Veshangal Janmangal | 1080p | Vesham | Mammootty | Innocent | Indrajith

Описание к видео Veshangal Janmangal | 1080p | Vesham | Mammootty | Innocent | Indrajith

Song : Veshangal Janmangal...
Movie : Vesham
Lyrics : Kaithapram
Music : S.A.Rajkumar
Singer : K.J.Yesudas


വേഷങ്ങള്‍ ജന്മങ്ങള്‍ വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ [ വേഷങ്ങള്‍ ]

ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ?
ആരോടും പറയാതെ ആരോരുമറിയാതെ
മണല്‍ക്കാടുകള്‍ താണ്ടുന്നുവോ?
ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമറിയാതുഴലുകയാണോ മായികയാമം [ വേഷങ്ങള്‍ ]

ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയീ നന്മകള്‍ എവിടെപ്പോയീ ഉണ്മകള്‍
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമുയരുകയാണോ ജീവിതമാകെ [ വേഷങ്ങള്‍ ]

Комментарии

Информация по комментариям в разработке