ഇടതുകോട്ട തകര്‍ത്ത് പച്ചക്കോട്ടകെട്ടി,അസ്ത്രങ്ങളെയും കരുത്താക്കി നെഞ്ചുവിരിച്ച് ലീഗ് | Muslim League

Описание к видео ഇടതുകോട്ട തകര്‍ത്ത് പച്ചക്കോട്ടകെട്ടി,അസ്ത്രങ്ങളെയും കരുത്താക്കി നെഞ്ചുവിരിച്ച് ലീഗ് | Muslim League

ഇടതുകോട്ട തകര്‍ത്ത് പച്ചക്കോട്ടകെട്ടി, അസ്ത്രങ്ങളെയും കരുത്താക്കി തലയെടുപ്പോടെ ലീഗ്,
ഇടതുപക്ഷ ആക്ഷേപങ്ങളെ കാറ്റിപ്പറത്തി വിജയക്കൊടി പാറിച്ച് മുസ്ലീം ലീഗ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനിടെ പതാകകള്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് സ്വന്തം പതാക പുറത്തു കാണിക്കാന്‍ വിലക്കുള്ളവരെന്ന് പരിഹാസം ഏറ്റുവാങ്ങി ഇരുന്നു മുസ്ലിം ലീഗ്. ലീഗിന്റെ പച്ചപതാകയെ പാകിസ്ഥാന്റെ പതാകയെന്ന് പറഞ്ഞ് ഉത്തരേന്ത്യയില്‍ ബി.ജെ.പി പ്രചാരണം നടത്തുമെന്ന ആശങ്കയെ തുടര്‍ന്ന് ആണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളില്‍ നിന്ന് പതാക ഒഴിവാക്കി ഇരുന്നത്. സംഭവത്തില്‍ ബി.ജെ.പി നേതാക്കളേക്കാള്‍ പരിഹാസം ചൊരിഞ്ഞത് ഇടതുപക്ഷം ആയിരുന്നു. ഇത് പ്രചാരണ വിഷയമാക്കുകയും ചെയ്തു.

#muslimleague #politics #keralanews

Комментарии

Информация по комментариям в разработке