അസ്മാഉൽ ഉസ്‌ന അള്ളാഹുവിനെ അറിയുക സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi

Описание к видео അസ്മാഉൽ ഉസ്‌ന അള്ളാഹുവിനെ അറിയുക സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi

ഒരു ദിനം ഒരു അറിവ്

അബൂമൂസാ(റ)യില്‍ നിന്ന്‌ നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്‍മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്‌, അതിന്‍റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്‌. അത്‌ ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍ ) നല്ല ചില പ്രദേശങ്ങളുണ്ട്‌. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട്‌ അത്‌ മുഖേന അല്ലാഹു മനുഷ്യര്‍ക്ക്‌ പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത്‌ വരണ്ട ഭൂമിയിലാണ്‌. അതിന്‌ വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത്‌ മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്‍റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്‍റെയും ഞാന്‍ കൊണ്ട്‌ വന്ന സന്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച്‌ ശ്രദ്ധിക്കുകയോ ചെയ്യാത്തവന്‍റെയും ഉദാഹരണം ഇവയാണ്‌. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇഷാഖ്‌ പറഞ്ഞു : അതില്‍ (ഭൂമിയില്‍ ) ഒരു ഭാഗമുണ്ട്‌. അത്‌ വെള്ളം വലിച്ചെടുത്തു. ഖാഅ്‌ എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്‌. സഫ്സഫ്‌ എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)

Комментарии

Информация по комментариям в разработке