ഭദ്രകാളിപ്പത്ത് | Bhadrakali pathu | സർവ ദുരിതങ്ങൾ അകലുവാൻ | Most powerfull Kali Mantra

Описание к видео ഭദ്രകാളിപ്പത്ത് | Bhadrakali pathu | സർവ ദുരിതങ്ങൾ അകലുവാൻ | Most powerfull Kali Mantra

ഭദ്രകാളിപ്പത്ത് #bhadrakali #mantra

most powerful Kali Mantra to remove fear, Blackmagic and all problems in life .


സർവ്വ ദുരിതഹരം ഭദ്രകാളി പത്ത്...

കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1

ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ 2

ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 3

മഹൈശ്വര്യപ്രദേ ! ദേവി !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളി ! നമോസ്തുതേ! 4

സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5

പുരുഷാര്‍ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! 6

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 7

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 8

പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9

കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 10

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം

Комментарии

Информация по комментариям в разработке