടീ പൌഡറുകളുടെ ഭാരം അളക്കുന്നതിന് വേണ്ടി ഉപയോഗിച്ച ഒരു വെയ്റ്റിംഗ് മെഷീൻ.

Комментарии

Информация по комментариям в разработке