Ashtapathi | # 19 | ഭഗവദനുഗ്രഹ പ്രകടനം | Sheeja Vinay |

Описание к видео Ashtapathi | # 19 | ഭഗവദനുഗ്രഹ പ്രകടനം | Sheeja Vinay |

ഈ ഗീതത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്.
ജയദേവ പത്നി പത്മാവതി ദേവിക്ക് ശ്രീകൃഷ്ണ ഭഗവാൻ ജയദേവ വേഷത്തിൽ ദർശനം കൊടുത്ത ചരിത്രം .
ഭഗവാൻ രാധാദേവിയുടെ സമീപം എത്തി ക്ഷമായാചനം ചെയ്യുന്നതായിട്ടാണ് ഇതിൽ കവി പ്രതിപാദിച്ചിരിക്കുന്നത്. പരമാത്മാവായ ശ്രീകൃഷ്ണ ഭഗവാന്റെ ശിരസ്സിൽ രാധയുടെ പാദസ്പർശം എന്ന് എഴുതാൻ തുടങ്ങിയപ്പോൾ ലോകാപവാദത്തിന് ഞാൻ പാത്രമാവുകയില്ലേ! എന്ന ശങ്കയാൽ എഴുത്ത് നിർത്തി അദ്ദേഹം പുറത്തേക്കു പോയി. തൽസമയം ഭഗവാൻ വന്ന് ആ പദങ്ങൾ തന്നെ ചേർക്കുകയായിരുന്നു.🙏 സ്മര ഗരള ഖണ്ഡനം ..... എന്നു തുടങ്ങുന്ന വരികൾ🙏

1. വദസി യദി കിഞ്ചിദപി ദന്തരുചി കൗമുദി(2)
ഹരതു ദരതിമിരം അതിഘോരം
സ്ഫുരദധര ശീധവേ
തവ വദന ചന്ദ്രമാ(2)
രോചയതു ലോചന ചകോരം
പ്രിയേ ചാരുശീലേ
പ്രിയേ ചാരുശീലേ
മുഞ്ച മയി മാനം അനിദാനം
സപദിമദനാനലോ ദഹതിമമ മാനസം(2)
ദേഹി മുഖകമല മധുപാനം
പ്രിയേ ചാരുശീലേ
പ്രിയേ ചാരുശീലേ

2.സതൃമേവാസി യദി സുദതി മയി കോപി നീ
ദേഹി ഖര നഖര ശരഘാതം
ഘടയ ഭുജ ബന്ധനം ജനയരദ ഖണ്ഡനം
യേന വാ ഭവതി സുഖജാതം
പ്രിയേ ചാരുശീലേ(2)

3. ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം
ത്വമസി മമ ഭവജലധി രത്നം
ഭവതു ഭവതീഹ മയി
സതതമനുരോധിനീ
തത്ര മമ ഹൃദയ മതി യത്നം
പ്രിയേ ചാരുശീലേ (2)

4. നീല നളിനാഭമപി തന്വി തവ ലോചനം
ധാരയതി കോകനദ രൂപം
കുസുമശരബാണഭാവേന യദി രംജയസി
കൃഷ്ണമിദമേ തദനുരൂപം
പ്രിയേ ചാരുശീലേ(2)

5. സ്ഫുരതു കുചകുംഭയോരു പരി മണി മംജരി
ഭൂഷയതുതവ ഹൃദയദേശം
രസതു രശനാപി തവ ഘന ജഘന മണ്ഡലേ
ഘോഷയതു മന്മഥ നിദേശം
പ്രിയേ ചാരുശീലേ (2)

6. സ്ഥലകമല ഭംജനം മമ ഹൃദയ രംജനം
ജനിത രതി രംഗപര ഭാഗം
ഭണമസൃണ വാണി കരവാണിചരണദ്വയം
സരസ ലസ
ദലക്തക സരാഗം
പ്രിയേ ചാരുശീലേ(2)

7. സ്മര ഗരള ഖണ്ഡനം
മമ ശിരസി മണ്ഡനം(2)
ദേഹി പദ പല്ലവമുദാരം
ജ്വലതി മയി ദാരുണോ മദന കദനാനലോ(2)
ഹരതു തദുപാഹിത വികാരം
പ്രിയേ ചാരുശീലേ(2)

8. ഇതി ചടുല ചാടു പടു ചാരുമുരവൈരിണോ (2)
രാധികാ മധിവചന ജാതം
ജയതി പത്മാവതീ
രമണജയദേവകവി(2)
ഭാരതീ ഭണിതമിതി ഗീതം
(പ്രിയേ ചാരുശീലേ
പ്രിയേ ചാരുശീലേ
മുഞ്ച മയി മാനം അനിദാനം
സപദി മദനാനലോ
ദഹതി മമ മാനസം(2)
ദേഹി മുഖകമല മധുപാനം
പ്രിയേ ചാരുശീലേ
പ്രിയേചാരുശീലേ)

Комментарии

Информация по комментариям в разработке