അമ്പനാട്ട് പണിക്കന്മാർ ഈഴവ പണിക്കന്മാർ the great warriors

Описание к видео അമ്പനാട്ട് പണിക്കന്മാർ ഈഴവ പണിക്കന്മാർ the great warriors

[ചെമ്പകശ്ശേരി എന്ന നമ്പൂതിരി രാജവംശവും അമ്പനാട്ടു പണിക്കന്മാർ എന്ന അതിപുരാതന ചേകവർ തടവാടും ]

ഭാഗം :-01

ചെമ്പകശ്ശേരി എന്നത് ഒരു പഴയ നാട്ടു നാട്ടുരാജ്യമാണ് അതും കേരളത്തിൽ ഏക നമ്പൂതിരി രാജവംശവും.

അവർ ഇന്നത്തെ അമ്പലപ്പുഴ ക്ഷേത്രം നില്ക്കുന്ന സ്ഥലത്തു എത്തിച്ചേരുകയും.

അവിടെ ഭരിച്ചിരുന്ന നാട്ടു പ്രമാണി ആയിരുന്ന അമ്പനാട്ടു പണിക്കരുടെ ഭൂമി അവിടെ ക്ഷേത്ര കാര്യങ്ങൾക്കായി ആവശ്യപ്പെടുകയും ചെയ്തു.

നല്ലൊരു വിശ്വാസി ആയിരുന്ന പണിക്കർ അത് അങ്ങനെ തന്നെ ചെയ്തു ഇന്ന് കാണുന്ന ക്ഷേത്രം ഇരിക്കുന്ന പ്രദേശം മുഴുവൻ ഈഴവ പ്രമാണി ആയിരുന്ന അമ്പനാട്ടു പണിക്കന്മാരുടെ ആയിരുന്നു.

ചെമ്പകശ്ശേരി ഇല്ലം ഇന്നത്തെ കോട്ടയത്തു കുടമാളൂർ ആണെന്നും അല്ല അമ്പലപ്പുഴ തന്നെ ആണ് ആസ്ഥാനം എന്ന് പറയുന്നു. ഈ ഇല്ലാതെ ഉണ്ണി നമ്പൂതിരി കുളിച്ചുകൊണ്ടിരുന്ന കുളത്തിൽ വടക്കു നിന്നു വന്ന കുറേ ചേകവ പടയാളികൾ കാണുകയും നമ്പൂതിര്യോട് ഭക്ഷണം ചോദിക്കുകയും അദ്ദേഹം അവർക്കു ഭക്ഷണവും താമസവും എല്ലാം നൽകി ആധാരിക്കുകയും ചെയ്തു.

അതിനു ശേഷം ആണ് നാട് പ്രമാണി ആയിരുന്ന അമ്പനാട്ടു ചേകൊന്മാരെ കാണുവാൻ നമ്പൂതിരിയും ചേകവർ പടയാളികളും പോയത്.

അങ്ങനെ ആണ് ക്ഷേത്രം പണിയാൻ സ്ഥലം വിട്ടു കൊടുക്കുന്നത് പിന്നീട് ചേകവർ പടയാളികളുടെ സഹായത്തൽ ഉണ്ണി നമ്പൂതിരി ചെമ്പകശ്ശേരി എന്ന നാമത്തിൽ ഒരു രാജ്യം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു.

അമ്പനാട്ടു പണിക്കന്മാർ മാന്ത്രീകന്മാരും ആയോധന വിദഗ്ദ്ധരും സംസ്കൃത പണ്ഡിതന്മാരും വിദ്വാന്മാരും ആയിരുന്നു അവർ ഉണ്ണി നമ്പൂതിരി അവരുടെ സൈന്യത്തെ നൽകുകയും അവരെ അവരുടെ കളരികളിൽ പല വിദ്യകളും അഭയ്‌സിപ്പിക്കുകയുക ചെയ്തു.വടക്കു നിന്നും വന്നവർ അമ്പനാട്ടു കളരികളിൽ മറ്റു അടവുകളും പഠിച്ചെടുത്തു. പണിക്കർ കാരണവരും തന്റെ ചേകവർ പടയാളികളും ആയിരുന്നു ചെമ്പകശ്ശേരി നമ്പൂതിരയുടെ പടയാളികളായ വിശ്വസ്ഥർ. അവർക്കു പല സ്ഥാനമാനങ്ങളും നൽകി അവരെ വലിയ നിലയിൽ അവിടെ പാർപ്പിച്ചു.

അമ്പനാട്ടു പണിക്കന്മാരുടെ തറവാട് അമ്പനാട്ടു കോട്ട എന്നാണ് അറിയപ്പെട്ടത് (ചേകവർ വംശത്തിനു പല കോട്ടകൾ ഉണ്ട്‌ പുത്തുരം കോട്ട, പുന്നപുരം കോട്ട, മന്നനാർ കോട്ട, വേമ്പനാട് കോട്ട അങ്ങനെ പലതുണ്ട് )
വലിയ കൊട്ടാരം സമാനമായ വീടായിരുന്നു അത്. 1000 പറ നിലവും 108 മുറി പുരയിടവും രണ്ടായിരം പറ നില അനേകം വീടുകളും ഉണ്ടായിരുന്നു പല ശാഖകൾ ആയി തിരിഞ്ഞു നിന്നിരുന്നു.
മന്ത്രവാദത്തിൽ പേരുകെട്ടവർ ആയിരുന്നു അമ്പനാട്ടു വേമ്പനാട്ടു നന്ദിക്കോട് പൂകൈതയ്ക്കൽ വലിയ വീട് എന്നീ ശാഖകൾ. അവിടെ എല്ലാം കളരികളും ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.

കടപ്പാട് :-
തുടരും :-ഭാഗം :02ൽ

#Ambanattuvaravu #ambalappuzha #hindutemple #chekavar #warriors #ezhava #ayurveda #kalarippayattu #kalari #history #malayalam

Комментарии

Информация по комментариям в разработке