ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom

Описание к видео ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom

ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 ശതമാനത്തിലധികം ആളുകള്‍ സവര്‍ണ ഹൈന്ദവ വിഭാഗത്തില്‍ നിന്ന് വരാത്ത വിധം ഭരണഘടന സംവിധാനത്തിനുള്ളില്‍ വ്യവസ്ഥകളുണ്ടാകണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം നേരിടാന്‍പോകുന്ന വിപത്തിനെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ച അക്കാലത്തെ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ടായില്ല. അംബേദ്കര്‍ അന്ന് ആശങ്കപ്പെട്ട ആ പ്രതിസന്ധി ഇന്ന് ഇന്ത്യയില്‍ നടപ്പിലായിക്കഴിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റില്‍ ഒരാള്‍ പോലും മുസ്‌ലിം വിഭാഗത്തില്‍ നിന്നില്ല. ബാല ഗംഗാധര തിലക് അടിസ്ഥാനപരമായി ഒരു മതരാഷ്ട്ര യുക്തിയാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യയില്‍ നടന്ന എല്ലാ നവോത്ഥാന ശ്രമങ്ങളോടും പൊതുവില്‍ വൈമുഖ്യമുള്ള ഒരാളായിരുന്നു ബാല ഗംഗാധര തിലക്. അദ്ദേഹം ബാലിക വിവാഹത്തിന് അനൂലമായിരുന്നു, വിധവ വിവാഹത്തിന് എതിരായിരുന്നു. നവോത്ഥാന ശ്രമങ്ങളൊക്കെ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അതുകൊണ്ട് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരിഹാരിക്കാവുന്ന പ്രശ്‌നങ്ങളായി ഇതൊക്കെ മാറ്റിവെക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം | സുനില്‍ പി. ഇളയിടം സംസാരിക്കുന്നു


കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке