INS വിശാഖപട്ടണം ക്ലാസ്സ്‌ നശികരണകപ്പലുകളുടെ കഥ|Story of INS Visakhapatnam Destroyer|Surat|Imphal

Описание к видео INS വിശാഖപട്ടണം ക്ലാസ്സ്‌ നശികരണകപ്പലുകളുടെ കഥ|Story of INS Visakhapatnam Destroyer|Surat|Imphal

ഉപദ്വീപീയ ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ സമുദ്രസുരക്ഷയുടെ കാര്യത്തിൽ ,പ്രത്യേകിച്ചു മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയുള്ള തീരമേഖലയിൽ രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനങ്ങൾക്ക് അത്യധികം ഭീഷണി ഉയർത്തിയ ഒരു സംഭവമായിരുന്നു ഇസ്രായേലി ബന്ധമുള്ള എം.വി- കെം പ്ലൂട്ടോ എന്ന വാണിജ്യ കപ്പലിനെതിരെ 2023 ഡിസംബർ 24 -നു ഇന്ത്യൻ ജലാതിർത്തിക്കുള്ളിൽ വെച്ചു ഏതോ അജ്ഞത ശക്തികൾ ഡ്രോണുകളുപയോഗിച്ച നടത്തിയ ആക്രമണം. അറബികടൽ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ വർവലിനു 200 നോട്ടിക്കൽ മൈൽ തെക്കു പടിഞ്ഞാറായി നടന്ന ഈ സംഭവം അത് കൊണ്ട് തന്നെ ന്യൂദില്ലിയിലെ സുരക്ഷാവൃത്തങ്ങളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചതും. 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ -ഹമാസ് യുദ്ധം മൂലം മധ്യ പൂർവ്വ ദേശം അത്യധികം 3 കലാപ കലുഷിതമായി കൊണ്ടിരിക്കുന്നതും . പ്രസ്തുത പോരാട്ടത്തിൽ ഹമാസിനെ പിന്തുണച്ചു യെമനിലെ ഹൂതി വിമതർ ഇസ്രായേൽ കപ്പലുകൾക്കും ,അവരെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കും നേരെ ചെങ്കടലിലും ,അറബികടലിലും ആക്രമണം പതിവാക്കിയതിനാലും ഈ സാഹചര്യം മേഖലയിലെ പ്രമുഖ ശക്തിയും ഇന്ത്യൻ മഹാസമുദ്രത്തിനു വടക്കുള്ള ഒരു വലിയ രാജ്യവുമായ ഇന്ത്യക്ക് കടുത്ത നാവിക വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ടെന്നായിരുന്നു ആഗോള ശാക്തിക തന്ത്രജ്ഞൻമാരുടെ അഭിപ്രായവും. എന്നാൽ അതീവ ഗുരുതരമായ ഈ പ്രതിസന്ധിയെ സ്വന്തം ഉരുക്കുമുഷ്ടികൊണ്ട് നേരിടാൻ ഉറച്ച ഇന്ത്യ ഇതിനായി തങ്ങളുടെ നാവികസേനയിലെ ഏറ്റവും വലുപ്പമേറിയ ഒരു നശീകരണകപ്പലിൻ്റെ നേതൃത്വത്തിൽ 11 -ഓളം യുദ്ധക്കപ്പലുകളുടെ ഒരു വ്യൂഹത്തെയാണ് വമ്പൻ ആയുധ സജ്ജീകരണങ്ങളുമായി അറബികടലിലേക്കും ,ചെങ്കടലിലേക്കും വിന്യസിച്ചതും. നേവിയുടെ കൈവശമുള്ള ഒരു ആധുനിക ക്ലാസ്സിലെ ലീഡ് ഷിപ്പും ,സ്റ്റെൽത്ത് സൗകര്യങ്ങളുള്ള ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുമായ ഐ.എൻ.എസ് വിശാഖപട്ടണമായിരുന്നു തദവസരത്തിൽ ഈ ടാസ്ക് ഫോഴ്സിനെ നയിച്ചത് . അന്തർദേശിയ തലത്തിൽ തന്നെ നശീകരണ കപ്പൽ ക്ലാസ്സുകളിൽ വലുപ്പമേറിയ ഡിസ്ട്രോയറുകൾ എന്നും ,ആണവാക്രമണങ്ങളിൽ നിന്നു പോലും സംരക്ഷണ കവചമൊരുക്കി സഞ്ചരിക്കുന്നുവെന്നു
പറയപ്പെടുന്നതുമായ ഈ ഡിസ്ട്രോയർ ക്ലാസ്സുകളെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വിഡിയോ. ഒപ്പം പ്രൊജക്റ്റ് -ഫിഫ്റ്റീൻ ബ്രാവോ ക്ലാസ് അഥവാ പി-15 B എന്ന് കോഡ് നാമമുള്ള ഈ പടുകൂറ്റൻ നശീകരണകപ്പലുകളുടെ മറ്റു കാര്യങ്ങളെപറ്റിയും നമുക്ക് കൂടുതൽ അടുത്തറിയാം

In terms of maritime security on the western coast of peninsular India, especially in the coastal area from Maharashtra to Gujarat, an incident that posed a grave threat to the country's defense systems was the attack on the Israeli-linked commercial ship MV-CHEM Pluto by unknown forces using drones within Indian waters on December 24, 2023. This incident, which took place 200 nautical miles southwest of Varval in Gujarat, an Indian state located on the Arabian Sea coast, has created serious concerns in security circles in New Delhi. The Middle East is in turmoil due to the Israel-Hamas war that began in October 2023. In the said conflict, the Houthi rebels in Yemen, who supported Hamas, have been regularly attacking Israeli ships and ships of countries supporting them in the Red Sea and the Arabian Sea, and this situation has the potential to pose a serious naval challenge to India, a major power in the region and a large country in the northern Indian Ocean, according to global power strategists. However, India, determined to face this extremely serious crisis with its own iron fist, has deployed a group of 11 warships, led by the largest destroyer in its navy, to the Arabian Sea and the Red Sea with huge weapons. The task force was led by INS Visakhapatnam, a modern class lead ship and a guided missile destroyer with stealth facilities in the possession of the Navy. Chanakya's new video is about these destroyer classes, which are considered the largest destroyers in the international destroyer class and are said to be able to withstand even nuclear attacks. We also get to know more about other aspects of these huge destroyers, codenamed Project Fifteen Bravo Class or P-15 B.

Комментарии

Информация по комментариям в разработке