ഇതുവരെ നടത്തിയ വഴികളെല്ലാം I MARTHOMA CONVENTION SONG I THANKS GIVING SONG | 2025

Описание к видео ഇതുവരെ നടത്തിയ വഴികളെല്ലാം I MARTHOMA CONVENTION SONG I THANKS GIVING SONG | 2025

ഈ ഗാനം ഒരു സ്തോത്രഗാനമാണ്. ദൈവസ്നേഹത്തെയും, കരുതലിനെയും വർണ്ണിക്കുന്ന അതിമനോഹരമായ ഒരു ഗാനം. ഓരോ നിമിഷവും പരിപാലിക്കുന്ന ദൈവകൃപകളെ ഓർത്ത് എപ്പോഴും നന്ദിയുള്ളവരായിരിക്കാം.

LYRICS I JOJY THOMAS NARAKATHANY
MUSIC I JOSEY PULLAD
BGM I STUVERT JOHN AVANEESWARAM
ALBUM I CHUNGATHARA MARTHOMA CONVENTION SONG

ഒരു വർഷം കൂടി തമ്പുരാൻ അത്ഭുതമായ് പരിപാലിച്ചു. ഇതു വരെ നടത്തിയ വഴികൾ ഓരോന്നും ചിന്തിക്കുമ്പോൾ അതെല്ലാം എത്ര ആശ്ചര്യമായിരിക്കുന്നു, അതെല്ലാം ജീവിതത്തിൽ അനുഗ്രഹം ആയിരുന്നു. അതൊന്നും വർണ്ണിക്കുവാൻ നമ്മുടെ വാക്കുകൾക്ക് ഒരിക്കലും കഴിയുകയില്ല.

കൂരിരുൾ പാതകളിൽ കാലുകൾ ഇടറാതെയും വൈരിയുടെ മുൻപിൽ മനം പതറാതെയും അവൻ വഴി നടത്തി. ജീവിത യാത്രകളിൽ ധൈര്യമേകിയ നാഥൻ തുണയായി എന്നും കൂടെയുണ്ടായിരുന്നു. നാൾ തോറും സ്തോത്ര ഗാനങ്ങൾ പാടി നമുക്കവനെ സ്തുതിക്കാം.

ആവശ്യഭാരം ഏറുന്ന നേരങ്ങളിൽ, ആർത്തരായുള്ളം നൊന്തുരുകുമ്പോൾ, ആശ്വാസമേകിയ നാഥൻ ബലമായി എന്നും കൂടെയുണ്ടായിരുന്നു. നാൾ തോറും സ്തോത്ര ഗാനങ്ങൾ പാടി നമുക്കവനെ സ്തുതിക്കാം.

"ഇതുവരെ നടത്തിയ വഴികളെല്ലാം
അതിശയമാം എനിക്കനുഗ്രഹമാം..."

Комментарии

Информация по комментариям в разработке