കുറുവ സംഘ ഭീതിയിൽ കേരളം |BS Chandra Mohan |Mlife Daily

Описание к видео കുറുവ സംഘ ഭീതിയിൽ കേരളം |BS Chandra Mohan |Mlife Daily

കുറുവ സംഘം വീടുകളിലേക്ക് എത്തുന്നത് ഇങ്ങനെ...

ശബരിമല തീർഥാടന കാലത്തു പൊലീസ് ശബരിമലയിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതും ഇവർ അവസരമാക്കുകയാണ്.....

പകൽ സമയത്ത് വീടുകളും വീടിന്‍റെ പ്രത്യേകതകളും നോക്കിവെച്ച് രാത്രി മോഷ്ടിക്കാനെത്തുന്നതാണ് കുറുവ സംഘത്തിന്‍റെ രീതി. സാധാരണക്കാരുടെ വീടുകളാണ് ഈ സംഘം കൂടുതലായി തിരഞ്ഞെടുക്കുന്നത്. അംഗങ്ങൾ കുറവുള്ള വീടുകൾ, പുറകുവശത്തെ വാതിൽ ദുർബലമായ വീടുകൾ എന്നിവയും നോക്കിവയ്ക്കും. അടുത്തടുത്തുള്ള വലിയ വീടുകളിലേക്ക് ഇവർ എത്താറില്ല....

വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് പ്രവേശിക്കുന്നതാണ് ഇവരുടെ രീതി. ഇരുമ്പുകമ്പിയോ മറ്റു ആയുധങ്ങളോ ഇവരുടെ കൈവശം ഉണ്ടാകും. വാതിലിന്‍റെ കുറ്റി തകർക്കാൻ ഈ ആയുധം ഉപയോഗിക്കും. വീട്ടുകാർ എതിർത്താൽ ഇതേ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്യും. രണ്ടുപേർ വീതമാകും കവർച്ചയ്ത്ത് എത്തുന്നത്.....

സിസിടിവി കാമറകൾ ഈ മോഷണ സംഘം കാര്യമാക്കാറേയില്ല. ബലം കുറഞ്ഞ പിൻവാതിൽ എളുപ്പത്തിൽ തകർത്ത് അകത്ത് കടക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും. വീടുകളുടെ പിൻവാതിലിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും ആലപ്പുഴ പോലീസ് പറയുന്നു....

കൂട്ടമായി വന്ന് സംഘങ്ങളായി തിരിയുന്നതാണ് കുറുവകളുടെ രീതി. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണ ഇവർ താമസിക്കുക. റെയിൽവേ സ്റ്റേഷന് സമീപമുള്ള വീടുകളാണ് കൂടതലായും ഇവർ ലക്ഷ്യമിടുകയും ചെയ്യുന്നത്....

ശബരിമല സീസണിൽ കുറുവാ സംഘം ‌സജീവമാകുമെന്നാണ് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞത്. നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. പോലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. ഇതുകൊണ്ടാകാം കുറുവ സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നതെന്നും ഡിവൈഎസ്പി പറയുന്നു. ശബരിമല തീർഥാടന കാലത്തു പൊലീസ് ശബരിമലയിൽ കൂടുതൽ കേന്ദ്രീകരിക്കുന്നതും ഇവർ അവസരമാക്കുകയാണ്.....

Комментарии

Информация по комментариям в разработке