Miss Kerala 2021 | സുന്ദരി ആരാകും? കൊച്ചിയിൽ ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ കിരീടം ആർക്ക്

Описание к видео Miss Kerala 2021 | സുന്ദരി ആരാകും? കൊച്ചിയിൽ ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ കിരീടം ആർക്ക്

കൊച്ചിയിൽ നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള മത്സരത്തിന്റെ കിരീടം ആർക്കെന്നറിയാൻ മണിക്കൂറുകൾ മാത്രം. ഡിസംബർ രണ്ട് വൈകിട്ട് ആറിന് ലേമെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കും. നാനൂറിലേറെ അപേക്ഷകരിൽ നിന്നും അവസാന പട്ടികയിൽ ഇടം നേടിയത് 25 പേരാണ്.

ആശയ വിനിമയം, പൊതുപ്രഭാഷണം, ആരോഗ്യം, ഫിറ്റ്നസ്, യോഗ, മെഡിറ്റേഷൻ തുടങ്ങിയ നിരവധി കാര്യങ്ങളിൽ നൽകുന്ന പരിശീലനം പൂർത്തിയാക്കുകയാണ് മത്സരാർത്ഥികൾ.

ഫൈനൽ മത്സരം മൂന്ന് റൗണ്ടുകളിലായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. കേരളീയം, ലെഹംഗ, ഗൗൺ റൗണ്ട് എന്നിങ്ങനെയാണ്.

കേരളീയം റൗണ്ടിൽ കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് മത്സരാർത്ഥികൾ എത്തുന്നത്. കവിത സന്തോഷിന്റെ നേതൃത്വത്തിലാണ് ലദ്യ റൗണ്ട് അരങ്ങേറുക.

രണ്ടാം റൗണ്ടായ ലെഹംഗ പ്രമുഖ ഡിസൈനറായ സന്ദീപ് ശ്രീവാസ്തവയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മലയാളിയും ഇന്തോ, അമേരിക്കൻ ഡിസൈനറുമായ സഞ്ജന ജോണാണ് ഗൗൺ റൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇംപ്രസാരിയോ മിസ് കേരള 2021ന്റെ ഗ്രൂമർമാരായി മുൻ മിസ് ഇന്ത്യയും ബോളവുഡ് താരവുമായ പ്രിയങ്ക ഷാ. മുരളി മേനോൻ, നൂതൻ മനോഹർ, ജിയോഫി മാത്യൂഎന്നിവരാണ്.

മത്സര ഹാളിലേക്കുള്ള പ്രവേശനം കൊവിഡ് മാനുണ്ഡങ്ങൾ പാലിച്ച് മത്സരാർത്ഥികളുടെ അടുത്ത ബന്ധുക്കൾ, ജഡ്ജസ്, മാധ്യമ പ്രവർത്തകർ, അണിയറപ്രവർത്തകർ എന്നിവർക്കായി നിജപ്പെടുത്തിയിരിക്കുകയാണ്

Комментарии

Информация по комментариям в разработке