"വജൈന പച്ചമാംസം വെട്ടിക്കീറിയതുപോലെ, ദിവസം പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം" - അനന്യ പറഞ്ഞത് |Exclusive

Описание к видео "വജൈന പച്ചമാംസം വെട്ടിക്കീറിയതുപോലെ, ദിവസം പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം" - അനന്യ പറഞ്ഞത് |Exclusive

"ഒരു ദിവസം എട്ടുമുതല്‍ പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം, നാലും അഞ്ചും തവണ ടോയ്‌ലറ്റില്‍ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്.", ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്‌സ് പങ്കുവെച്ച വാക്കുകളാണിത്.

മരിക്കുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോമിന് അനന്യ നല്‍കിയ അഭിമുഖത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയില്‍ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു.

ചികിത്സാ പിഴവില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി അധികൃതര്‍

അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. മനഃശാസ്ത്ര കൗണ്‍സിലിംങ് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രിക്രിയക്ക് വിധേയയായതെന്നും ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നതുള്‍പ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

Read more at: https://www.mathrubhumi.com/news/kera...

Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке