Tharattupattil Sneham | Eenam | Mubeen Pattani | Musicless Islamic Songs | 40

Описание к видео Tharattupattil Sneham | Eenam | Mubeen Pattani | Musicless Islamic Songs | 40

Lyrics : Shareef Kara
Music : Nasheeda K
Vocals : Mubeen Pattani

താരാട്ടുപാട്ടിൽ
സ്നേഹം പകർന്ന
മധുരക്കനിയാണ് എന്നുമ്മ

തളരാതിരിക്കാൻ
താങ്ങായി മാറിയ
കാവലിൻ പേരാണ്
പൊന്നുപ്പ
കാവലിൻ പേരാണ്
പൊന്നുപ്പ

(താരാട്ടു പാട്ടിൽ...)

നല്ലതു ചൊല്ലി
നേർവഴി കാട്ടി
നേരെ നടത്തിയതവരാണ് (2)

തിൻമതൻ ചൂടെന്നിൽ
തട്ടാതിരിക്കാൻ
തണലായി മാറിയതവരാണ്
തണലായി മാറിയതവരാണ്

(താരാട്ടുപാട്ടിൽ...)

ഛെ എന്നു ചൊന്നാൽ
തെറ്റാണതെന്ന്
ഓതിപ്പഠിപ്പിച്ചു അല്ലാഹു (2)
പ്രാർത്ഥന ദിനവും
പതിവാക്കിടാനായ്
നമ്മെ പഠിപ്പിച്ചു അല്ലാഹു
നമ്മെ പഠിപ്പിച്ചു അല്ലാഹു

(താരാട്ടു പാട്ടിൽ...)

കാവലിരിക്കാം
നെഞ്ചോടു ചേർക്കാം
ആ സ്നേഹ പൂവുകൾ വാടാതേ (2)

നാഥാ നീ എൻ പ്രിയ
മാതാപിതാക്കളിൽ
കാരുണ്യമെന്നും ചൊരിയേണേ
കാരുണ്യമെന്നും ചൊരിയേണേ

(താരാട്ടു പാട്ടിൽ...2)

Комментарии

Информация по комментариям в разработке