സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

Описание к видео സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ ചൊല്ല്. എന്നാല്‍, മൂന്നിലും പിഴച്ചാലോ. തൊട്ടതെല്ലാം പിഴക്കുകയും ഒടുവില്‍ പിടികിട്ടിയ കച്ചിതുരുമ്പില്‍ ജീവിതം മാത്രമല്ല, സംരംഭം കൂടി അടിമുടി മാറ്റിയെടുത്ത സംരംഭകന്‍; പ്രവീണ്‍ ബാലകൃഷ്ണന്‍. എണ്ണിയാല്‍ ഒടുങ്ങാത്ത ബിസിനസ് പ്രവീണ്‍ ചെയ്തു. മുഴുവനും പരാജയമായി. ഒടുവില്‍ ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് മുന്നോട്ട് പോകാന്‍ പ്രവീണ്‍ തീരുമാനിച്ചു. എന്നിട്ടും കടങ്ങള്‍ മാത്രം ബാക്കി. തലയ്ക്കു മീതെ പ്രളയം പോലെ കടങ്ങള്‍. ആത്മഹത്യ മാത്രമായിരുന്നു പ്രവീണിന്റെ മുന്നിലുള്ള വഴി. ഒടുവില്‍ മലബാര്‍ ഫുഡ്സ് എന്ന സംരംഭത്തില്‍ അവസാന ശ്രമം കൂടി. അതും പരാജയത്തിലേക്ക് കൂപ്പുകുത്തി. പാര്‍ട്ണര്‍ ഇട്ടിട്ടുപോയി. പക്ഷെ പ്രവീണിന് പരാജയപ്പെടാന്‍ സാധിക്കുമായിരുന്നില്ല.ഊണും ഉറക്കവും മാറ്റിവച്ച് ഇതിനെ കരുപിടിപ്പിക്കാന്‍ മാത്രമായി ശ്രദ്ധ. നഷ്ടത്തിന്റ കനം കുറയാന്‍ തുടങ്ങി. പതിയെ പതിയെ വിജയത്തിലേക്ക്. ഇത്തവണ കൈപൊള്ളിയില്ല. കടങ്ങള്‍ ഓരോന്നായി കുറഞ്ഞു. മലബാര്‍ ഫുഡ്്സ് എന്ന ബ്രാന്റിന്റെയും കേരളത്തിലെ നമ്പര്‍ വണ്‍ പപ്പടമായ വീനസ്റ്റ് പപ്പട ബ്രാന്റിന്റെയും ഉടമയായ പ്രവീണ്‍ ബാലകൃഷ്ണന്റെ കഥ കേള്‍ക്കാം.
Spark - Coffee with Shamim
.
Contact Detalis
PRAVEEN AB
Venust Pappadam
Contact: 09048730551
.
Instagram:   / venust_pappadam  
.
  / praveen_venust  
.
Facebook:   / venustpappadam  
.
YouTube:    / @venustpappadam-wv4um  
#sparkstories #entesamrambham #shamimrafeek #venust #venustpappadam

Комментарии

Информация по комментариям в разработке