കൂഷ്മാണ്ഡാ | നവരാത്രി നാലാം ദിനം | Kavalam Srikumar |

Описание к видео കൂഷ്മാണ്ഡാ | നവരാത്രി നാലാം ദിനം | Kavalam Srikumar |

നവരാത്രി
നാലാം ദിനം
കൂഷ്മാണ്ഡാ
****************

സൂര്യമാതാവാകുമാദിശക്തീ
പാരിടത്തിന്നു പ്രകാശമേകീ
ജീവന്നു ചൈതന്യധാരയായീ
ജീവാത്മശക്തിയായ് നീ വിളങ്ങി!!

നിത്യമനാഹതചക്രത്തിലായ്
സിദ്ധിതൻ ദാത്രിയായ് മേവും ശിവേ!
ആത്മീയ, ലൗകികഭാവങ്ങളെ
ചേർത്തലിയിച്ചിടും സാധനയായ്!!

അഷ്ടഭുജങ്ങളിൽ ശസ്ത്രങ്ങളും
നിഷ്ഠയായ് താമരപ്പൂവുമേന്തി
പിയൂഷകുംഭവും ചാരുതയായ്
ശ്രീയെഴും പാണിയിലക്ഷമാല!

മൂന്നുനേത്രങ്ങളിൽ പ്രോജ്വലിക്കും
മൂന്നു ലോകങ്ങൾതൻ കീർത്തി ഭദ്രേ!
പാലൊളിച്ചന്ദ്രികാമന്ദഹാസം
പാരിന്നിരുട്ടിലോ മാർഗ്ഗദീപം!

ഇപ്രപഞ്ചത്തിലുള്ളൂർജ്ജമായീ
സത്യസ്വരൂപമാം ചൈതന്യമായ്
കൂഷ്മാണ്ഡഭാവമെടുത്ത ദേവി
സൂക്ഷ്മസ്വരൂപമായ് വാണിടുന്നു!!

രചന: ഗിരിജാ വാര്യർ

Комментарии

Информация по комментариям в разработке