അമ്മച്ചി സ്പെഷ്യൽ മോര് കാച്ചിയത്, വളരെ എളുപ്പം | മേരിചേടത്തി സ്പെഷ്യൽ | Moru Kachiyathu | Moru curry

Описание к видео അമ്മച്ചി സ്പെഷ്യൽ മോര് കാച്ചിയത്, വളരെ എളുപ്പം | മേരിചേടത്തി സ്പെഷ്യൽ | Moru Kachiyathu | Moru curry

അമ്മച്ചി സ്പെഷ്യൽ മോര് കറി

അമ്മച്ചി സ്പെഷ്യൽ മോര് കറി എങ്ങനെയാ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ??

ചേരുവകൾ

വെളിച്ചെണ്ണ
കടുക്
ഉലുവ
ജീരകം
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
തൈര്
ഉപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം ചട്ടി ചൂടാക്കാൻ വെക്കുക. ചട്ടി ചൂടായി കഴിയുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.
വെളിച്ചെണ്ണ ചൂടായതിന് ശേഷം കടുക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഉലുവ, ജീരകം, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി എന്നിവ ഇടുക. നന്നായി വഴറ്റിയെടുക്കുക.
ശേഷം ചട്ടിയിലേക്ക് തൈര് ഒഴിക്കുക, ആവശ്യത്തിന് ഉപ്പ് ഇടുക. തൈര് ഒഴിക്കുമ്പോഴേ സ്റ്റൗ ഓഫ്‌ ആക്കുക. കാരണം തൈര് ചട്ടിയുടെ ചൂടിൽ ആണ് റെഡി ആകുന്നത്.

അങ്ങനെ അമ്മച്ചി സ്പെഷ്യൽ മോര് കറി റെഡി.

#keralafood #morucurry #samsaaram

Комментарии

Информация по комментариям в разработке